Homeകവിതകൾ

കവിതകൾ

ഉടൽ നഷ്ടപ്പെട്ടവൾ

കവിത നിഷ ആന്റണി ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്. പാതയോരത്ത് ഉയർന്ന് നില്ക്കുന്നൊരു വലിയ വീട്. തേക്കിൻ തടിയിൽ പൊതിഞ്ഞ് ഇരുനിലയിലും ധാരാളം ജനാലകളും വാതിലുകളും ഉള്ള വീട്.പക്ഷെ മുറിയുടെ ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.ഇരുട്ടും മൂത്രച്ചൂരും ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ കൃത്രിമമായൊരു ജീവിതം തളപ്പിട്ട് വേച്ചും...

ഒരു പൊട്ടക്കത

കവിത റീന. വിഈ തടിപ്പാലം ഒന്നു കടക്കയേ വേണ്ടൂ ഒടനെ വിളി വരും ന്താന്നല്ലേ ? അമ്മൂട്ട്യേ ... അമ്മൂട്ട്യേന്ന് .ദേഷ്യം വരണ്ട്ട്ടാ ഇനീം വിളിച്ചാ ഉരിയാടില്ലമ്മൂട്ടി കണ്ണുരുട്ടി തീഗോളാക്കും നാക്കു തുറുപ്പിക്കും പേടിക്കട്ടെ അമ്മ ന്തേയ് ....?പറഞ്ഞിട്ടില്ലേ ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ അങ്ങേച്ചെരിവില് പാലരുവിക്കരേല് കണ്ണു തുറക്കാറായ കൂരിയാറ്റണ്ടേന്ന്അപ്പൊ ഒരു കത ഒരു പൊട്ടക്കത എപ്പളും പറയണ...

ഭരണിപ്പാട്ട്

കവിത താരാനാഥ് പട്ടാമ്പിപ്പാലത്തിന്നോരം പാതിരാത്രി കട്ടൻകാപ്പി കുടിക്കും നേരം പാട്ട് "ഇരുനൂറു പൗർണ്ണമി ചന്ദ്രികകൾ ഇരുനൂറു പൊന്നരയന്നങ്ങൾ " പാട്ട് ... മുഷിഞ്ഞ വേഷം മുടിഞ്ഞ ശബ്ദം മാനസനിലയോളം വെട്ടിയ നിലാവ് "മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽത്തേരിലിറങ്ങി" അടുത്ത പാട്ട്പാട്ട് പാലമിറങ്ങി നിലാവ് പുഴയിലും ഓരോ പാട്ടിന്നിടയിലും മൈനാകങ്ങൾ പൂത്തുലയുന്നു കാപ്പി കുടിച്ചു വറ്റിച്ചു .. ഗായകനെ ഉപേക്ഷിച്ച് യാത്ര തുടർന്നുകാറിൽ ഒറ്റക്കിരുന്ന് പാടി പാട്ടിൻ്റെ പൂഗചർവ്വിതരസാമൃതം തെറിച്ചു തെറി...

വർക്കിച്ചായൻ

(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല.ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും.കഥയുടെ ദിശയിൽ ശനിയും...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പൂക്കളുടെ നീറ്റം

അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും... രാവിലെ മുതൽ വൈകുന്നേരം വരെ പതിവാണ്... കാർ നിറുത്തിയിടുന്നതൊരു പൂമരത്തിൻ ചുവട്ടിലാണ്. എന്നും എല്ലാകാലവും പൂക്കുന്ന മരമല്ല; പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു കാലമുണ്ട്.. നേരവും കാലവും കൂട്ടിപ്പിണഞ്ഞു ഒന്നുചേരുന്ന കാലം... നല്ല തെളിച്ചമുള്ള നല്ല കാറ്റുള്ള നല്ല തണുപ്പുള്ള മഞ്ഞുപൊഴിയുന്ന കുളിര് കോരുന്നൊരു കാലം...ചുവന്ന പൂക്കളല്ല.. വയലറ്റ് പൂക്കളല്ല... മരം കാണാത്തത്രയും നിറയുന്ന പൂക്കൾ കടും മഞ്ഞപ്പൂക്കൾ....വലുതല്ല ചെറിയ പൂക്കൾ; തീരെ...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

