Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ഒരു വാക്കില്‍നിന്ന്
(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന്
നീലിമയുടെ
അതിരില്ലാപ്പരപ്പാണ്;
പലകുറി ചില്ലത്തുമ്പില്‍ നിന്ന്
അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന
പ്രഥമനിറക്കാഴ്ചയിലേയ്ക്ക്
വെള്ളിമുകിലുകള്‍
പതിയെ പറന്നുവരും.
ഗ്രഹങ്ങള്‍ പലത്
പിറന്ന് പിന്നെ
അപ്രത്യക്ഷമാകും.
താരകള്‍ തെളിഞ്ഞുപൊലിയും.
തൊട്ടും, തൊടാതെയും
മിന്നല്‍പ്പിണരുകള്‍
വന്നുപോകും.ഒരു ചാറ്റല്‍
പടിഞ്ഞാറന്‍കാറ്റിന്റെ
ശലഭച്ചിറകേറിവന്നെന്നെ
വായനയുടെ
വള്ളിപ്പടര്‍പ്പില്‍നിന്ന്
പറിച്ചെടുത്ത്
സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന
എന്റെ നിശബ്ദാകാശം
ഉദയങ്ങള്‍,
അസ്തമയങ്ങള്‍
ഒടുങ്ങി നിലകൊള്ളും;
പൊടുന്നനെ അതൊരു
സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
വിപരീതസൂചി
മോഹനകൃഷ്ണൻ കാലടിനരകത്തിൽ പുതിയൊരു ഘടികാരം
പണിയിപ്പിച്ചിട്ടുണ്ടത്രെ.
അതിന്റെ സൂചികൾ കറങ്ങുന്നത്
വിപരീത ദിശയിലാണത്രെ.അതിൽ നിന്നുളവാകുന്ന സമയത്തിന്
പുതിയൊരു പേരത്യാവശ്യം.പുതുനാമം കണ്ടുപിടിച്ചുവരുന്നതിനായി
പല നരകങ്ങളിലായി പണിയില്ലാതെ മുഷിഞ്ഞോരന്തേവാസികളെ
പരോളിൽ വിട്ടിട്ടുണ്ടത്രെ.അവർ പല കോലത്തിൽ പല കാലത്തിൽ
പല ദേശത്തിൽ പല വേഷത്തിൽ
പലതും ചൊല്ലി പലതും...
ബഷീറെ, നാരായണിയാണെടോ…
അൻസിഫ് അബുബഷീറെ,
നാരായണിയാണെടോ.
നമ്മൾ തടാകങ്ങൾ
കുഴിച്ചിട്ട
ജയിൽക്കരകൾക്കും
രാജ്യസ്നേഹത്തിന്റെ
കറ പിടിച്ചു
തുരുമ്പിച്ച
മതിലുകൾക്കും
അവരുടെ
വേദ പുസ്തകങ്ങൾക്കു മപ്പുറെ
വരകളില്ലാത്ത
നമുക്കത്രപോലും
ഒരു രാജ്യമായി
തോന്നിയിട്ടില്ലാത്ത
ഇൗ നഗരത്തിന്റെ
പരിധികളിൽ
ഇപ്പോഴും
നാരായണി ഉണ്ടെടോ..ബഷീറെ,
നമ്മൾ കുഴിച്ചിട്ട
തടാകക്കരകളിൽ
ആണികളിലേക്ക്
ചാഞ്ഞു പോയ
നമ്മുടെ ചുമരുകളിൽ
നമ്മുടെ രണ്ട്
കൂവലുകൾക്കിടയിലൂടെ
പുറപ്പെട്ട് പോയ ഒരു
വാക്കിന്റെ പിന്നാലെ
അവരിപ്പോഴും
നാരായണിയെ
തേടി നടക്കുന്നുണ്ടെടോബഷീറെ,
കറ പിടിച്ച മതിലുകളിലിപ്പോഴും
കല്ലിച്ചു കിടക്കുന്നുണ്ട്
ഞാനോ
നീയോ
ആദ്യം
വെടിയേറ്റ് മരിക്കുക
എന്ന ചോദ്യങ്ങൾ
ഞാനായിരിക്കും
അല്ല
ഞാനായിരിക്കും
എന്ന ഉത്തരങ്ങളും.ബഷീറേ
വിളിക്കുമ്പോൾ
ഒന്ന് വിളി...
ആത്മഹത്യയ്ക്ക് തയ്യാറെടുക്കുന്നവന്റെ കവിത
മനുകൈരളിഒരിയ്ക്കൽ
ഞാനൊരു കവിയാകും.
