Homeകവിതകൾ

കവിതകൾ

പേര്: പത്തൊമ്പത് ലക്ഷത്തി ആറായിരത്തി അറുനൂറ്റി അമ്പത്തി ഏഴ് മനുഷ്യർ സ്ഥലം: ആസ്സാം

അബ്ദുൽ അഹദ് നാളെയീ സ്ഥലത്തിന്റെ സ്ഥാനത്ത് എന്തു ചേർക്കും എന്നറിയില്ല. പൗരത്വമില്ലാത്തവന്റെ, രാജ്യമില്ലാത്തവന്റെ സ്ഥാനം രാജ്യാതിർത്തികൾക്കപ്പുറമുള്ള കടലാണെന്നാണ് റോഹിൻഗ്യർ പഠിപ്പിച്ചത്. ...... നാളെ, ഞങ്ങളുടെ മേൽവിലാസം ഇല്ലാതാക്കാൻ നിങ്ങളെത്തുമ്പോൾ പ്രാതൽ കഴിച്ചെത്തുക. ഞങ്ങൾ കൃഷി ചെയ്ത ധാന്യങ്ങളില്ലാതെ നിങ്ങൾക്ക് പ്രാതൽ...

ഒറ്റ മൈന

കഥ മുഹമ്മദ് ഹസീബ്സമയം വൈകുന്നേരത്തോടടുക്കുകയാണ്. മാവിന്റെ മുകളിലിരുന്ന് മൈന മുല്ലവള്ളിയിലേക്ക് നോക്കി. മഞ്ഞുതുള്ളികളാൽ ആലിംഗനം ചെയ്യപ്പെട്ട് നിൽക്കുന്ന മുല്ലമൊട്ട് . അവളോട് തീവ്രമായ അനുരാഗത്തിലാണ് മൈന. അൽപനേരം മാവിലിരുന്ന് വീക്ഷിച്ചതിനുശേഷം പറന്നു ചെന്ന് മുല്ല...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

അവസ്ഥാന്തരങ്ങൾ 

കവിത സീന ജോസഫ്മരണത്തിലേക്കെന്നപോലെയാണ്‌ അയാൾ അടിതെറ്റി വീണത്‌വല്ലാതിരുണ്ട ഒരു ആവാസവ്യവസ്ഥയിലേക്കാണ്‌ അയാൾ കണ്ണുകൾ തുറന്നത്‌പ്രേതാലയം പോലെ പാതി പണിതീർന്ന വീട്‌ കഴുക്കോലുകൾ ഭാഗം വയ്ക്കുന്ന ആകാശംഞെട്ടിവിറച്ച്‌ ഓടിമറയുന്ന മിന്നൽപ്പിണരുകൾ ചേറിൽപ്പുതഞ്ഞ്‌ അയാളുടെ പാതിമെയ്‌!(adsbygoogle...

പ്രിവിലേജ്

കവിത എം.ആര്‍ രേണുകുമാര്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം സ്കൂളുവിട്ട് വീട്ടിലേക്ക് വരുമ്പോള്‍ അതാകിടക്കുന്നു വഴിക്കില്‍ ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത് തോളത്തെടുത്തു വെച്ച് വീട്ടിലേക്ക് നടന്നുഞാനെത്തുമ്പോള്‍ അമ്മ താടിക്ക് കൈയും കൊടുത്ത് അടുപ്പിൻ്റെ മൂട്ടില്‍...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ ...!(adsbygoogle = window.adsbygoogle || ).push({});സങ്കടങ്ങളുടെ വേലിയേറ്റത്തി...

നിനക്കായ് പെയ്തത്…

കവിതഅർച്ചന പി.വിമേഘമിരുളുമ്പോ തുള്ളിക്കൊരുകുടംന്ന് കൂര അലറും. ഇറ്റി ഇറ്റി കഞ്ഞിക്കല ത്തിനോട്ട കൂടും. അരിക്കിട്ട നെല്ല് പതറും മുന്നേ ചീഞ്ഞ് ചായും . നീണ്ട കാലത്തേക്ക് മഴ വരണ്ടൊഴുകും. നീ വരും വരെ മഴയൊരിടിഞ്ഞ ചുമരിന്റെ പേക്കിനാവ്.നീ വരുമ്പോൾ കുടക്കമ്പി ക്കറ്റത്ത്തുളയുണ്ടാരുന്നു. മുക്കാൽ നീളം കമ്പിക്കാല് വളഞ്ഞും. നിന്നെകണ്ടതും കുട പാറി തുള...

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത്പ്ലമം കേക്ക് നാരങ്ങയില് മുക്കി കഴിക്കുന്ന അയാളുടെ സിഗറേറ്റ് ഗന്ധമുള്ള അധരത്തിൽ ഒരിക്കൽ ചുംബിച്ചപ്പോൾ നിർവികാരമായി മരണത്തിന്റെ മഞ്ഞ കുതിരയോട് കടം വാങ്ങിയ കുറച്ചു നിമിഷങ്ങളിൽ പ്രണയകാപ്പി നൽകിയപ്പോൾ ലുമുമ്പ പുഞ്ചിരിച്ചുഒരിക്കലെങ്കിലും പൊള്ളിയ...

വീണു പോയ ഇതളുകൾ

ജയേഷ് വെളേരിതെച്ചി ഇറുത്ത് ചൂടാൻ പറഞ്ഞപ്പോ കണ്ണീരെന്ന്‌ ആദ്യം പറഞ്ഞത് നീ കണ്ണീരൊപ്പാൻ കവിത ചൊല്ലിയതും പൂവിറുക്കാൻ തിരികെ നടന്നതും നിനക്കോർമയുണ്ടോഇതളടർന്ന ഓരോ രാവും പകലും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയപ്പോ ആരൊക്കെയോ മന്ത്രം ചൊല്ലുകയായിരുന്നുചൊല്ലിതീർത്ത മന്ത്രവും ചേർത്ത് നാളെ പടിയിറങ്ങി പോകണം അവിടെയും ഇതളടർന്ന് വീഴുമ്പോ തെച്ചികൾ മാല കൊരുക്കുമ്പോൾ മാറിയിരിക്കണം മാറിയിരുന്ന് മുറുകെ...

ചിലർ

അനു അശ്വിന്‍ചിലരുണ്ട്, ഇത് എന്താ ചിലരിങ്ങനെ എന്ന് തോന്നിപ്പിക്കുന്ന ചിലർ...ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന ചിന്തിക്കുമ്പോൾ ചിന്തകളെ ചിതൽ പോലെ കാർന്ന് തിന്നുന്ന ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി ചികയുന്ന ചിലർ...ഈ ചിലരെ അങ്ങനെ എപ്പോഴും കാണാൻ കിട്ടണമെന്നില്ല. കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല. മിണ്ടിയാലും പഴയ ബന്ധം പുതുക്കാൻ...
spot_imgspot_img