Homeകവിതകൾ

കവിതകൾ

ഷെമീർ പട്ടരുമഠത്തിന്റെ കവിതകള്‍

വാക്കുകൾക്കിടയിലുള്ള മൗനത്തിലാണ് ട്രപ്പീസുകളിക്കുന്നത്. ശൂന്യതയിലേക്ക് ചാടുമ്പോള്‍ മുകളിലേക്കുയര്‍ത്തുന്ന അദൃശ്യമായ ചരടാകും. സൂഫിനൃത്തംപോലെ കറങ്ങിത്തിരിയുമ്പോള്‍ നിന്നിടം ശൂന്യമെന്ന് കബളിപ്പിക്കും.. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുവാനുളള ശ്രമത്തെ പിന്‍മാറ്റമെന്ന് തെറ്റിധരിക്കരുതെ ഞാന്‍ നീയാകുവാനുളള പരിശ്രമത്തിലാണ് നീയാണ് വസന്തമെന്നെഴുതി മിഴിവാതില്‍ പാതിയടയ്ക്കും. ഗ്രീഷ്മത്തിലേക്കൊരു ചാല് വരച്ച് നിന്നെയൊരു നദിയായ് ഒഴുക്കിവിടും. തുടക്കം എവിടെ ..? എന്നുളളത് വിദൂരമായ ഓര്‍മ്മയില്‍ ഒടുങ്ങുംവരെ ഈ കളി തുടരും . നീ കാണാതെ നിന്നെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന കളിയില്‍ നമ്മള്‍ ''അദൃശ്യ''രാണ്. ..................ഏത്ര മുങ്ങിയാലും വീണ്ടും വീണ്ടും കയറി നിൽക്കുവാനൊരു കര...

കരയുന്ന കഥകൾ

കവിതഫാത്തിമാബീവിസൈദിന്റെ മേലാകെ നീരാണെന്നും, ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞുവെന്നും ബീവി റാബിയയാണ് പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഞാനും, മറ്റൊരു അയൽവാസിയും കൂടി സൈദിനെ കാണാൻ പോയിരുന്നു. അപ്പോൾ തന്നാലാകുംവിധം സൈദു ഒരു കാര്യം പറയുകയുണ്ടായി. മരിച്ചുപോയ വേലപ്പനെന്നെ വിളിച്ചുവെന്നു.. എല്ലാം വെറും തോന്നലാകുമെന്നും, നേരത്തിനു മരുന്നു കഴിക്കണമെന്നും, നന്നായി വിശ്രമിക്കണമെന്നും പറഞ്ഞു ഞങ്ങളിറങ്ങി. അന്നു വൈകുന്നേരമാണ് അയൽക്കൂട്ടത്തിനു പെണ്ണുങ്ങൾ കൂടിയത്. അക്കൂട്ടത്തിൽ സൈദിന്റെ ബന്ധുക്കളായ ആമിനയേയും, സൈനബയേയും കണ്ടിരുന്നു. അവരുടെ സംസാരം അവിടൊരു ചർച്ചയുമായിരുന്നു.....

കുളിമുറി

രാഹുൽ മണപ്പാട്ട്പതിനൊന്നാം നിലയിലെ കുളിമുറിയിൽ അവൾ കുളിക്കാൻ തുടങ്ങി.. കുളിയെ ആഘോഷമാക്കി കൊണ്ട് ഉടലിന്റെ കൊളുത്തുകളഴിച്ച് ഹാംഗറിൽ തൂക്കിയിട്ടു. കുളിമുറിയുടെ ചുവരുകൾക്കിടയിൽ നിന്നും അരുവി പോലെ വെള്ളം ഉറവ പൊട്ടി. ഭൂമിയുടെ വേരുകൾ പൊട്ടിച്ച്' പൈപ്പിലൂടെ വാലുകളിളക്കി മീനുകൾ ഒഴുകിയൊഴുകിയെത്തി.. ഷവറിന്റെ പൊത്തിലൂടെ ജലവള്ളികൾ തൂങ്ങിയിറങ്ങി. നീർക്കോലികളും, തവളകളും അവളുടെ ഒഴുക്കിലേക്ക് തുഴഞ്ഞ് വന്നു. ഓളങ്ങളിൽ കൊത്തി നീലപൊൻമാനുകൾ ആകാശത്തെ...

നിങ്ങളൊരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു ?

charles bukowski യുടെ So you want to be a writer? എന്ന കവിത. വിവർത്തനം : സനൽ ഹരിദാസ് സകലതുമുണ്ടായിട്ടുപോലും നിങ്ങളിൽ നിന്നത് ചിതറിത്തെറിച്ചു പുറത്തെത്തുന്നില്ലെങ്കിൽ, അത് ചെയ്യരുത്.നിങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും വായ്ക്കകത്തു നിന്നും...

എനിക്കും നിനക്കുമിടയിൽ

കവിത ധന്യ ഇന്ദുമനുഷ്യാ, എനിക്കും നിനക്കുമിടയിലെന്ത്? എത്രയോ പരിചിതവും അത്രയും അസ്വസ്ഥവുമായ ചോദ്യം, അല്ലേ?രണ്ടു ദിക്കുകളിലെ അനന്തതയിൽ ഒളിച്ചിരുന്ന രണ്ടു ബിന്ദുക്കൾ ഒരായുസിന്റെ പകുതിയുരുക്കി - ചേർത്തുവിളക്കിയെടുത്ത ജീവൽ രേഖനമ്മുക്കിടയിൽ എത്രയെത്ര പച്ചകൾ എത്രയെത്ര മഞ്ഞകൾകടലെന്നു കേൾക്കുമ്പോൾ ഇളം നീലയിലെ പവിഴപുറ്റുകളോർക്കുന്ന ഞാനും, ഒരൊറ്റ നിമിഷത്തിൽ കരയനാഥമാക്കി മടങ്ങിയ തിരമാലകളോർക്കുന്ന നീയും.നമ്മുക്കിടയിൽ എത്രയെത്ര ആകാശങ്ങൾ എത്രയെത്ര അഗ്നിപർവതങ്ങൾനിർദ്ധാരണത്തിന് ഒരെളുപ്പ വഴിയുമില്ലാത്ത എത്രയെത്ര സമവാക്യങ്ങൾഉൾപ്പെരുക്കങ്ങളിൽ ഒഴുകി പരക്കുന്ന എത്രയെത്ര...