മരണമെഴുതി
വിടരുന്ന
കരവിരുതിൽ
നിങ്ങളെന്നെ
നിശബ്ദമായി വായിച്ചു
തുടങ്ങും.
വരികളാകെ
ആത്മാഹൂതിയ്ക്കു
തുനിയുന്നവന്റെ
വെപ്രാളങ്ങളാവും.
അത്രമേൽ
ജീവിയ്ക്കാൻ
കൊതിച്ചിരുന്നിട്ടും
മരിച്ചുപോകേണ്ടി
വരുന്നവന്റെ
ഗതികേടിനെക്കുറിച്ചുള്ള
സൂചനകൾ
നിങ്ങൾ കണ്ടെടുക്കും.
ആത്മഹത്യക്കുവേണ്ടി
അവൻ
പെരുവിരലിൽ
നഖം നീട്ടി വളർത്തിയിരുന്നുവെന്നു
കവിത
നിങ്ങളോട് കഥ പറയും.
കൊരവള്ളിയിൽ
പെരുവിരൽ കുത്തിയിറക്കി
മോക്ഷമില്ലാത്തൊരു
മരണം
സ്വയം വരുത്തുന്നൊരു
വീരയോദ്ധാവാണ്
താനെന്നു
പിറുപിറുക്കുന്നൊരു
കിറുക്കനെ
നിങ്ങൾ
കണ്ടെടുക്കും
നീണ്ടു മെലിഞ്ഞ
അവന്റെ ഉടലിനു മീതെ
നിങ്ങൾ
എഴുതിത്തെളിയാത്ത
പൊട്ടക്കവിയെന്നും
ജീവിയ്ക്കാനറിയാത്ത
കോമാളിയെന്നും
നീട്ടിയെഴുതി
ഒപ്പുവയ്ക്കും.
ഒക്കെയും
അവസാനിച്ചുപോയൊരുവന്റെ
അത്രമേൽ
നിരാശാഭരിതമായൊരു
കവിതയെ
വായിക്കാൻ
തയ്യാറുള്ളവർ
ഇനിയുമുണ്ടോ
എന്നൊരന്വേഷണം
അന്തരീക്ഷത്തിലാകമാനം
അവശേഷിച്ചുകൊള്ളും.
എന്റെ കവിത
നട്ടപ്പിരാന്തത്തിന്റെ
തീരാത്ത
ചങ്ങലമുറിവാണെന്നു
പിന്നെയും
പിന്നെയും
നിലവിളിയ്ക്കും
നിങ്ങൾ കേട്ടാലുമില്ലെങ്കിലും.
പാപ്പാത്തി
കവിത
ആതിര ആര്‍ഇപ്പോഴും ഒന്നാമതെത്തണമെന്ന
ഉപദേശം കേള്‍ക്കുമ്പോഴൊക്കെ
നിന്നെ ഓര്‍മ്മ വരും...
ഒന്നിന് വലുതായിട്ടൊന്നുമില്ലേയെന്ന്
പണ്ട് ഞാന്‍ ചോദിച്ചപ്പോഴല്ലേ
വട്ടപൂജ്യത്തിന് ചിറകുകള്‍ വരച്ച്
നീ എനിക്കൊരു
പാപ്പാത്തിയെ സമ്മാനിച്ചത്...
…ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp :...
തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം
കവിത
ആർദ്ര വി എസ്ആ നഗരത്തെ
ആരും ഓർക്കുന്നില്ല
ലോകഭൂപടം വരച്ച മനുഷ്യന്റെ
മറവിയായിരുന്നു ആ നഗരം.പേരുകളില്ലാത്തവരും
പേരുകളിൽ
ചോരവാർന്നു മരിച്ചവരും
അതിന്റെ ഊടുവഴികളിൽ
കുടിയേറിപ്പാർത്തു.ഒരു കൈലേസു കൊണ്ടു പോലും
അടയാളപ്പെടുത്താതിരുന്നതിനാൽ
അവിടെയാരും
അതിർത്തികളെക്കുറിച്ച്
വാചാലരായില്ല.സ്ഥാനഭ്രഷ്ടനായ രാജാവിന്റെ
ഒഴിഞ്ഞ ഭിക്ഷാപാത്രമാണ്
അവരുടെ ഭരണകൂടം .
അതിനരികുപറ്റി നിന്ന
ചിറി കോടിയ ദൈന്യതയെ
അവർ അവരുടെ ഭരണാധികാരിയാക്കി..ആ നഗരത്തിന്റെ...
ചെവി
കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ
മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ
ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു
വേർപിരിഞ്ഞ് യാത്ര
പൂർണ്ണമായി മനസ്സിലാക്കാൻ
സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം
തടിച്ച ചെറിയ കാൽപ്പനികത
എന്തോ ഒളിച്ചു വെച്ചു
ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും
കാല്പനികത പിന്നെ പതുക്കെയായി
മധുരവെളിച്ചങ്ങളിൽ
ആരുടെയോ...
