Homeകവിതകൾ

കവിതകൾ

തിരിച്ചറിവുകൾ

തോമസ്‌ അബ്രഹാംഅവിടെ നല്ല മഴയാണത്രെ, എല്ലോളം ചൂഴ്ന്നിറങ്ങുന്ന തണുപ്പും. ഇവിടെ കാറ്റടിക്കുന്നു, ചുട്ടുപഴുത്ത മണലിന്റെ ഗന്ധമാണിതിന്.വെറുതെയിരുന്നപ്പോൾ ബസുദേബിനെക്കുറിച്ചോർത്തു വെയിലേറ്റവൻ കണ്ണു കുറുക്കിയപ്പോളാണ് അവനും ദാഹമുണ്ടെന്നതോർത്തത്.വിയർപ്പിറ്റ് പള്ളയോടൊട്ടിയ കുപ്പായം വിരൽ കൊണ്ടു വലിച്ചവൻ നിശ്വാസമുതിർത്തപ്പോഴാണ് അവനും വിശപ്പുണ്ടെന്നതോർത്തത്.ശാഠ്യം പിടിച്ച കുഞ്ഞിനെ തോളത്തു ചേർത്തു തട്ടി ഞാനുലാത്തുമ്പോളവളിൽ പതിഞ്ഞ കണ്ണുകളുടെ തിളക്കമാണ് അവനും...

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച പേജ് അരികുമടക്കിക്കൊണ്ട് അടയാളം വച്ചിരിക്കുന്നു. മടക്കിവച്ച പേജിലെ അവസാനത്തെ വരിയിൽ അഴുക്കുപുരണ്ട ഒരു വിരലടയാളവും!അക്ഷമ കൂടെക്കൂട്ടിയിരുന്ന അയാളെ അവസാന നിമിഷങ്ങളിൽ സമയപ്രഭുവായിരുന്നിരിക്കണം നയിച്ചുകൊണ്ടിരുന്നത്.- യാതൊരുവിധ ധൃതിയുമില്ലാതെ സൗമ്യതയോടെ അവസാനത്തെ...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

പെണ്ണൊരു തീ

കവിത പ്രതീഷ് നാരായണൻവഴുക്കുന്ന വരാലിനെ ഓർമിപ്പിക്കുന്നു അവൾ വരുന്ന പകലുകൾ.ബൈക്കിനു പിന്നിൽ മീൻകൊട്ടയുംവച്ച് പടിക്കലെത്തി ഹോണടിച്ചപ്പോൾ തിടുക്കത്തിൽ തിണ്ണവിട്ടിറങ്ങീ ഞാൻ.ഐസുരുകിയ വെള്ളത്തിനൊപ്പം ചോരയും ചിതമ്പലും ഒഴുകി നീളുന്ന ചാലിന്റെ മണംപിടിച്ച് എനിക്കുമുന്നേ പൂച്ച.നോക്കുമ്പോൾ ഇടവഴിയിൽ നിന്ന് അവളൊരു സെൽഫിയെടുക്കുന്നു.അരിച്ചിറങ്ങുന്ന വെയിൽ ചീളുകളിൽ ഉടലു മിന്നിക്കുന്ന പള്ളത്തിയെപ്പോലെ നോട്ടത്തിന്റെ മിന്നായമെറിയുന്നു.തൊട്ടു തൊട്ടില്ലെന്ന മട്ടിലപ്പോൾ എനിക്കുള്ളിൽ പാഞ്ഞുപോകുന്നൊരു കൊള്ളിമീൻ.സെൽഫിയിലെ പൂച്ച സ്വർണ്ണനാരുകൾ കൊണ്ട് ഉടുപ്പിട്ട ഒരു വിചിത്രകല്പനപോലെയും മീനുകൾ കൊട്ടനിറഞ്ഞ ആകാശത്ത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളായും ബൈക്ക് കിതപ്പടങ്ങാത്ത ശ്വാസകോശങ്ങളെ വായുവിൽ ഉയർത്തിപ്പിടിച്ചൊരു ജീവിയെപ്പോലെയും കാണപ്പെട്ടു.മുകളിൽ ചുവന്ന ഹൃദയമൊട്ടിച്ച് അവൾ അതുടനെ എഫ് ബി യിൽ പോസ്റ്റിടുന്നു.വെറുതേ ഒരിടവഴി ഇളവെയിൽ പൂച്ച പച്ചമീൻ ബൈക്ക് ഇങ്ങനെ പലവകകൾ കോർത്തൊരു ചിത്രം കിടന്നു എന്റെ പേജിലും.നെറ്റിൽ കോരിയെടുക്കുമ്പോൾ രണ്ടിൽ ഏതു പടം കുരുങ്ങിയാലും നിങ്ങൾക്കതിൽ കണാം വെയിലത്ത് തീ പോലെ തിളയ്ക്കുന്ന പെണ്ണൊരുത്തിയെ.... ആത്മ...