കുന്നിറങ്ങിനടക്കാനൊരുങ്ങുന്ന ചോന്ന കാടുകൾ

കവിത റീന വിഇപ്പ വരാമെന്ന് പറഞ്ഞ് ആ വളവിനപ്പുറം അവൾ കാടു കയറി. ഇരുളും പാറ മറവിൽ ഒരു മദയാനയുടെ ചിന്നം വിളി.അവളോ ... ഞാനോ.. ? രതി കാട്ടുഞാവൽക്കായ്കൾ ചുണ്ടിലുററിക്കുന്നു പൊന്തകൾക്കുള്ളിൽ മറയുന്നു.കാട്ടു പൂവൊന്നുണ്ടുള്ളിൽ ചോന്ന് ചോര ചാറിച്ചുവക്കുന്നെന്നവൾ കാടു കാട്ടുന്നു.വെയിൽ വന്നു ചിരിച്ചു കുഴഞ്ഞു .മഴ വന്നു ചിണുങ്ങി പിണങ്ങി. വൈകല്ലേ വൈകല്ലേ പെണ്ണേ കാത്തിരുന്നു മുഷിയുന്നുണ്ടുച്ചകാടിനുള്ളിൽ വഴുക്കലുളളവഴി ക്ഷണിക്കാതെ വന്ന വിശന്ന...

ചിത്രകാരാ, ഒരു നദിയെ വരയാമോ?

കവിതസിന്ധു . കെ.വിഹേ ,ചിത്രകാരാ – ഒരു നദിയെ വരയാമോ നീ സിന്ധുവെന്നൊരു നദിയെ,അങ്ങു തിബത്തിൽ, നിനക്കറിയാമായിരിക്കും ഹിമാലയമലനിരകൾക്കുമപ്പുറം മാനസസരോവരത്തിനുമപ്പുറം, വടക്ക് സിന്ധുവെന്നൊരു നദി –ഹേ, ചിത്രകാരാ, നീ കേൾക്കുന്നുണ്ടോ - ആ നദി, ഞാൻ തന്നെയാണ്. (നിനക്കറിയാമോ, എന്റെ പേരിലാണ് ഇതുവരെയും നീ...

അവൻ ഏഴാം കുളി കഴിഞ്ഞ് ഗർഭപാത്രത്തെ പ്രസവിക്കുന്നു

രാഹുൽ മണപ്പാട്ട്പതിനാറാം വയസ്സിൽ കന്യകനായി അവൻ അവളുടെ കുളിമുറി വിട്ടിറങ്ങുന്നു.ചായ്പ്പില് ഏഴ് ദിവസത്തിന്റെ ചൊരുക്കിലേക്ക് പായ വിരിച്ചിട്ടു. ചുവരുകൾ നോക്കി മുളച്ച രോമങ്ങളെ എണ്ണം പടിപ്പിച്ചു. കക്ഷത്തില് വിയർപ്പിനെ സൂക്ഷിച്ചു വെച്ചു. തലയിൽ പേനുകളെ വളർത്തി. മുഖക്കുരു വെയില് കൊള്ളിക്കാതെ പഴുപ്പിച്ചു. മുലകണ്ണുകളെ പറത്തിവിട്ടു. മീശപിരിച്ച് പുകവലിച്ചു.ഉള്ളിലെവിടെയോ ഒരു കാടുണ്ടെന്ന് ഉദ്ധരിച്ച ആ ഒറ്റമരം ചില്ലകൾ കുലുക്കി പറഞ്ഞു.അപ്പുറത്തെ കക്കൂസിലെ അരഞ്ഞാണം മുറുക്കി സിഗരറ്റിന്റെ...
spot_imgspot_img