തിരുത്തൽ
കവിത
ബിനേഷ് ചേമഞ്ചേരിഎഴുതിയ കവിതയിലെ
ആദ്യത്തെ വരി തിരുത്തിയെഴുതുകയാണ്.മഴ എന്ന ആദ്യ പദം
വെട്ടിമാറ്റി വേനൽ എന്നെഴുതിച്ചേർക്കുന്നു.മഴയ്ക്കും വേനലിനുമിടയിലെ
മഞ്ഞുകണത്തിനെ ഉരുകിത്തീരുവാനായൊരു
ഇലത്തുമ്പിലേക്കു കുടിയിരുത്തുന്നു.ആർദ്രമെന്നെഴുതിയ മനസ്സിനെ
ചൂണ്ടുവിരലുകൊണ്ടു കോരിയെടുത്ത്
ഇല്ലിപ്പടർപ്പുകളിൽ തൂക്കിയിടുന്നു.തിരുത്തലുകൾക്കിടയിൽപാതിവഴിയിൽ
കളഞ്ഞു പോയ ജീവിതമെന്ന വാക്കിനെ
ഏതു വരിയിലേക്കാണിനി എഴുതിച്ചേർക്കേണ്ടത്....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...
പാകം
കവിത
അഞ്ജു ഫ്രാൻസിസ്അത്രമേൽ
ദുഃഖം നിറഞ്ഞ
രാത്രിയൊന്നിലാവണം,
മഴയതിന്റെ
പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണത്.പെയ്യരുതേയെന്ന്
പ്രാകി നേർന്ന് നിരത്തിവെച്ച പിഞ്ഞാണങ്ങളിൽ
അത് താരാട്ട് കൊട്ടി.കറുത്തെല്ലിച്ച
പട്ടിണിക്കുഞ്ഞുങ്ങൾ
ഉറക്കത്തിലേയ്ക്കുരുണ്ടു പോയി.ഈയൽ ചിറകെരിച്ച
കടും മഞ്ഞ നാളത്തെ,
മഴ,
ഒരുതുള്ളിയുമ്മ കൊണ്ടണച്ചു.അമ്മയിലേയ്ക്ക് കുത്തിച്ചാരി വെച്ച
പട്ടിണി നോട്ടങ്ങളെ
ഒറ്റയിരുട്ടിൽ കെടുത്തി.ഇരുട്ടത്ത്,
എല്ലാവരെയും
കെട്ടിപ്പിടിച്ചുറക്കിയിട്ട്
മഴ,ആരും
മരുന്ന് വെയ്ക്കാനില്ലാത്ത
അമ്മയുടെ
പൊള്ളലുകളിലേയ്ക്ക്
ധാരയാകുന്നുണ്ടാകാം...പഞ്ഞിക്കുപ്പായമുരിഞ്ഞ്
തുളുമ്പി വീണ മഴ
ഇന്ന് കുട്ടിയല്ല !
...
ആത്മ...
കരയുന്ന കഥകൾ
കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ
നീരാണെന്നും,
ഡോക്ടർമാരെല്ലാം
കയ്യൊഴിഞ്ഞുവെന്നും
ബീവി റാബിയയാണ്
പറഞ്ഞത്.
കേട്ടപ്പോൾ തന്നെ
ഞാനും, മറ്റൊരു
അയൽവാസിയും കൂടി
സൈദിനെ കാണാൻ
പോയിരുന്നു.
അപ്പോൾ തന്നാലാകുംവിധം
സൈദു ഒരു കാര്യം
പറയുകയുണ്ടായി.
മരിച്ചുപോയ വേലപ്പനെന്നെ
വിളിച്ചുവെന്നു..
എല്ലാം വെറും
തോന്നലാകുമെന്നും,
നേരത്തിനു മരുന്നു
കഴിക്കണമെന്നും,
നന്നായി വിശ്രമിക്കണമെന്നും
പറഞ്ഞു ഞങ്ങളിറങ്ങി.
അന്നു വൈകുന്നേരമാണ്
അയൽക്കൂട്ടത്തിനു
പെണ്ണുങ്ങൾ കൂടിയത്.
അക്കൂട്ടത്തിൽ
സൈദിന്റെ ബന്ധുക്കളായ
ആമിനയേയും,
സൈനബയേയും
കണ്ടിരുന്നു.
അവരുടെ സംസാരം
അവിടൊരു ചർച്ചയുമായിരുന്നു.....


