Homeകവിതകൾനാല്‍പ്പത്

നാല്‍പ്പത്

Published on

spot_img

നിലോഫർ ടി. എ.

ചങ്കുവിറപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ അലറിക്കഴിയുമ്പോള്‍,
ചെങ്കതിര്‍ പൂത്ത പോലുള്ള നിന്റെ മാറിടത്തില്‍ നിന്നും ഹാരങ്ങള്‍ ഓരോന്നായി ഊരിക്കഴിയുമ്പോള്‍,
കൂടിയാലോചനകള്‍ക്കും ഉടമ്പടികള്‍ക്കും ശേഷം
നിന്‍ സ്വരം
നിശബ്ദമായിക്കഴിയുമ്പോള്‍,
നിരാഹാരമിരുന്നു മെലിഞ്ഞുണങ്ങിയ ശരീരത്തിലേക്ക് ഒരിറ്റ് സര്‍ബത്ത്, കടലായി വന്നു പതിച്ചുകഴിയുമ്പോള്‍,
നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും മരുഭൂമികള്‍ താണ്ടി കവിതകള്‍ എഴുതിക്കഴിയുമ്പോള്‍,

നീ വരണം
എന്റെയടുത്തേക്ക്.
ഒരു സൂഫിയെപ്പോലെ നിന്റെ കാതുകളില്‍
ഞാന്‍ അനശ്വരതയെ മന്ത്രിക്കാം.

കിഴക്കിനും പടിഞ്ഞാറിനും
ചുവപ്പിനും കറുപ്പിനുമപ്പുറമുള്ള
മനുഷ്യനെപ്പറ്റി പറഞ്ഞു തരാം.

ഒരു വൃത്തം പോല്‍ ആവര്‍ത്തിക്കുന്ന
ജീവിതപ്രഹേളികയെ കാണിച്ചു തരാം.

അനേകം സ്വരങ്ങളുള്ള നിന്റെ ശബ്ദത്തില്‍ നിന്നും നിന്റെ സ്വരത്തെ കണ്ടെത്തിത്തരാം.

അപ്പോഴേക്കും,
നെറുകെ ചീകിയ നിന്റെ
മുടിയിഴകള്‍ നരച്ചിട്ടുണ്ടാകും.
നിനക്ക് നാല്പത് തികഞ്ഞിട്ടുണ്ടാകും!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...

നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍

ഓർമ്മ റാഫി നീലങ്കാവില്‍ കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...

തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. കഥ, കവിത, നോവല്‍, നാടക-ചലച്ചിത്ര ഗ്രന്ഥം, സിനിമാ ഫീച്ചര്‍,...

അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; കലാഭവന്‍ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറമുഖന്‍ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350 ഒളം നാടന്‍പാട്ടുകളുടെ...

More like this