ആരോഗ്യമുള്ള അമീബകൾ

0
363
aarogyamulla-amoebakal-bhagyasree-raveendran-wp
ഭാഗ്യശ്രീ രവീന്ദ്രൻ വി ആർ

കവിത

ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ

സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ
ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും.
പക്ഷേ,
“ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം” എന്ന്
നിങ്ങളിതിൽ കാണില്ല.
എന്തെന്നാൽ
പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ്
ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന്
ആരും പറയാറില്ല.

പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല,
മറിച്ച്
മിണ്ടാത്തതുകൊണ്ട്
ഗവേഷകരുണ്ട്,
ഉണ്ടാകുന്നുമുണ്ട്
എന്നതാണ് വാസ്തവം.

ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ:
“അനുസരണയുള്ള വിദ്യാർത്ഥിനി ഈ ലാബിന്റെ ഐശ്വര്യം” എന്ന്
ഒരു ലാബിന്റെ വാതിലിലും നിങ്ങൾ വായിക്കില്ല.
എന്നാൽ,
വാതിൽക്കലേക്ക് വെളിപ്പെട്ടിട്ടില്ലാത്ത അനുഭവങ്ങളെ പാകം ചെയ്താണ്
പ്രബന്ധങ്ങളായി വിളമ്പുന്നതെന്ന്
അതിന്നുള്ളിലുള്ളവർക്ക് അറിയാം.

അറിയുന്നതെല്ലാം പറയാനുള്ളതല്ലെന്നാണ് അന്വേഷണത്തിന്റെ ആദ്യപാഠം.

അദൃശ്യപാഠങ്ങളും
അമീബകളുടെ ആരോഗ്യവും
പലമാതിരി പരിണമിക്കുന്നു.
അതിജീവനകലയുടെ ആവേഗങ്ങൾ
പിരിയൻ ഗോവണി കയറുന്നു.
അനുയോജ്യമാകലെന്ന് അവയെ
ആരോഗ്യമുള്ള അമീബകൾ വിവർത്തനം ചെയ്യുന്നു.
അമീബകളുടെ ആരോഗ്യമാണ്
ലാബിലെ മികച്ചപാഠം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here