Homeകവിതകൾ

കവിതകൾ

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...

ഉറക്കത്തിന്റെ പര്യായപദങ്ങൾ

കെ എസ്‌ കൃഷ്ണകുമാർപ്രാർത്ഥിക്കാൻ ഒന്നുമില്ലാത്തവൻ വേഗം ഉറങ്ങിപ്പോകും. നേരത്തെ ചെന്ന് അനുഗ്രഹങ്ങളൊന്നും വാങ്ങാനില്ലാത്തതിനാലാകാം പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ അന്നത്തെ എല്ലാ കണക്കുകളും കൂട്ടിത്തീർന്ന് ചിലർ ഉറങ്ങുമ്പോഴേക്കും പാതിരാ കടന്നിരിക്കും, നടുനിവർത്തുമ്പോഴേക്കും പൂങ്കോഴി ഉണർത്തും, ഉണരാനായി.പകുതിയിൽ ഞെട്ടിയുണരുന്നവരുടെ കാര്യമാണു ഏറ്റവും കഷ്ടം, പിന്നെ ഒട്ടുമുറങ്ങാനാകാതെ അവർ പലരുടെയും ഉറക്കങ്ങൾ കണ്ടുമോർത്തും ചാഞ്ഞും ചെരിഞ്ഞും പുരസ്കാരങ്ങളൊന്നുമില്ലെങ്കിലും നന്നായി ഉറക്കം അഭിനയിച്ചങ്ങനെ കിടക്കും.മുഴുവനും മയങ്ങിപ്പോകുന്നവരുണ്ട്‌, ഒരോളത്തിലങ്ങനെ രാത്രിയുടെ മുകളിൽ നേരം വെളുക്കും വരെ അവർ പൊന്തികിടക്കും, ബോട്ടിന്റെ പുക...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

ജീവിതം മെയ്ഫ്ലവറിനു ചുവട്ടിൽ ഇരിക്കുന്നു

(കവിത)സി ഹനീഫ്ഇല്ല നമ്മുടെ പ്രണയം പോലെയോ മനസ്സു പോലെയോ അത്ര വലിയ ദുരൂഹതയൊന്നുമില്ല ജീവിതത്തിന്.ചിലപ്പോൾ അത് ഒരാത്മാഹുതിയോളം ചെറുതും മലയിടുക്കുകൾ താണ്ടിയുള്ള ട്രക്കിങ്ങോളം ചടുലവും ആവാം.അന്ധകാരത്തിന്റെ നടുവിൽ കിടന്ന് അലറി വിളിക്കുന്ന നിശ്ശബ്ദത. രണ്ട് അടുപ്പുകൾക്കിടയിൽ അഗ്നിരഹിതമായ ഇടത്തിലെ വീർപ്പുമുട്ടൽ.വിവക്ഷിക്കാൻ അത്രയും മതി.തണലിൽ നിന്ന് ഒരിക്കൽ ഇറങ്ങിപ്പോവുമെന്നുള്ളതാണ് ഓരോ മെയ്ഫ്ലവറിന്റെയും സൗന്ദര്യം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email :...

ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു 

ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടുത്തെ കാറ്റും വെയിലും മഴയും പുഴയും അതേറ്റു ചിരിച്ചിരുന്നു. ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും ഞാനറിഞ്ഞില്ല, ഇത് ചിരിക്കുന്ന മനുഷ്യരുടെ...

മരണത്തിലേക്കൊരു മണൽ ദൂരം

ഷബീർ രാരങ്ങോത്ത്എല്ലാവരും കരയുകയായിരുന്നുമരണവെപ്രാളം കൺപോളകൾക്കിടയിലൂടെ വെളിവാകുന്നുണ്ട്ആരോ പറഞ്ഞു, മരിച്ചിട്ടില്ല, അല്പം കൂടിയുണ്ട്.തിടുക്കപ്പെട്ട് അയാൾ മണൽദൂരം കുറക്കാൻ തുടങ്ങിആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

നോവ്‌

അശ്വതി മോഹൻമൗനത്തിനു ഇടം നൽകുംതോറും നീ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാനറിയുന്നു. നീ എന്നെ കീഴടക്കിയത് എന്റെ മനസ്സ് നിനക്കൊരുക്കിയ വഴിയിലൂടെയാണല്ലോ.നിന്റെ വേരുകൾ എന്നെ വലിച്ചുമുറുക്കി ശ്വാസംമുട്ടിക്കുമ്പോൾ അത് കണ്ടില്ലന്നു നടിച്ചതും നിന്നെ മറക്കാൻ...

ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

കവിത മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ എന്റെ ആദ്യത്തെ ചുവട് അവസാന മനുഷ്യനിൽ എന്റെ അവസാന ചുവട് ഇവിടെ ഇപ്പോൾ ഞാൻ കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ അവളെത്തുമ്പോൾ ചൂടാറും അവൻ പാകം നോക്കും തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി അവൾക്ക് വിശക്കും3....

മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!

Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ! നിന്റെ വിഴുപ്പുകൾ എന്റെ അരൂപത്തിനേയും വികൃതമാക്കുന്നു.ഞാൻ നിനക്ക് എന്റെ ചോരയും ഹൃദയവും തന്നു. എന്റെ പിതൃത്വം കൊണ്ട്...

CARGO

സെർബിയൻ കവിതMarija Knežević പരിഭാഷ : സൗമ്യ പി.എൻ.അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു:  നിങ്ങൾ സ്വതന്ത്രരാണ്.ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും...
spot_imgspot_img