അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth

0
1499

ചിത്രകാരൻ
പേരാമ്പ്ര, കോഴിക്കോട്

ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും രസതന്ത്രമാണ്. നിറങ്ങളെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നതിന് അപ്പുറം, ചിന്തകള്‍ക്കും പ്രതിഫലനങ്ങള്‍ക്കും ജീവന്‍ നല്‍കാനാണ് അഭിലാഷ് തിരുവോത്ത് എന്നും ആഗ്രഹിക്കുന്നത്.

സാമൂഹ്യരംഗത്ത് മറന്നുപോയതും അവഗണിക്കപ്പെട്ടതുമായ ജീവനുകളെ കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിക്കുന്നത്. ­വരയ്ക്കാന്‍ ഉദ്ദേശിക്കുന്ന ആശയത്തെ കുറിച്ച് കഴിയാവുന്നത്ര പഠനം നടത്തിയ ശേഷമാണ് അവ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനാണ് അഭിലാഷ് എന്നും ശ്രമിക്കുന്നത്. സ്വന്തത്തോടും മറ്റുള്ളവരോടും ആശയവിനിമയം നടത്തുന്ന ചിത്രങ്ങളാണ് കൂടുതലും.

പഠനവും വ്യക്തിജീവിതവും

കുഞ്ഞിരാമൻ ടി, രാധ ടി ദമ്പതികളുടെ മകനായി 1980 ജൂണ്‍ 6ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം.  പ്രാഥമിക വിദ്യാഭ്യാസം പേരാമ്പ്ര ജി.യു. പി സ്കൂള്‍, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കള്‍. ഗുരുവായൂരപ്പന്‍ കോളേജ്, മടപ്പള്ളി കോളേജ്, ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍  എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം. ഇപ്പോള്‍ പയ്യോളി ജി. വി. എച്ച്. എച്ച്. എസ്സില്‍ രസതന്ത്ര അധ്യാപകനാണ്.

ജീവിത പങ്കാളി: ദിവ്യ സി.സി
മകൾ: നേഹ റ്റി

സഹോദരി: മഞ്ജുഷ

പ്രവര്‍ത്തന മേഖല

കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ ചിത്രകലയില്‍ തന്റേതായ ലോകം തീർത്ത വ്യക്തിയാണ് അഭിലാഷ്. മൾബെറി പബ്ലിക്കേഷൻസ് പുറത്തിറക്കിയ വി. ആർ സുധിഷിന്റെ ‘അമ്പിളിപൂവ്‌‘ എന്ന പുസ്തകത്തിൻറെ ഇല്ലുസ്ട്രേഷൻ ചെയ്തത് ജീവിതത്തിലെ വഴിത്തിരിവായി.

SCERTയുടെ പാഠപുസ്തകങ്ങളില്‍ 2008 മുതല്‍ ചിത്രം വരയ്ക്കുന്നു. ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനും സ്റ്റോറി ബോർഡ് തയ്യാറാക്കാറുണ്ട്.  ACK രാജ ആർട്ടിസ്റ്റ് ക്യാമ്പ്, കലാകാർ കേരളം, കേരള ലളിതകലാ അക്കാദമി ക്യാമ്പ് തുടങ്ങിയ ശിൽപശാലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍, പ്രദർശനങ്ങൾ

തന്റെ പൂര്‍വ്വ വിദ്യാലയമായ കോഴിക്കോട് സാമൂതിരി കോളേജില്‍  ഇന്ത്യയുടെ സമ്പന്നമായ രസതന്ത്ര പശ്ചാത്തലം വിശദമാക്കുന്ന ചിത്രം  ഒരൊറ്റ ക്യാൻവാസിൽ ആവിഷ്കരിച്ചു. ഇതോടൊപ്പം കോഴിക്കോടൻ പൈതൃകവും സാമൂതിരിയും വാസ്കോഡഗാമയും കല്ലായിപുഴയും ഗുരുവായൂരപ്പൻ കോളേജും കാൻവാസിൽ ഇടം പിടിച്ചു. ഏറെ ശ്രദ്ധനേടിയ പ്രസ്തുത ചിത്രത്തിന്റെ കോപ്പി കല്‍ക്കട്ടയിലെ യൂണിവേഴ്‍സിറ്റി കോളേജിലുള്ള ആജാര്യ പ്രഫുല്ല ചന്ദ്രറേ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

2015 ല്‍ സുഭാഷ്‌ ചന്ദ്രന്‍ പ്രകാശനം ചെയ്ത ‘ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ ബഹുസ്വരത’ (The polyphony of Indian Education) എന്ന ചിത്രവും ഏറെ ശ്രദ്ധനേടി. പ്രസ്തുത ചിത്രം കോഴിക്കോട് മാനാഞ്ചിറയിലുള്ള ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ സ്ഥാപിച്ചിരിക്കുന്നു.

ബുദ്ധ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എണ്‍പതോളം ചിത്രങ്ങളുടെ പ്രദര്‍ശനം കല്‍ക്കട്ടയിലെ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സില്‍ 2018 ഓഗസ്റ്റ് മാസത്തില്‍ നടന്നു.

കല്‍ക്കട്ടയില്‍ ഏറെ ശ്രദ്ധനേടിയ പ്രസ്തുത ചിത്രങ്ങള്‍ പിന്നീട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ചാരിറ്റി സംഘടനയായ ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുക മുഴുവനും പ്രളയാനന്തര കേരളത്തിന്റെ നവനിര്‍മ്മിതിക്കായി അഭിലാഷ് സമര്‍പ്പിച്ചു.

