Homeകവിതകൾ

കവിതകൾ

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

പരകായം

കവിതരാധാകൃഷ്ണൻ എടച്ചേരിഅമ്പതു കഴിഞ്ഞപ്പോൾ ചില സമയങ്ങളിൽ ഞാൻ പോലുമറിയാതെ മറ്റൊരാളായി മാറുന്നുതിരശ്ശീലയിൽനിന്നും ഇറങ്ങിവരുന്നവരാണവർകാപ്പാട് ബീച്ചിൽ കാറ്റേറ്റ് നടക്കുമ്പോഴാണ് ഒരു മസിൽമാൻ എന്നെ ഉരസിപ്പോയത്പെട്ടെന്ന് ബാഷയിലെ രജനിയും കിംഗിലെ മമ്മൂട്ടിയുമായിപുഴിമണലിൽ ചവിട്ടിക്കൂട്ടി ഷർട്ട് വലിച്ചൂരി സിഗരറ്റ് തീകൊളുത്തി ഇംഗീഷ് ഡയലോഗ് കാച്ചി നടന്നു.സ്ലോമോഷനിൽ നീങ്ങുന്ന എന്നെ അത്ഭുതാദരവോടെ ഞാൻ തന്നെ നോക്കിനിന്നു.(adsbygoogle =...

മുല്ലപ്പൂനിറം

അനിത ശ്രീജിത്ത്വെളുത്ത നിറമുള്ള നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല അവ എന്നെ ഇഷ്ടമില്ലാതിരുന്ന എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു അവർ എന്റെ നിറമില്ലാത്ത കൈകളിൽ കൂട്ടിപ്പിടിച്ചുകൊണ്ട് നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു വെളുത്തവരുടെ ഹൃദയം മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന് അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കുംവീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ 'അച്ഛൻ കറുത്തതാണല്ലോ '...

ഉമൈബ

കവിത ഷിംന സീനത്ത്ഏതാകൃതിയിൽ നീട്ടിപ്പരത്തിയാലും ചുട്ടെടുക്കുമ്പോൾ ഒരേ ഛായയിൽ ചുരുണ്ടിരിക്കും ഉമൈബയുടെ പകലുകൾപലജാതി പ്രശ്നങ്ങൾ മുടികളിലൂടെ നഖങ്ങളിലൂടെ കണ്ണിലൂടെ കയറിവരും കുഞ്ഞിനസുഖം തീണ്ടുന്നത് ഇന്നലെ മാറ്റിയിട്ട ഓട് പൊട്ടിയത് തളിർത്തയില കരിഞ്ഞു പോയത്കണ്ണേറാണ്‌ ഉമൈബ നീറിയിരിക്കില്ലകോഴിയെ കാണാതാവുന്നത് ചോറ് വേണ്ടാന്നു തോന്ന്ണത് ഉറക്കമില്ലാത്തത്‌വരത്തുപോക്കാണ്‌ ഉമൈബ നീറിയിരിക്കില്ല...

അറുക്കലിന്റെ കല

(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച് ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത് സമയത്തിന്റെ മണൽച്ചുഴിയിലേക്ക് ഉന്തിയിട്ടു. ചലനങ്ങളെല്ലാം ഒരൊറ്റ പിടച്ചിലിൽ ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം കൊത്തിയെടുക്കുന്നു. മൂർച്ച കെണ്ട് മുറിഞ്ഞ കൈ മേശവിരിയിൽ വെക്കുന്നു. അതിനടയാളം പടർന്ന് മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ കടൽ തിളയ്ക്കുന്നു. മേശവിരിപ്പിൽ നിന്നും കടലിലേക്ക് മരുഭൂമി ഇറ്റി വീഴുന്നു. കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ നാവിനാൽ കുതിർത്തെടുക്കുന്നു. മുലക്കണ്ണുകളില്‍...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...

ചാവുതീനി പക്ഷി

പണിയ ഗോത്ര ഭാഷ കവിത ഹരീഷ് പൂതാടിഓമി ദിവസ മാത്ര പയക്ക ഉള ചാവു പുയെ മുറിച്ചു മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടുനരേ വന്ത കണ്ണിലി മേലോഞ്ചു കണ്ട ആതിക്ക നോക്കുത്തെ ചോരേ ഒയുകി ചുരുങ്കുത്ത കുടെലുമ്പെ  നഖനും കൊക്കും മൂർച്ചെ കൂട്ടി കൊത്തി വലിപ്പ...

