കവിത അഫ്‌നാൻ കിടങ്ങയം
ചെവിയിൽ തിരുകിയ ഇയർപോഡുകൾ
അരിച്ചിറങ്ങിയിരുന്നു
കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി
കിടന്ന ബെഡില്ല
തലയിണയും, അട്ടത്താർത്തു
കരഞ്ഞ പഴയ ഫാനും
അതിനടുത്ത് പാവം പാറ്റയെ
ചുണ്ടിൽ തിരുകിയ
വാൽ മുറിയൻ പല്ലിയും
കാലിലൂടെ ഇരച്ചുകയറിയ
തണുപ്പിപ്പോൾ പൊള്ളുന്നു
പല്ലുകൾ കൂട്ടിയിരുമ്മുന്നു
ചെവിയിലൂടെ ഒലിച്ചിറങ്ങിയ
ആരോ തലയിൽ കിടന്നുറങ്ങുന്നു
ഇന്നലെ നനഞ്ഞ അതേ മഴ
ജനാല കടന്ന് പതിഞ്ഞ താളത്തിൽ
ചുംബിക്കുന്നു
തൊട്ടടുത്ത് ഉമ്മ കാപ്പിയായി
പറക്കുന്നു
നെറ്റിയിൽ കുളിരുപരക്കുന്നു
വിയർപ്പൊഴുകുന്നു
മഴ തോരുന്നു
കാപ്പിയാറുന്നു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
what a poem…congratulation afnu….