Homeകവിതകൾ

കവിതകൾ

ഞാനിപ്പോ അയാൾക്കൊപ്പമാണ്

ലിഖിത ദാസ്രാവിലെയയാൾ മറപൊളിഞ്ഞ കിണറ്റിൻ കരയിൽ നിന്ന് കുളിച്ചെന്ന്, കഞ്ഞി കുടിച്ചെന്ന്, ഒണക്കമീൻ ചുടാനില്ലാത്തോണ്ട് മുഴ്വോൻ കുടിച്ചില്ലാന്ന്, കുമാരേട്ടന്റെ ചായപ്പീട്യേൽ നിന്ന് തേന്മുട്ടായി വാങ്ങിക്കൊട്ന്നൂന്ന്, ചിന്നമ്മു വല്യേ വായിൽ നെലോളിച്ചു. "ഈ മണ്ണിന്റടീൽക്ക് ന്നെ ക്കൂടി വലിച്ചോണ്ടു പോ ദൈവങ്ങളേ.." ന്ന് മണ്ണിൽ കെടന്നുരുണ്ടു. ചായത്തോട്ടത്തിലെ പണീം കഴിഞ്ഞ് വെശന്നു...

അമ്മയെക്കൊണ്ട്

കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും, ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ പ്രഷറ് താഴും. ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ ഷുഗറു കൂടും. ആകാശമിടിഞ്ഞു വീഴും. ഒന്നും പറയാനില്ലെന്നറിയാം. അതുകൊണ്ട്, മൂന്നാമത്തെയോ നാലാമത്തെയോ കോളെടുക്കും. ഫോൺ കരഞ്ഞൊഴിഞ്ഞതുകൊണ്ട് എന്റെ ചായ തിളച്ചു തൂവിയിട്ടില്ല, തുണി മഴ നനഞ്ഞു പോയിട്ടില്ല. "വീടിന്റടുത്ത്...

ഒരൊറ്റ രാത്രി മതി…  

കവിത ശ്രീജിത്ത് വള്ളിക്കുന്ന്പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ  മുട്ടുമെന്ന് ആരും കരുതിയതല്ല വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.   വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ് ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ... എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

കോൺസ്റ്റബിൾ കുട്ടൻപിള്ള

കവിത യഹിയാ മുഹമ്മദ്ഓർമ്മയുടെ വിഴിപ്പു ഭാണ്ഡങ്ങൾ തെരുവിലെവിടെയോ വലിച്ചെറിഞ്ഞ് കോൺസ്റ്റബിൾ കുട്ടൻപിള്ള യാത്രയായിഅന്തിക്കള്ളിൻ്റെ പാതി വെളിൽ ഓർമ്മയുടെ വേതാളത്തേയും തോളിലേന്തി അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം അടർന്നുവീണെന്ന് മുതിർന്ന ഓഫീസറുമാർ അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ നാലും കൂടിയ കവലയിൽ വെയിൽ കുത്തുകൾ തിന്ന് തിന്ന് വഴി പറഞ്ഞു പറഞ്ഞ് അയാൾ ആവിയായ് ഉയരുന്നുണ്ടാവും. നഗരത്തിൻ്റെ നെടുംതൂണായ കാവൽക്കാരനാണെന്ന് നാട്ടുകാർ...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

ട്രോൾ കവിതകൾ – ഭാഗം 25

വിമീഷ് മണിയൂർ പാട്ട് ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല...

ഭൂമിയുടെ വിത്ത്

കവിതകുഴൂർ വിത്സൺഅതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

ട്രോൾ കവിതകൾ – ഭാഗം 10

വിമീഷ് മണിയൂർപറന്നുലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച അറിഞ്ഞു. മെഡിക്കൽ ഷോപ്പിൽ പോയി ഗുണമേൻമയുള്ള മാസ്ക് വാങ്ങി ഈച്ച വീട്ടിലേക്ക് പറന്നു....
spot_imgspot_img