പരകായം

കവിതരാധാകൃഷ്ണൻ എടച്ചേരിഅമ്പതു കഴിഞ്ഞപ്പോൾ ചില സമയങ്ങളിൽ ഞാൻ പോലുമറിയാതെ മറ്റൊരാളായി മാറുന്നുതിരശ്ശീലയിൽനിന്നും ഇറങ്ങിവരുന്നവരാണവർകാപ്പാട് ബീച്ചിൽ കാറ്റേറ്റ് നടക്കുമ്പോഴാണ് ഒരു മസിൽമാൻ എന്നെ ഉരസിപ്പോയത്പെട്ടെന്ന് ബാഷയിലെ രജനിയും കിംഗിലെ മമ്മൂട്ടിയുമായിപുഴിമണലിൽ ചവിട്ടിക്കൂട്ടി ഷർട്ട് വലിച്ചൂരി സിഗരറ്റ് തീകൊളുത്തി ഇംഗീഷ് ഡയലോഗ് കാച്ചി നടന്നു.സ്ലോമോഷനിൽ നീങ്ങുന്ന എന്നെ അത്ഭുതാദരവോടെ ഞാൻ തന്നെ നോക്കിനിന്നു.(adsbygoogle =...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

കഥാർസിസ്

സനൽ ഹരിദാസ്പെറ്റിക്കോട്ടിലെ അസാമാന്യ വലിപ്പമുള്ള തുളയിലേക്ക് അറിയാതെ കൈകടത്തിയ കാമുകന്റെ ലിംഗാഗ്രം പോലെ ദിനവും ഞെട്ടിത്തളരുന്ന മനുഷ്യരുണ്ട്.എല്ലില്ലാത്ത യാഥാർത്ഥ്യങ്ങളെ മുറിച്ചു വിൽക്കുന്നിടത്ത് ഉരിഞ്ഞെറിയപ്പെട്ട തൊലികൾക്ക് വിലപേശുകയാണവർ.പരസ്പരം ഇരട്ടകളായി പെരുകുന്ന ലോകത്തിന്റെ അനുകരണനോന്മാദങ്ങളെ ആദ്യം തിരിച്ചറിയുന്നതും അവരാണ്.അധികഭാരങ്ങളും ഭാരക്കുറവുകളും സമീകരിക്കുന്ന തുലാസുകൾക്കു സമാനമാണ് അവരുടെ പ്രണയങ്ങൾ.ചങ്ങലയുടെ അതിദീർഘത്താൽ അവരുമൊരിക്കൽ തെറ്റായി തിരിച്ചറിയപ്പെട്ടവർ തന്നെ.ദീർഘസഞ്ചാരങ്ങളാണവരെ കാലിലെ...

കുറ്റിച്ചൂല്

കവിത പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി ആദ്യം വന്നു കയറിയപ്പോൾ തരക്കേടില്ലാത്ത പ്രൗഢിയൊക്കെ ചൂലിനുണ്ടായിരുന്നു നല്ല നീളം ഉറച്ച കൈപ്പിടി ഒത്ത തണ്ടും തടിയും.വീട്ടുകാരി ചൂല് കൈയ്യിലൊതുങ്ങുമോ എന്നും പെട്ടന്നുതന്നെ തനിക്ക് മെരുങ്ങുമോ എന്നും രണ്ട്‌ ദിവസം പരീക്ഷിച്ചു കൊള്ളാമെന്ന് നാട്ടുകാര് പറഞ്ഞപ്പോൾ ചൂല് 'എ'യിൽ...

ചില രഹസ്യധാരണകൾ

കവിതരേഷ്മ അക്ഷരികവിത നഷ്ടപ്പെട്ട രണ്ടു പേർ തമ്മിൽ സംസാരിക്കാൻ തുടങ്ങുമ്പൊഴേ പഴയൊരു മഴക്കാലം ഉള്ള് തണുപ്പിക്കുംനിലാവുംമഴയും മഴവില്ലും ചമ്പകപ്പൂക്കളും ഉള്ളിൽ വരിയായ് നിരന്നു നിൽക്കും...അക്ഷരങ്ങളിൽ പിടഞ്ഞില്ലെങ്കിലും ഉള്ളിലവരൊരു കവിത അറിയാതെഴുതിത്തുടങ്ങും...മനസ്സുകളുടെ രഹസ്യമായ വേഴ്ചയിൽ നിന്ന് ഇരുട്ട് പരത്തി വെളിച്ചമുണ്ടാക്കുംകാറ്റിൽ വാക്കുകളുടെ മുടിത്തുമ്പു തട്ടി നോക്കിന്റെ കള്ളിമുള്ളുകൾ കോർത്ത് അവർ പരസ്പരം കവിതയാവും.... ...രേഷ്മഅക്ഷരി. കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്ക്കൂളിൽ അധ്യാപിക. പുസ്തകങ്ങൾ 'എതിർഛായ' ( കവിതാ സമാഹാരം) 'ആത്മാവിന്റെ കൂട്ടെഴുത്തുകൾ ( എഡിറ്റർ...
spot_imgspot_img