Homeകവിതകൾ

കവിതകൾ

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ്

അപര്‍ണ. എംമുറിച്ചു തൂടങ്ങുന്നതിനു എന്നെയൊന്ന് കഴുകിയെടുക്കണം. എന്നെ പൊതിഞ്ഞുവച്ച തൊലി അത്രയും ഉരിഞ്ഞെടുത്തേക്കൂ, ചുളിവുകള്‍ വീഴാനനുവദിക്കരുത് കാലമിത്രയും കാത്തുവച്ചതാണ്. ചുവന്ന മാംസത്തില്‍ പിണഞ്ഞ് മുറുകിയ ഞരമ്പുകളേ അഴിച്ചെടുത്തേയ്ക്കൂ, മുറിവേല്‍പ്പിക്കരുത് അവയില്‍ സ്വപ്നങ്ങള്‍ സഞ്ചരിക്കുന്നുണ്ടാവും. തലയോട്ടി പിളര്‍ന്നെന്റെ മസ്തിഷ്‌കത്തെ കുപ്പിയിലടച്ചുവയ്ക്കു, കുപ്പി തുറക്കരുത് ഓര്‍മകളോടിയൊളിച്ചേയ്ക്കും അടുത്ത സീസണില്‍ തൂക്കി വില്‍ക്കാന്‍ കരാറുണ്ട്. വീര്‍ത്ത് ചത്തിട്ടില്ലാത്ത വൃക്കയും കരളും മാറ്റെവച്ചേയ്ക്കൂ , ജനനേന്ദ്രിയത്തില്‍ തൊട്ടു...

അവസാനത്തെ ക്ഷണക്കത്ത്

സുബൈർ സിന്ദഗി പാവിട്ടപ്പുറംഞാൻ പുതിയ വീട്ടിലേക്ക് പോവുകയാണ് പുതിയ വീട് താമസം തറക്കല്ലിടാലോ ചുമര് പണിയോ ഒന്നും ഇല്ല എനിക്ക് മാത്രം കിടക്കാനുള്ള വീട്ടിൽ ഞാൻ തനിച്ചു യാത്ര പോണം ആ വീട്ടിലേക്ക് എനിക്ക് ഒറ്റക്ക് പ്രവേശിക്കാനാവില്ല ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാവരും...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

കൗതുകം

(കവിത)സിജു സി മീനകാട്ടിൽ പുഴയോരത്ത് തണുത്ത നിലത്ത് മുള പാട്ട് കേട്ട് പുൽമെത്തയിലുറങ്ങിയ നാൾ ഫാൻ വെറുമൊരു കൗതുകമായിരുന്നു..!ഈ ഇഷ്ടിക മുറിയിൽ ഉരുകുന്ന ചൂടിൽ തലയ്ക്ക് മേൽ ഫാൻ കറങ്ങുമ്പോൾ എന്റെ കാടും കാട്ടാറും മുള പാട്ടും പുൽമെത്തയും എല്ലാം... ഒരു കൗതുകമാകുന്നു..!!ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

ശിശുദിനം ഗാസയിൽ

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു. ഇവിടെ പി.എൻ പണിക്കറുണ്ട് കുഞ്ഞുണ്ണി മാഷുണ്ട് വായനയുടെ ചക്രവാളങ്ങളിലേക്ക് നീന്താൻ പഠിപ്പിച്ചവർ അല്ലെങ്കിൽ ധാരാളം റഷ്യൻ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട് എം.ടിയും ബഷീറും തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം വരുന്നു. ഞങ്ങൾക്ക് പതാകകൾ കലാപഭൂമികളിലെ തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല. ഞങ്ങളുടെ ജനഗണമനയ്ക്ക് യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.പരിസ്ഥിതി ദിനം...

ഒരു പുഴയ്ക്കും മീതെ



കവിത ദീപ്തി സൈരന്ധ്രിഅവൾ ഒരു തുരുത്താണ് ഒറ്റ തുരുത്ത് പച്ച പോളകൾ ഒഴുകി അടിയാത്ത മൺ തുരുത്ത്. ഒരു പുഴയ്ക്കും മീതെ നടക്കാത്ത പെണ്ണാണ്... തുരുമ്പാണി കടത്തിലൂടെ കുറുകെ കടന്നവരൊക്കെയും അവൾക്കൊപ്പം പുഴയടുക്കിൽ നിന്ന്, മണ്ണ് കോരി നിറച്ചു, ഇല നിവർത്തിൽ ചുരണ്ടിയ ചരൽ പീരകളാൽ എക്കൽ പാനിയുണ്ടാക്കി കുറുക്കി, ഇടയ്ക്ക് തൂവി അവൾക്കൊപ്പം കുമ്പിൾ പൊതികളിൽ ഈർക്കിൽ തുന്നലുകൾ കോർക്കുകയായിരുന്നു ഇന്ന്...

ഇടവേളകളിൽ

അഞ്ജലി ജോസ്കണ്ടു കണ്ടു മിണ്ടി പ്രിയം വന്നൊരാത്മാവാണെനിക്ക് നീ...! രാത്രിയുടെ അന്ത്യയാമങ്ങളിൽ പാനപാത്രം വെച്ചു നീട്ടി....! ഞെട്ടലിൽ കുതറിയോടാൻ ശ്രമിച്ച നിന്നെ ഞാൻ വരിഞ്ഞു കെട്ടി സ്വന്തമാക്കിയെന്നഹങ്കരിച്ചു...! സ്വന്തമെന്ന് തോന്നിച്ച് പാനപാത്രം കുടിച്ചു നീ.. ! മത്തു പിടിപ്പിക്കുന്ന...

കസേര

കവിത ജസ്റ്റിൻ പി ജയിംസ്കസേരകൾ കാതലുള്ള കഥകളുടെ കന്മദ ശേഷിപ്പുകളാണ്!കിനാക്കൾ കാടുകയറും കാലം. പാതിരാക്കും പാതിവെളുപ്പിനും മുറിവിട്ടിറങ്ങും. മൂത്രമൊഴിക്കാൻ. ഇരുട്ടിന്റെ കുട്ടിത്തത്തെ തെല്ലും തല്ലാതെ. രാത്രിക്ക് എന്നും ബാല്യമാണ്!നിലാവില്ലാത്ത പല രാത്രികളിലും പടിഞ്ഞാറേ വാരത്തിൽ ഇരുണ്ടൊരു ചന്ദ്രപ്രഭ കാണാം.കയറുപൊട്ടിയ ജിജ്ഞാസയിൽ ഒരിക്കൽ കയറിച്ചെന്നു.ചിണുങ്ങി ചിരിക്കുന്ന ചിതലെടുത്തൊരു മരക്കസേര.കാലൊന്നില്ലെങ്കിലും തണ്ടെല്ലിന് നല്ല ബലം. ഒപ്പം ചുമരിന്റെ കരുണയും.അവിടിരുന്നുറങ്ങി.തെരുവ് തെണ്ടിയ വെയിൽച്ചീളുകൾ. പൊള്ളിപ്പടർന്ന പിഞ്ചുകാൽ. നെല്ല് കുത്തിക്കോരിയ യൗവ്വനം. കപ്പയും കാന്താരിയും പരിഹരിച്ച പട്ടിണിസമരങ്ങൾ. മക്കളാറെണ്ണത്തിന്റെ പ്രാരാബ്ധം. 'പറമ്പിലെ പുല്ലു...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...
spot_imgspot_img