ചിത്രഭാഷ സമൂഹത്തോട് സംവദിക്കാനുള്ള തന്റെ ഭാഷയാക്കിമാറ്റാനാണ് അഭിലാഷിന്റെ ആഗ്രഹം.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

പുരസ്കാരങ്ങൾ, നേട്ടങ്ങൾ

പഞ്ചാബിലെ അമൃത്‍സറില്‍ നടന്ന ദേശീയ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് (പെയിന്റിംഗ്)

2000 ല്‍ ശാന്തിദൂത് സംസ്ഥാനതല പുരസ്‌കാരം (ലോക സമാധാനത്തിനുവേണ്ടി ബ്രഹ്മകുമാരി സന്യാസിനിസഭ ഏര്‍പ്പാടാക്കിയ)

2002 ല്‍ മംഗലാപുരം ‍ യൂണിവേഴ്സിറ്റി നടന്ന സൗത്ത് സോണ്‍ കലോത്സവത്തില്‍ ജലച്ചായത്തിലും, പോസ്റ്റര്‍ രചനയിലും ഒന്നാം സ്ഥാനം. ചിത്രപ്രതിഭാ പട്ടം നേടി

2003 ല്‍ കാലിക്കറ്റ് സർവകലാശാല പ്രതിഭാപുരസ്‌കാരം നൽകി ആദരിച്ച 12 പ്രതിഭകളിൽ ഒരാൾ.

സ്കൂള്‍ കോളേജ് തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടി.

1995 ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.

2004, 2006, 2008, 2012 വർഷങ്ങളിൽ കോഴിക്കോട് ചിത്ര പ്രദർശനം നടത്തി.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Abhilash Thiruvoth

Painter
Perambra, Kozhikode

Abhilash Thiruvoth, is a self taught artist who creates wonder with colours. The paintings born on the canvas of Abhilash promotes rethinking. He has good chemistry with lines and colours, where his study topic is also chemistry. As an artist, Abhilash try his level best to become the voice of the voiceless. His work speaks both to himself and others.

He doesn’t really want to capture the image with colours; rather, with careful and gorgeous strokes, he want to give life to my thoughts and reflections. His endeavor on every finished work is to breathe life into the sidelined, forgotten and neglected social strata so that its designs, ideas, innovations and issues of life are displayed on his canvas. Before he start his work, he read as much as he can, about the specific set of details he is about to recreate on canvas.

Education and Personal Life

Abhilash was born to Kunjiraman and Radha T, on 6th June 1980, at Perambra. He earned his school education from Perambra UP School and Perambra HSS. He received his higher education from Govt. College Madappally, Zamorin’s Guruvayurappan College, and Govt. College of Teacher Education, Kozhikode. At present, Abhilash Thiruvoth is working as a teacher of Chemistry at GVHSS Payyoli.

Spouse: Divya C C
Daughter: Neha T
Sister: Manjusha

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Art Career

Since his college days, he used to show magic with his brushes.  Abhilash did the Illustration to book of VR Sudheesh named ‘Ambili Poovu’,published by Mulberry, which was a turning point of his life.

He is working as an artist in the Kerala SCERT for High School Textbooks since 2008. Abhilash is preparing storyboards for several documentaries and short films for the last ten years.

He made his presence at ALK Raja Artist Camp, Kalakar Kerala, Kerala Lalithakala Akademi Camp and other workshops.

Paintings and Exhibitions

Portrayed the History of Indian Chemistry, in a single canvas, at Zamoins Guruyoorappan College, where he did his graduation. In addition, the Great Kozhikode heritage and the Zamorin, Vasco Da Gama, Kallaiya River, Guruvayurappan College etc took place in his Canvas. The copy of this picture, which gained much attention have been installed at the Acharia Prafulla Chanderi Museum, University College, Calcutta.

The picture ‘The Polyphony of Indian Education’, which was published by Subhash Chandran in 2015, has also gained great appreciation. That picture is installed at Govt College of Teacher Education, Mananchira, Kozhikode.

Organized Budha Painting exhibition at the Academy of Fine Arts, Calcutta, on August 2018. Abhilash has featured over 80 paintings stirred with colors of sharpness of the word.

Bodhi Charitable Society organized Exhibition using the same pictures on Budha, at Zamorin’s Guruvayurappan College. Abhilash submitted the entire sale amount of the pictures to CMDRF, in order to rebuild Kerala. The exhibition featured over eighty paintings of Buddha’s life tours.

Abhilash wanted to transform the image language into his language of dialogue with the society.

Awards and Honours

  • Gold Medal in National Level university festival held at Amritsar, Punjab, 2002 (For Painting)
  • Santhi Dhooth State Award for Poster Designing (By The Brahma Kumari Sanyasi Sabha for world peace)
  • First prize for painting and poster designing in the South zone University Festival held university (2002). Won Chithra Prathibha Titlel.
  • He is one among the 12 artists, who was specially awarded at Inter zone Fest, by  Calicut University.
  • Got prizes at School, College, University level competitions
  • A grade in the State Youth Festival held at Kannur in 1995
  • Conducted solo exhibition of paintings at Kozhikode (2004, 2006, 2008 and 2012)
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Reach out at:

Abhilash Thiruvoth
Thiruvoth (House)
Perambra P O ,
Kozhikode -673525
Mobile: 9846203660
abhilashthiruvoth@gmail.com
Facebook: www.facebook.com/abhilash.thiruvoth

 


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ ബന്ധപ്പെടുക:
9048906827
profiles@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here