Homeകവിതകൾ

കവിതകൾ

വെളിച്ചമിറങ്ങുന്ന നേരം

കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന് ചിലതെല്ലാം ആലോചിക്കാനുണ്ട്. മലയിറങ്ങി വെള്ളമെടുക്കാനെത്തിയിരിക്കുന്ന ഈ ഞാൻ ഒരു നദിയേയല്ലെന്ന് ആദ്യം വിചാരിക്കണം. മരക്കമ്പുകളിൽനിന്ന് കൂടുവിട്ടിറങ്ങിയ പകൽക്കിളിയും നദിയല്ല. വെളിച്ചമാകാൻ വേണ്ടി സൂര്യനിൽനിന്നിറങ്ങിയ സൂചിക്കമ്പികളും നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം ജലകണങ്ങൾ കൂട്ടിയാൽ ഒരിക്കലും എൻ്റെ ഒഴുക്കല്ല. എവിടെയെങ്കിലും നിശ്ചലമായൊന്നു നിൽക്കണമെന്ന് തോന്നിയാൽ എപ്പൊഴുമൊഴുകുന്ന നിന്നെക്കൊണ്ടാവുമെന്ന് തീരെ തോന്നുന്നില്ല.എൻ്റെജലാശയം വെറുമൊരുതുള്ളിയാണ്. നദിയാകണമെങ്കിൽ ഏറ്റവും ചെറിയൊരു ജലകണമാകണം.സൂര്യനിൽനിന്നിറങ്ങുന്ന ആദ്യകണം ആ ഒരുതുള്ളിനദിയിലാണ് ആദ്യം ഇണചേരാൻ പോവുക.... വണ്ടൂർ വി എം സി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ്ടു...

ചിലർ

അനു അശ്വിന്‍ചിലരുണ്ട്, ഇത് എന്താ ചിലരിങ്ങനെ എന്ന് തോന്നിപ്പിക്കുന്ന ചിലർ...ചിരിക്കുമ്പോൾ ഓടിക്കയറിവരുന്ന ചിന്തിക്കുമ്പോൾ ചിന്തകളെ ചിതൽ പോലെ കാർന്ന് തിന്നുന്ന ചിലക്കുമ്പോൾ ചീവീടായി ചുറ്റും പാറി ചികയുന്ന ചിലർ...ഈ ചിലരെ അങ്ങനെ എപ്പോഴും കാണാൻ കിട്ടണമെന്നില്ല. കണ്ടാലും മിണ്ടാൻ പറ്റിയെന്നു വരില്ല. മിണ്ടിയാലും പഴയ ബന്ധം പുതുക്കാൻ...

ഇരട്ടകൾ

കവിതറാണി സുനിൽആദ്യം വെളിച്ചം കണ്ടതു ഞാനായിരുന്നു... പിന്നാലെയവളും... നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും ചോരക്കളറായിരുന്നെന്നും അമ്മാമ്മ പറഞ്ഞപ്പോൾ... എന്തൊരു കീറലായിരുന്നെന്നു നാണിത്തള്ള ചിരിച്ചു.പക്ഷേ അവളെപ്പറ്റി ആരുമൊന്നും പറഞ്ഞില്ല... കുളിച്ചു കുട്ടിയുടുപ്പിട്ടു കളിക്കാനിരുന്നപ്പോൾ... ഞാനവളെ തിരക്കിയെങ്കിലും നട്ടുച്ചയായതുകൊണ്ടാവാം... കണ്ടതേയില്ല...പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയിൽ... റബറിലകൾക്കിടയിൽ പൂത്തിരി കത്തിച്ചും... കൊച്ചു പന്തം കത്തിച്ചും... ഉദയസൂര്യൻ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ...എത്ര വേഗമോടിയാലും... എത്ര പതുക്കെ നടന്നാലും... അവളൊരിക്കലും എനിക്കു മുന്നിലായിരുന്നില്ല... പറയുന്നതൊക്കെ കേട്ട് പതിഞ്ഞ കാൽവയ്പ്പുകളോടെ പുറകിലങ്ങനെയുണ്ടാകും...പടിഞ്ഞാറെത്തി...

പനി വന്ന് വിളിച്ചപ്പോൾ

കവിതഅഫ്‌നാൻ കിടങ്ങയം ചെവിയിൽ തിരുകിയ ഇയർപോഡുകൾ അരിച്ചിറങ്ങിയിരുന്നു കൺതുറന്നു നോക്കിയപ്പോൾ തലേന്ന് രാത്രി കിടന്ന ബെഡില്ല തലയിണയും, അട്ടത്താർത്തു കരഞ്ഞ പഴയ ഫാനും അതിനടുത്ത് പാവം പാറ്റയെ ചുണ്ടിൽ തിരുകിയ വാൽ മുറിയൻ പല്ലിയുംകാലിലൂടെ ഇരച്ചുകയറിയ തണുപ്പിപ്പോൾ പൊള്ളുന്നു പല്ലുകൾ കൂട്ടിയിരുമ്മുന്നു ചെവിയിലൂടെ ഒലിച്ചിറങ്ങിയ ആരോ തലയിൽ കിടന്നുറങ്ങുന്നു ഇന്നലെ നനഞ്ഞ അതേ...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

