Homeകവിതകൾ

കവിതകൾ

വുഹാൻ

കവിത സ്വരാജ് എം കുണ്ടംകുഴി'വുഹാൻ! ഞാൻ നിന്നെ ഓർക്കുന്നു, 'വുഹാൻ! നിൻറെ രക്തത്തിലേക്കു കറുത്ത രക്തം ഒഴുകുന്നു. നിൻറെ മടിത്തട്ടിൽ നിന്നു കിനിയുന്ന ദുർഗന്ധം കാറ്റിന്റെ വേഗത്തിൽ പടരുന്നു.ലോകത്തിന്റെ തുരുമ്പു മുഴുവൻ നീ ഉരച്ചുകളയുന്നു, റോമിലെ കറുത്തപുക നിലക്കുന്നു. ആൾക്കൂട്ടം മക്കയെ മറക്കുന്നു. ശാസ്ത്രം ദൈവ...

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

ട്രോൾ കവിതകൾ – ഭാഗം 31

വിമീഷ് മണിയൂർ കാക്കയും കാടും കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...

എന്തൊരു അലങ്കോലപ്പെട്ട അസഹനീയതയാണ് ഈ പ്രേമം

ആര്‍ഷ കബനിഎന്റെ കവിതക്ക് പ്രണയത്തിനുപകരം മറ്റൊരു വാക്ക് വേണമായിരുന്നു. ഭ്രാന്ത്, നോവ്, കനൽ, വിഭ്രാന്തി, ഏകാന്തത, മുറിവ് , ആനന്ദം, ആത്മാവ്, അസഹനീയം , മരണം തുടങ്ങിയ വാക്കുകൾ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വെച്ചു.എന്റെ കവിതയിൽ നിന്റെ പേരിനു പകരവും. ഞാനതുതന്നെ മാറ്റി നിരത്തി.ഇത്തരം കവിതകളെഴുതുമ്പോൾ എന്റെ തലമുടി കൂടുതൽ കെട്ടുപിണയുന്നു. എന്ത് നാശമാണിത്.33...

മരിച്ചവനെ ഇപ്പോൾ കാണുന്നു

കവിത മുനീർ അഗ്രഗാമിമരിച്ചവനെ ഇപ്പോൾ കാണുന്നു അവൻ ജീവിച്ചതിലും ഭംഗിയായി ജീവിച്ചു എന്നു തോന്നുന്ന ഒരിടത്ത്.അവൻ വാക്കുകൾ വാരിയെറിഞ്ഞ ഇടങ്ങളോരോന്നും ഇവിടേക്ക് നടന്നു വരുന്ന കേന്ദ്രത്തിൽ അവനിരിക്കുന്നുഅവൻ അണിഞ്ഞ മുൾക്കിരീടം വേനൽ എരിച്ചു കളയുന്നുഅവൻ കലഹിച്ച വേനലുകൾ മരണത്തിന്റെ മഴ കൊണ്ടുപോവുന്നുഅവനെവിടെയെന്ന് തിരക്കാത്ത കൂട്ടുകാരിൽ അവനുണ്ടെന്ന പ്രതീതി വലുതായി , ഒരു ദേശമായി വളരുന്നുപുതിയൊരുട്ടോപ്യ പുതിയൊരു...

ഒട്ടും മിണ്ടാണ്ടാവുമ്പോൾ.

കവിത ഹസ്ന ജഹാൻഒട്ടും മിണ്ടാണ്ടായപ്പോളാണ് ഞാനൊട്ടും തെറ്റാണ്ട് ചിരിച്ചത്. വരി തെറ്റ്യ പല്ല് നിരയൊത്തത്. ചിലപ്പ് കൂടീട്ടാണ് പല്ലൊക്കെ പൊട്ട്കല്ലെന്നുമ്മ പറഞ്ഞത്.മിണ്ടാണ്ട് ആവണേന്റെ തലേന്ന് രാത്രീലാണ് ഞാന്‍ മൂന്ന് വാക്ക് നിർത്താതെപറഞ്ഞത്. മിണ്ടാട്ടമില്ലാത്തൊര്ടെ കഥ വായിച്ചതിൽ പിന്നേണ് മിണ്ടാതിരിക്കുകയെന്നൊന്ന് ഞാനറിഞ്ഞത്.വാ തുന്നി കെട്ടിയ സൂചിമ്മലാണ് ഞാൻ കണീകണ്ട തുണികണ്ടങ്ങൾ നിരത്തി...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

നോക്കൂ…

ബിനേഷ് ചേമഞ്ചേരിപൂക്കളുപേക്ഷിച്ച ഘടികാരസൂചികൾ വെയിൽപ്പക്ഷികൾ കൊത്തിയെടുത്ത് നിഴൽച്ചിത്രങ്ങളിൽ തുന്നിപ്പിടിപ്പിക്കുന്നത് നോക്കൂ..!ചാമ്പമരച്ചുവട്ടിൽ അറവുമൃഗത്തിന്റെ രണ്ടു ചോരച്ച കണ്ണുകൾ ഉറുമ്പുകളുടെ ഒത്തൊരുമയെക്കുറിച്ച് ആശ്ചര്യപ്പെടുന്നത് നോക്കൂ..!കരിയിലകളുടെ കാതിൽ ചിതൽ മഞ്ഞച്ച ചുണ്ടുകൾ കൊണ്ടു മണൽ കാവ്യങ്ങളെഴുതുന്നത് നോക്കൂ..!ഇന്നലെകളെ ശവക്കച്ച പുതപ്പിച്ച് മറവികളുടെ തണ്ടിലേറ്റി അമാലൻമാർ നടന്നു നീങ്ങുന്നത് നോക്കൂ..!സ്വയം മുഖം...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...
spot_imgspot_img