ഞാനിന്ന്

ബിന്ദുബാബുപൂക്കാൻ മറന്ന പാരിജാതവും... തളിർക്കാൻ മടിക്കും തേൻമാവും...വിടരാത്ത മുല്ലയും നിറം മങ്ങിയ ചെമ്പനീർപ്പൂക്കളും എന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറിത്തുടങ്ങി....പാട്ടു മറന്ന ഒറ്റമൈന തലയ്ക്കു ചുറ്റും വട്ടമിടുന്നു....താളം പിഴച്ച രാപ്പാടിതൻ ഗീതം കാതുകളെ നിറയ്ക്കുന്നു...ലക്ഷ്യം മറന്നൊരു പത്തേമാരി കറുത്ത കൊടിയേന്തി എനിക്കു നേരെ കൈനീട്ടി ഒഴുകി വരുന്നു..കടിഞ്ഞാൺ കൈവിട്ടുപോയൊരുള്ളവുമായെ- ത്തിപ്പിടിക്കട്ടെ ഞാനെന്റെ പത്തേമാരിയെ... ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും...

പെൺ വിചാരം

കവിത ചന്ദ്രു വെള്ളരിക്കുണ്ട്ഞാൻ നിന്റെ മധുരമുള്ള ചുണ്ടുകളെപ്പറ്റി ഹൃദ്യമായി പറയുമ്പോൾ നീ, വരണ്ടുണങ്ങിപ്പോയ അതിലെ കറുത്ത പാടുകളും അതിന് താഴെ ചിരി വറ്റിയ ശേഷിപ്പുകളും കാട്ടിത്തന്നു.ഞാൻ നിന്റെ വിടർന്ന കണ്ണുകളെപ്പറ്റി പതിയെ പറഞ്ഞപ്പോൾ നീ, കൺതടത്തിലെ കരുവാളിച്ച കാഴ്ചകളേയും പെരുമഴ പെയ്തു നീലിച്ചുപോയ രണ്ട് നീർച്ചാലുകളും കാട്ടിത്തന്നു.ഞാൻ നിന്റെ...

പടച്ചോന്റെ സംഗീതം

കവിതജാബിർ നൗഷാദ് ഉടലിനെ പൊതിഞ്ഞ ശലഭക്കൂട്ടങ്ങളെ വീശിയോടിച്ച് കണ്ണ് തിരുമ്മി കാട്ടാറിലേക്ക് ചാടി, തിരികെ ഒഴുക്കിനെതിരെ നീന്തി നീന്തി എത്തിച്ചേർന്നത് (ചേരേണ്ടിയിരുന്നത്) വീട്ടിലേക്കാണ്. ഇരുട്ടിനേം വെളിച്ചത്തേം ബന്ധിപ്പിക്കുന്ന മഞ്ഞ് പാടയിൽ അവ്യക്തമായൊരിടം. കണ്ണിലെ നനവിനാൽ തെന്നി നിൽക്കുന്ന ചാമ്പമരങ്ങൾ സ്വാഗതം ചെയ്യുന്നു. നരച്ച മഞ്ഞ പാവാട തുമ്പിനാൽ കോറിയിട്ട മണൽ ചിത്രങ്ങളിൽ അങ്ങിങ്ങായ്‌ സിഗരറ്റ് കുറ്റികൾ, വളത്തുണ്ടുകൾ. ഓടുകളിലൂടെയുരുണ്ടു വീഴുന്ന പന്തിന്റെ താളത്തിനൊത്ത് കനമുള്ള ശകാരങ്ങൾ. അകത്തുനിന്നാരവങ്ങൾ, ദാദയുടെ ബാറ്റിനാലുയരുന്നത്. കണ്ണിറുക്കി കാതോർത്തപ്പൊ അടുക്കളയിൽ നിന്നുമടക്കിപ്പിടിച്ച നേർത്ത തേങ്ങലുകൾ വേവുന്ന നെഞ്ചും പുകയാത്തടുപ്പും. കിണറ്റിലെ ആമയും വട്ടത്തിലാകാശവും. തെന്നി...
spot_imgspot_img