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

മുലയില്ലാത്തവൾ

കവിത പ്രഭ ശിവഒരുവളുടെ കേടുവന്ന മുലകൾ മുറിച്ചു മാറ്റുമ്പോൾ കാറ്റിലും പ്രളയത്തിലുമകപ്പെട്ട് ഒരു മരം കടപുഴകി വീഴുന്നതു പോലെ തോന്നും. വിഷാദ സമുദ്രങ്ങളുടെ അലയാഴികളിൽ ഉരുണ്ടു കൂടുന്നതായും, നിശബ്ദതയ്ക്ക് കാതോർത്തു കൊണ്ട് കോശങ്ങളുടെ രക്തക്കുഴലുകളിൽ ശ്വാസ വേഗങ്ങൾ കിതച്ചു തളരുന്നതായും തോന്നും. ഉന്മാദങ്ങളിലേക്ക് നടന്നുകയറാനാവില്ലല്ലോ എന്ന ആശങ്കയാൽ ലോകം മുഴുവനും അപരിചിതമായ നഗരങ്ങളിൽ നിലതെറ്റി വീഴുന്നതായി തോന്നും. വിറയ്ക്കുന്ന ചുണ്ടുകളോടെ അകമഴിഞ്ഞു സ്നേഹിച്ചൊരാൾ രതി ദാഹത്തോടെ ഇരുട്ടിന്റെ...

ഒറ്റ കോളിൽ ഓഫാകുന്നത്‌

കെ. എസ്‌. കൃഷ്ണകുമാർഒരു വീട്ടമ്മ എന്തെല്ലാം നോക്കണം.അയാൾ അവറ്റ അത്‌ അയൽ അയില അവൽ അരി അച്ചിങ്ങ അച്ഛൻ അമ്മ അമ്മി അരവ്‌ അരണ.പ്രണയമില്ലാത്ത വീട്ടമ്മ അടുക്കളശബ്ദങ്ങളാൽ പ്രണയിയായ വീട്ടമ്മയുടെ പ്രണയസമയങ്ങളെല്ലാം പൂരിപ്പിക്കുന്നുണ്ടാകും.പ്രണയിനിയായ വീട്ടമ്മ അടുക്കളശബ്ദങ്ങളുടെ മറവിൽ പ്രണയമില്ലാത്ത വീട്ടമ്മയുടെ ജീവിതസമയങ്ങളെല്ലാം നിറയ്‌ക്കുന്നുണ്ടാകും.പണ്ട്‌ സന്ധ്യനേരങ്ങളിൽ അയൽപ്പക്കത്തോടിച്ചെന്ന് രണ്ട്‌ തവി കല്ലുപ്പ്‌‌ ഒഴക്ക്‌ വെളിച്ചെണ്ണ ഒരു പിടി പുളി ഇച്ചിരി കടുക്‌; ഇന്ന് മനസ്സിനു പിരിയും മുറുക്കവും പോരാഞ്ഞ്‌ സീരിയലുകളിൽ നിന്നും നിത്യവും കടം വാങ്ങുന്നു, ജീവിതമുറിയിലോടിച്ചെന്ന് മനസ്സ്‌ നിറയെ തിരുകുന്നു, സംശയം പോർ...

അഭിനവ കൃഷ്ണോപദേശം

ആദിഷ ടി. ടി. കെ.ഒരു രഥം വേണം അതിവേഗം പായുന്ന രോമരാജിയില്‍ ചുഴികളുള്ള വെളുത്ത രണ്ടശ്വങ്ങളും. അകലെയൊരു കുരുക്ഷേത്രമൊരുങ്ങുന്നുണ്ട്. വെള്ളയും ചുവപ്പും കാവിയും പച്ചയും യോദ്ധാക്കള്‍ അണിനിരക്കട്ടെ. ഭടതലവന്മാര്‍ കസേരയോടെ പൊങ്ങട്ടെ. ചോരയുടെ എരിവും പുളിയും ഏറെയറിഞ്ഞ കഠാര മുനകള്‍...

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായനഅനസ്. എന്‍. എസ്അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്....

ബൊമ്മ

കവിതകുരീപ്പുഴ ശ്രീകുമാർഅറിയാനില്ലൊരുപായം അതീവ സുന്ദര നടനം മാന്ത്രിക വചനം യാന്ത്രിക ചലനം അരയ്ക്കു കെട്ടിയ കാണാച്ചരടിൽ കൊരുത്തനക്കും വിരലേ അഴിച്ചു നോക്കൂ തിരിഞ്ഞു ഞാൻ നിൻ മുഖത്തു തന്നെ തകർക്കും. ഞാനും നീയും നമ്മളുമെല്ലാ- മാരുടെ കയ്യിലെ ബൊമ്മ?...ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം...
spot_imgspot_img