Homeകവിതകൾ

കവിതകൾ

ഞാനും ദൈവവും രതിയിലേർപ്പെട്ട ശേഷം അവൾ പറഞ്ഞു തുടങ്ങുന്നത്

രാഹുൽ മണപ്പാട്ട്1ഒരു യാത്രയിൽ കണ്ടുമുട്ടിയവന് എന്നോട് ഒരിത്!! ഒറ്റ ഷേയ്ക് ഹാന്റിൽ ദൈവമാണെന്റെ പേരെന്ന് പറഞ്ഞ് ഒരു ചായ കടയിലേക്ക് എന്നെ ക്ഷണിച്ചു.. അവൻ രണ്ട് കട്ടൻ പറഞ്ഞു. ദൈവമെന്ന പേരിനുടമയായ അവന്റെ മുന്നിൽ ഞാൻ ഭക്തിയോടെ ചായ ഊതിയൂതി കുടിച്ചു.2ഞങ്ങൾ പെട്ടെന്ന് ഒരു മുറി സംഘടിപ്പിച്ചു... ജനവാതിലുകളില്ലാത്ത ആ ഇടുങ്ങിയ മുറിയിൽ വിളക്കുകളും, മെഴുകുതിരികളും കത്തിച്ചു..... പിന്നെ...

പെട്രോൾ പമ്പിരുന്നിടം വില്പനക്ക്

വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത് ഫോണിൽ കണ്ട പരസ്യമാണിത് "പെട്രോൾ പമ്പിരുന്നിടം വില്പനക്ക്" അവിടെയിനി വേണ്ടതു മൊബൈൽടവറാണ്. ഫൈവ് ജി ക്ക് സ്പീഡ് പോരാ.! അലാറമെന്നോണം ശബ്‌ദിച്ച 'ബുദ്ധികൂടാനുള്ള ഹെഡ്‍ഫോൺ 'ഫിറ്റ് ചെയ്തു. റോബോ തന്ന ചായ കുടിച്ചു കാളവണ്ടി വന്നു പോവാൻ നേരമായല്ലോ.. റോഡരികിൽ ട്രെയിൻ തുരുമ്പിച്ചു...

പെരുന്നാൾ മൈതാനം

റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി ഇരുട്ടിലേയ്ക്കുയരുന്ന മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ കേടുപറ്റി നിലയ്ക്കുന്ന വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ പാകപ്പെടാൻ ഭ്രമിക്കുന്ന കരിവളകളായ്കാഞ്ചിവലിക്കാതെ പൊട്ടുന്ന ഒളിപ്പോരൊരുക്കത്തിനുള്ള പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന ചിലനേരങ്ങളിൽ തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

ഉയിർപ്പ്

കവിത പ്രീതി ദിലീപ്എത്രയധികം നേരത്തെ വീടടങ്ങുന്നുവോ, അത്രയും സൽസ്വഭാവങ്ങൾ കൽപ്പിച്ചു നൽകിയ ജോസുട്ടിയുടെ വീടിൻ്റെ ഭൂമിശാസ്ത്രം ഒറ്റയിറക്ക് വെള്ളത്തിന് ഒപ്പം വിഴുങ്ങുമെങ്കിലും പിന്നെയും വർഷങ്ങളെടുത്തു അന്നയ്ക്കതൊന്ന് ദഹിക്കാൻ..,,പിന്നീടങ്ങോട്ട് ഓരോ നേരത്തും ചെയ്യേണ്ടുന്നത് കൽപ്പനകളായി അവളങ്ങ് മനപാഠം പഠിക്കാൻ ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ പള്ളിപ്പെരുന്നാളിന് ജോസൂട്ടി കൂട്ടി...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

അഭിമുഖം

കവിത നിഷ നാരായണൻ നമസ്കാരം. ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക. സുഹൃത്തേ,ചിരിക്കണ്ട. ലേശം അങ്ങനെയങ്ങു വിചാരിക്കൂ. നോവലാണ് എന്റെ തട്ടകം. നോവല്‍ എന്ന സാഹിത്യത്തിന് യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം. Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ. മൈക്ക് നേരെ പിടിച്ചാട്ടെ എനിക്ക് ചിലത് പറയാനുണ്ട്. അഭിമുഖങ്ങള്‍ പൊതുവെ...
spot_imgspot_img