Homeകവിതകൾ

കവിതകൾ

കടങ്കഥ

ശ്രീപാർവ്വതി എസ്‌.'കടം' ആയിട്ടെങ്കിലും കിട്ടീനെങ്കീ.....! 'കഥ' ആവാതിരുന്നെങ്കീ....! 'കടം' തീരണ കാലംവരെ പറയാൻ ഒരു 'കഥ' ആയേനെ.... .....................'കടം' പറഞ്ഞോർക്കൊന്നും ഒരു, 'കഥ'യില്ലായിരുന്നു... 'കഥ' പറഞ്ഞോർക്കൊക്കെ പറയാൻ ഒത്തിരി 'കടം' ഉണ്ടായിരുന്നു....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

തോന്നൽ

(കവിത)ജിപ്‌സ പുതുപ്പണംനീയുണ്ടെന്ന തോന്നലിന്റെ ജനാലയടയുന്നു ഞാനില്ലെന്ന മട്ടിൽ മുറിയിലിരുട്ട്.നീയൊഴിച്ചിട്ടു പോയ ഒച്ചകളെ പെട്ടികളിലടക്കി വെച്ചിട്ടുണ്ട്.നീയില്ലാതിരിക്കുമ്പോഴും നിന്റെ പാട്ട് കേൾക്കുന്ന നമ്മുടെ വീടിനൊരു മുറ്റമുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലിരിപ്പാണ് ഞാൻ.ആ മുറ്റത്തൊരു കസേരയെനിക്കുണ്ട്.ഇവിടിരുന്നാൽ കാണുന്ന വീടിന്റെയാണ് ജനാലയടയുന്നത്.വീടില്ലെന്ന മട്ടിൽ നീയടഞ്ഞു പോകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

വിക്ക് വിട്ട വാക്കും കേൾവി മങ്ങിയ ചെവിയും

കവിത ജാബിർ നൗഷാദ് 1 ഉപ്പുപ്പ ഉമ്മുമ്മവിക്ക് വിട്ട വാക്ക് കേൾവി മങ്ങിയ ചെവിയിൽ തൊട്ടു. ഊഹിച്ചെടുത്തു സ്നേഹം വിളമ്പി ഊട്ടികൊടുത്തു.കൈകഴുകി മുഖം കഴുകി ബീഡി കത്തിച്ച് പറമ്പിലേക്ക് നടന്ന് ഉപ്പൂപ്പ പാട്ടുമൂളി.വിക്ക് വിട്ട പാട്ട് വടക്കു നിന്നെത്തിയ മേഘത്തിന്റെ അതിരിൽ തട്ടി.ചിലതുണ്ട് ചെവികൾ. ചെമ്പരത്തി മഞ്ഞ ചാമ്പക്കാ ചോപ്പ് മുരിയിലപ്പച്ച.മഴ പാകിയ തെങ്ങിൻ തടത്തിൽ കൊച്ചുമോന്റെ കടത്തുവഞ്ചി.കായാമ്പൂ... ഓർമകളിൽ നിന്നും ആലിപഴങ്ങൾ പൊഴിഞ്ഞു.കൈയ്യാലപ്പുറത്തെ കൈതച്ചെടിമുള്ളിൽ കൈതട്ടി നേരം നൊന്തു പഴുക്കുന്നു.പാട്ട് തീർന്നു. കുറ്റി...

ചിറകുള്ള പെൺകുട്ടിക്ക്

കവിതസ്മിത സൈലേഷ്നക്ഷത്രങ്ങളെ വാസനിച്ചു വസന്തത്തിന്റെ വിഷം കുടിച്ച് മരിച്ചവളേ... നീ നടന്ന് തീർത്ത വഴികളിലെങ്ങും പുൽനാമ്പുകളിൽ സുഗന്ധമുള്ള നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു.മഴ നിറയെ പൂക്കളണിഞ്ഞ മുകിലുകൾ ഈ കുന്നിൻ ചെരിവാകെ പെയ്തിറങ്ങുന്നു.....

ട്രോൾ കവിതകൾ – ഭാഗം 20

വിമീഷ് മണിയൂർ പുകവലി ആരോഗ്യത്തിന് നല്ലതാണ് ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ് കസേരയിലേക്കും ഒരു സിഗരറ്റ് വലിക്കാൻ പോയതായിരുന്നു. ഒരാള് വായിക്കാൻ വന്നതും പുസ്തകം പേടിച്ചു....