രണ്ടു കവിതകള്‍

സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ.... അവള്‍ മരിച്ചു. സ്വയംഹത്യയെന്നും അരിഞ്ഞു തള്ളിയതെന്നും രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍ നിലാവില്‍ വിടരുന്ന ഓരോ രാവിലും മുല്ലവള്ളിയുടല്‍ ചുറ്റും സുഗന്ധം പരത്തി മട്ടുപ്പാവിലെ അയാളുടെ ജനലരികിലേക്കു ഏറെ വഴക്കത്തോടെ ചാഞ്ഞു കയറുമ്പോഴും അവള്‍ വേദനയോടെ അരികില്‍ നോക്കി നിന്നിരിക്കാം....ശരീരമാകെ പലതവണ കുത്തിക്കീറിയിട്ടും ആഴത്തില്‍ കിളച്ചിട്ടും ഒട്ടും ദുഗ്ദ്ധം ചുരത്താഞ്ഞതിനാലാവണം അധികം വൈകാതെ അവള്‍ ആ കാട്ടില്‍ ഒറ്റയായത്... മുലയില്ലാത്തവള്‍ എന്നു മറ്റു റബ്ബര്‍ മരങ്ങള്‍ അടക്കം പറഞ്ഞത്.....ഒടുവില്‍ അയാള്‍ അവളെ അരിഞ്ഞെറിഞ്ഞത്.....അതിന്...

പെയ്തിറങ്ങുമ്പോൾ

കവിത ചന്ദന എസ് ആനന്ദ്മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും. പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ നിന്നെ പൊതിർത്തുന്നത്. നീയത് കൈപ്പറ്റിയന്ന്...

ബഷീറെ, നാരായണിയാണെടോ…

അൻസിഫ് അബുബഷീറെ, നാരായണിയാണെടോ. നമ്മൾ തടാകങ്ങൾ കുഴിച്ചിട്ട ജയിൽക്കരകൾക്കും രാജ്യസ്നേഹത്തിന്റെ കറ പിടിച്ചു തുരുമ്പിച്ച മതിലുകൾക്കും അവരുടെ വേദ പുസ്തകങ്ങൾക്കു മപ്പുറെ വരകളില്ലാത്ത നമുക്കത്രപോലും ഒരു രാജ്യമായി തോന്നിയിട്ടില്ലാത്ത ഇൗ നഗരത്തിന്റെ പരിധികളിൽ ഇപ്പോഴും നാരായണി ഉണ്ടെടോ..ബഷീറെ, നമ്മൾ കുഴിച്ചിട്ട തടാകക്കരകളിൽ ആണികളിലേക്ക്‌ ചാഞ്ഞു പോയ നമ്മുടെ ചുമരുകളിൽ നമ്മുടെ രണ്ട് കൂവലുകൾക്കിടയിലൂടെ പുറപ്പെട്ട് പോയ ഒരു വാക്കിന്റെ പിന്നാലെ അവരിപ്പോഴും നാരായണിയെ തേടി നടക്കുന്നുണ്ടെടോബഷീറെ, കറ പിടിച്ച മതിലുകളിലിപ്പോഴും കല്ലിച്ചു കിടക്കുന്നുണ്ട് ഞാനോ നീയോ ആദ്യം വെടിയേറ്റ് മരിക്കുക എന്ന ചോദ്യങ്ങൾ ഞാനായിരിക്കും അല്ല ഞാനായിരിക്കും എന്ന ഉത്തരങ്ങളും.ബഷീറേ വിളിക്കുമ്പോൾ ഒന്ന് വിളി...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം.ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ എൻഫീൽഡ്. തലച്ചോറ് കിരുത്തു പെരുകി- പുളിച്ചു പതയും ഹുങ്കാരം.ജാക്കരന്തപ്പൂക്കൾ തെറിച്ചു വിരിച്ചിടും- വയലറ്റ് രാശി. അതിനാൽ നനഞ്ഞു മുങ്ങിയടരും- വെയിൽച്ചീളുകൾ. വരണ്ട...

കർക്കിടകവാവ്

പ്രവീണ്‍ പി സിബലിതർപ്പണതിന്റെ ശിരസ്സിൽ നിളയുടെ അവസാന രക്തവും കൈക്കുള്ളിലാക്കി.... പിതൃക്കൾക്കുനീട്ടുമ്പോൾ... നിന്റെ മകനെയും കൊണ്ട് എന്നരികിൽ ഈറനോടെ വന്നിരുന്ന് അനുഭൂതിയിലേക്ക് കണ്ണീർകൊടുത്ത് വിങ്ങുമ്പോൾ... നമ്മൾ തീർത്തും അപരിചിതരായിരുന്നു..! നിന്റെ മകന്റെ മുഖത്ത് തിരിച്ചറിവില്ലാത്ത ഒരമ്പരപ്പ്, അവന്റച്ഛനെ ഒരു ബലികാക്കയായ് കരുതാൻ ഓർമ്മയുദിചില്ലയിരിക്കാം... പണ്ട് അതെ...
spot_imgspot_img