Homeകവിതകൾ

കവിതകൾ

അഞ്ച് കവിതകള്‍

ഇഖ്ബാൽ ദുറാനിഹൃദയം വെന്തുരുകി മേല്‍പ്പോട്ടുയര്‍ന്ന നീരാവി തന്നെയാണ് കണ്ണിലെ - ഓരോ മഴ,യും ! ചുംബനങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ നല്ല ഉറക്കമായിരുന്നു നിന്റെ ചുണ്ടുകള്‍ തട്ടിയുണര്‍ത്തും വരെ! രാത്രി കൂടെ കിടന്ന് മയക്കിയെന്ന പരാതി,യിലകള്‍ പകലിന്റെ മുറ്റം നിറയെ! ചിന്തകളിങ്ങനെ തീരത്തടിഞ്ഞാല്‍ കടലിന് തിരയിളക്ക മെങ്ങനെ മറക്കാനാവും! കച്ചവടം പലഹാര കടയിലെ ഭരണിയില്‍ ഭംഗിയില്‍ അടുക്കി വെച്ചിരിക്കുന്നു. ഹൃദയാ,കൃതിയിലുള്ള ബിസ്‌ക്കറ്റുകള്‍. ഇഷ്ടത്തിന് ചവച്ചരച്ച് കഴിക്കാന്‍ പാകത്തില്‍ മധുരമുള്ളവ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

തോന്ന്യാസിവീട്

കവിതസ്മിതസൈലേഷ്ഞാനൊരു വീടാണ് എത്ര അടുക്കി പെറുക്കി വെച്ചാലും പിന്നെയും ചിന്നി ചിതറി കിടക്കുന്ന ഒരു തോന്ന്യാസിവീട്അതിന്റെ ഭിത്തി നിറയെ കാണും മുഷിഞ്ഞ വിഷാദകലകൾ... കരിക്കട്ടമുറിവെഴുത്തുകൾ ആനന്ദവെയിൽ ചോരുന്ന മേൽക്കൂരയിലെ ഓട്ടുവിടവുകൾ.. ഉന്മാദമഴ ചെരിഞ്ഞു പെയ്യുന്ന ജനാല ചില്ല് മുറിവുകൾ.. കിടപ്പുമുറിയിലേക്ക് വിഷാദത്തിന്റെ സർപ്പം ഇഴഞ്ഞെത്തുന്ന പൊട്ടിയുടഞ്ഞൊരു ഹൃദയവിള്ളൽ.. സർപ്പദംശന വിഷപ്രസരണത്തിന്റെ ഭീതി തണുപ്പുള്ള റെഡ് ഓക്സൈഡ് തറമിനുപ്പുകൾ..കരിയില കാവലിന്റെ കരുതലൊച്ചകൾ അതിഥിയാഗമനങ്ങളെ അകക്കണ്ണിൽ കാട്ടുന്ന അടിച്ചുവാരാ മുറ്റംഞാനൊരു പേടിസ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ...

ഉയിർപ്പിന്റെ മൂന്ന് കവിതകൾ

സ്മിത ഗിരീഷ്......ഓരോ പ്രാവശ്യവും കണ്ടു മടുക്കുന്നതിന് മുന്നെ കരഞ്ഞുകൊണ്ട് അവനെ കുരിശിൽത്തറയ്ക്കും! മണ്ണിന്റെ നിറമുള്ള കൈകളിൽ ലില്ലിപ്പൂക്കൾ ചേർത്തുവെക്കുംഇനി വരല്ലേ, കർത്താവേ എനിക്ക് നിന്നോട് പ്രണയമാണന്ന് കുമ്പസാരിച്ച് കല്ലറ മൂടും! തിരിച്ചുപോരുന്ന വഴിയിലൊക്കെ എന്റെ ഇഷ്ടക്കാരാ എന്തിന് നീയെന്നെ ഉപേക്ഷിച്ചു - എന്ന് പരിഭവിക്കും കാത്തിരിപ്പിന്റെ ദിനങ്ങളിൽ നിന്റെ കരങ്ങളിൽ ഞാനെന്റെ ആത്മാവിനെയല്ലേ സമർപ്പിച്ചത് എന്ന് വിലപിക്കും... ഉയിർത്തു പിന്നാലെ വരുന്നവനോട് മനുഷ്യാ നീയും ഞാനും തമ്മിലെന്ത് നീയും ഞാനും തമ്മിലെന്ത് എന്ന് മുഖം തിരിച്ചു നിന്ന് ചോദിക്കും.....!---അവൾ മാത്രമാണ് ആഴ്ചയുടെ ആ...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...

മഴ മറന്ന കുടകൾ

തസ്മിൻ ശിഹാബ്മൂന്ന് മടക്കുള്ള കുട ബാഗിൽ നിന്നെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ ഒന്നിച്ചു നനയാതെ പോയ മഴ അകലെയെവിടെയോ നീല ഞരമ്പുള്ള ഓർമ്മകൾ തിരയുകയാവാം, ഇലത്തുമ്പിലിരുന്ന് തുലാവർഷം പനിക്കോളിലൊരു കടൽ കാണുകയാവാം കനൽ മൂടിയ ആകാശം വേർപ്പിറ്റിത്തളർന്ന് മഴക്കവിതക്കൊരു വഴിയൊരുക്കുകയാവാം, ചോരത്തിളപ്പിൽ മടുത്ത കളിയിൽ കുട മറന്ന വഴിതേടി അലയുകയാവാം ചൂടൻ രസങ്ങൾ മഴയിൽ പതുങ്ങുകയാവാം, ചേമ്പില ചൂടിയ പുതുമഴയിൽ വില്ലൊടിഞ്ഞ മോഹങ്ങൾ നരച്ച കാവലായ് കിതയ്ക്കുകയാവാം, എങ്കിലും ഓരോ കുടവട്ടത്തിലും വെയിലിലേക്കുള്ള...

സിസ്റ്റർ

കവിത കെ എസ്‌ കൃഷ്ണകുമാർആശുപത്രിമണങ്ങളുടെ പടവുകൾ ഇറങ്ങി വെളുത്ത തേരിൽ നാടെത്തി കവലയെത്തി വീടെത്തി കാണാൻ ആളുകളെത്തി ഡോക്ടറെ ദൈവമെന്ന് ഇടയ്ക്കിടെ തൊഴുതിരിക്കും. എല്ലാം ഒഴിഞ്ഞുപോയി പണിക്ക്‌ പോയി വെള്ളക്കട്ടിൽ മെലിഞ്ഞ കൊടിമരം ഗ്ലൂക്കോസ്കുത്തൽ സിറിഞ്ച്‌ നനഞ്ഞപഞ്ഞിമണം മരുന്ന് ഗുളിക സിറപ്പ്‌ സ്റ്റീൽതാലം എല്ലാം മറന്നുപോയി മനസ്സിന്റെ ചില്ലയിൽ നിന്ന് എല്ലാം കിളികളും പറന്നുപോയി.വെളുത്ത ഉടുപ്പിട്ട്‌ പാതിരാത്രിയിലും ഓരോ ഞരുക്കത്തിൽ എന്തേയെന്ന് എപ്പോഴും ഓടിവന്നുചോദിച്ചിരുന്ന അവളുടെ ചിത്രങ്ങളും കയ്യിലില്ല, പേരോ മുഖമോ ഒന്നും.എങ്കിലും പതിഞ്ഞ...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...
spot_imgspot_img