സമനിലതെറ്റിയവരുടെ കവിത

അരുൺ കൊടുവള്ളി സമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?പാളം തെറ്റി വിരുദ്ധദിശയിലേക്ക്‌ ചീറിപ്പായുന്നൊരു തീവണ്ടി പോലെയാണവവായിച്ചിരിക്കേ, നിങ്ങളൊരു ബോഗിയിലേക്ക്‌ കയറിക്കൂടുംകുതിക്കും തോറും, നിറയെ അലർച്ചകളുള്ളൊരാൾ നിങ്ങളിലേക്ക്‌ കൈകളുയർത്തിക്കാട്ടുംചില വരികളൊരു പാളം പോലെ ഇളകി വന്ന് നിങ്ങളെയൊരു തുരങ്കമാക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?ഉൾവലിഞ്ഞുപോയ പ്രതീക്ഷകളുടെ രക്തമൂറ്റിയെടുത്താകും അവൻ കവിതകളെഴുതി- ത്തുടങ്ങിയതെന്ന് ആദ്യ വായനയോടെ നിങ്ങൾ തിരിച്ചറിയുംഅവന്റെ ഓരോ ഖണ്ഡിക നിവർത്തിയിട്ടാലും അതിലൊരു ആർത്തിപ്പിടിച്ച മരണം ഒളിഞ്ഞിരിക്കുംസമനിലതെറ്റിയവരുടെ കവിത വായിച്ചിട്ടുണ്ടോ?കെണിയിൽ കുരുങ്ങിയ ഒരു മുയൽക്കുഞ്ഞിന്റെ പിടച്ചിലുകളാണവജാഗ്രതയോടെ യുദ്ധം ചെയ്ത്‌ ഒരു പോരാളിയെപ്പോലെ നിങ്ങളവനെ കൈവരിക്കാൻ തുനിയുംപക്ഷെ, അവന്റെ ആകാശവും പൂക്കളും പുഴകളും ചിതറിപ്പോയത്‌ നിങ്ങളറിയാതെപോകുംവാശിപിടിച്ചുകരയുന്ന ഒരു കുട്ടിയെപ്പോലെ അവന്റെ തോന്നലുകൾ അവൻ ഇറുക്കിപ്പിടിച്ചിരിക്കുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?മരണപ്പെട്ടവന്റെ കുമ്പസാരമാണ്ഇറങ്ങിച്ചെല്ലും തോറും, വിറങ്ങലിച്ചവന്റെ മരണമൊഴിയറിഞ്ഞ്‌ നിങ്ങളവന്റെ കവിതയിലേക്ക്‌ പൊള്ളിയടരുംസമനിലതെറ്റിയവന്റെ കവിതയെന്നാൽ?വിലാസമില്ലാത്തവന്റെ ആത്മഹത്യാക്കുറിപ്പാണ്ഒരു തലയോട്ടി നിറയെ പിൻവിളികൾ തുന്നിവെച്ച്‌ ബുദ്ധനിലേക്കുള്ള വിടപറച്ചിലും കൂടിയാണ്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ശരീരമില്ലാത്തവർ

ഗിരീഷ് വര്‍മ്മപറയുന്നതെന്തും വായുവിലലയടിക്കുന്നുണ്ട്. കുഞ്ഞലകൾക്ക് പോലുമെന്ത് തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്. നാവറുപ്പ് സംഘം ഉയരും നാവുകളറുക്കുന്നോർ ചരിത്രത്തിൽ വീര സമരങ്ങളിൽ പുറംതിരിഞ്ഞുനിന്നോർ. നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ കയറുമിടങ്ങളിൽ കയറിയവർ മകുടങ്ങൾ പൊളിക്കും. ഏറുമാടങ്ങളിലിരുന്ന് വഴിതെറ്റിയലയന്നവർക്ക് നരകത്തിലേക്ക് വഴി ചൂണ്ടും. രാജ്യസംരക്ഷകരാണെന്ന് നടിക്കുമ്പോൾ കാടും മേടുമവർ ചുട്ടെരിക്കും. ഒറ്റയാന്റെ ചെയ്തികളാണ് മനുഷ്യകൃഷിയിടങ്ങളിൽ സംഘമിറങ്ങുമ്പോൾ.ശരീരമില്ലെന്നത് പോകട്ടെ ശുദ്ധമായി നയിക്കേണ്ടുന്ന ഒരാത്മാവുമില്ലന്നതാണ് കഷ്ടം!വെറും ശബ്ദങ്ങൾ മാത്രം ചോര കുടിക്കുന്ന...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

കേരളപ്പിറവി

കെ. വി ജ്യോതിഷ്ആചാരപ്പെരുമയിൽ നാട് കുതിക്കുമ്പോഴാണ് മാറ് മറച്ചവരുടെ നഗ്നത വാരിയെടുത്ത്, കോരൻ കഞ്ഞി വാരി കുടിച്ച കുമ്പിൾ തേടി ആർത്തവത്താൽ കുടിയൊഴിപ്പിക്കപ്പെട്ട പെണ്ണിനേയും കൂട്ടി പരശുരാമന്റെ മഴുവിൽ നാണം കൊണ്ട് കേരളം ഒളിച്ചത്.ചക്ര വാഹനങ്ങളെ കേരളത്തെ ഇടവഴികൾ വളഞ്ഞിട്ട്...
spot_imgspot_img