Homeകവിതകൾ

കവിതകൾ

അഞ്ചു കവിതകൾ

കവിതമുനീർ അഗ്രഗാമി1. വേനൽത്തടാകംചിറകുണ്ടായിട്ടു തന്നെയാണ് വേനലിൽ അതു പറന്നു പോയത്.അദൃശ്യമായ പറക്കലിന്റെ ആധിയിൽ അവിടെ ഒരു കിളിക്കൂട് അത് ബാക്കി വെച്ചിരിക്കുന്നുപൊഴിഞ്ഞ തൂവലുകളും ചൂടും ചൂരും ഓർമ്മകളുടെ മീൻമുള്ളുകളും കൂട്ടിൽ അതിനെ ഓർത്ത് കിടക്കുന്നുഅതിൽ നിന്ന് അതിന്റ ഓർമ്മയുടെ അവസാനത്തെ ചലനം കൊത്തിയെടുക്കുന്നു , ഒരു കൊറ്റിഎത്ര വിദഗ്ധമായാണ് തടാകം...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

സ്വപ്നം

കവിത പൃഥ്വിരാജ് വി. ആർഞാനുറങ്ങുമ്പോൾ മാത്രം എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു കാട് വളർന്നു വരുന്നു. ഞാൻ മാത്രമധിവസിക്കുന്ന ലാങ്കി ലാങ്കി മരങ്ങളുടെ കാട്. കാടിനു മുകളിൽ മഴ മഴയ്ക്കു കീഴെ കുടപോയ നീ കുട തേടിയെന്നോണം കാടിനകത്തേക്ക് നിർഭയമാം നിന്റെ തീർത്ഥയാത്ര. ഉണങ്ങുവാനേൽൽപ്പിച്ച ചെടികളിൽ പൂക്കൾ വിരിയുന്നപോലെ എന്റെയും നിന്റെയും...

ഉടച്ചുവാർക്കൽ

കവിതസീന ജോസഫ്ഉള്ളിലെ ജീവവായു മുഴുവൻ ഒരു കാരിരുൾ ശിലയിലേക്കൂതി നിറയ്ക്കണം.മൂർച്ചയുള്ള ഒരുളി വേണം അധികമുള്ളത്‌ അടർത്തിമാറ്റുവാൻ.കണ്ണുകളുടെ കാര്യത്തിൽ അതിസൂക്ഷ്മത വേണം ആഴത്തിൽ തന്നെ കൊത്തിയെടുക്കണം സങ്കടങ്ങൾ ആരും കാണാതെ ഇട്ടുമൂടുവാനുള്ളതാണ്‌.ചുണ്ടുകളിൽ ഒരു മോണാലിസ ചിരിയും വേണം ആന്തരികവ്യാപാരങ്ങൾ ആരുമറിയാതിരിക്കുവാനാണത്‌.പറയാത്ത വാക്കുകളിൽ...

ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ

വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത വിട്ടുമാറാത്ത രോഗമാണ് ഓർമ്മ എപ്പോഴും എന്തിനെന്നില്ലാതെ അത് തല പുറത്തിടും ഉണ്ണാനും ഉറങ്ങാനുമാവാതെ പിന്നെ കൂട്ടുകിടക്കണം തലങ്ങും വിലങ്ങും രോഗികളെ കണ്ട് മുഷിഞ്ഞ് ഏതാണ്ട് ഭേദമായെന്നും പറഞ്ഞ് മറ്റെന്തെങ്കിലും ചെയ്തു തുടങ്ങും.2ഓർമ്മയാണ് പിടിക്കപ്പെടാത്ത ഒരേയൊരു കുറ്റവാളി ഓർമ്മ കൊണ്ടല്ലാതെ ഒരു കൊലയും നടന്നിട്ടില്ല ഒരു കള്ളനും രാത്രി...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

പ്രിയപ്പെട്ട ആമിക്ക്

റെജില ഷെറിൻപ്രിയപ്പെട്ട ആമീ, നിന്റെ സ്മൃതിപഥങ്ങളിൽ ദുഖസാന്ദ്രം ഉറഞ്ഞ അതേ പ്രണയമിതാ…ഇപ്പോൾ ചുണ്ടുകളിൽ നിന്നടരും മുമ്പേ എന്റെ വാക്കുകളേയും നിർദ്ദയം കുടിച്ച് വറ്റിക്കുന്നു, ഞാനുണങ്ങുന്നു.വഴുക്കൻപ്രകൃതത്താൽ അക്ഷരങ്ങളിൽ ചിലത് തെന്നിമാറുന്നു; ഇടക്കിടെ ക്രമംതെറ്റിച്ചേർന്നിരുന്ന് ഭ്രാന്തമായ് അലറുന്നു.വീണ്ടും നിശ്ശബ്ദത കനക്കുന്നു, ഞാൻ അസ്വസ്ഥയാകുന്നുജീവിതം വകഞ്ഞ് മാറ്റി നീ ഇറങ്ങിപ്പോയ പടവുകൾ നോക്കി ഞാൻ മൗനമാർന്ന്...

പെണ്മരം

അശ്വതി പ്ലാക്കൽആ കാലങ്ങളിൽ ലോകം മുഴുവൻ പെൺകുട്ടികൾ പിറന്നു. നരച്ചു തുടങ്ങിയ ഉടുപ്പുകളും പാൽ വറ്റിയ മുലകളും ചുവരിൽ ഉണങ്ങിതീർന്നു. പിന്നീടവ കൂട്ടമായി മരിച്ചു വീണു. ശേഷിച്ചവയെ ആരൊക്കെയോ തീയിട്ടു. പിന്നെ മരിച്ചെന്നു കള്ളം പറഞ്ഞു. മണ്ണിനടിയിൽ കുഴിച്ചിടുകയോ ചെയ്തു. പിന്നെയും കാലം കടന്നു പോയി കുഴിമാടത്തിൽ ഒരു മുള...

നിനക്കെഴുത്തുകൾ

കവിത ആരതി എസ്.ബിഞാൻ നിനക്കെഴുതാറുണ്ട്… നീ ദൂരെയായതുകൊണ്ടല്ല അടുത്തായതുകൊണ്ടുമല്ല വെറുതെ ഞാൻ നിനക്കെഴുതാറുണ്ട് നിനക്കൊരിക്കലും വായിക്കാൻ തരാത്ത എന്റെ കറുത്ത ഡയറിയിലെ ഏറ്റവും ഒളിവുള്ള ഒരിടത്ത്‌ ഞാൻ നിനക്കെഴുതാറുണ്ട്... അവസാനത്തെ രാത്രിയെന്നപോലെ പറ്റിച്ചേരുന്ന എല്ലിൻകൂടുകൾക്ക് ഇനിയും ഇനിയുമെന്ന് ഉയർന്നുതാഴുന്ന ഒച്ചകൾക്ക് പുറംകഴുത്തിൽ നിന്ന് നട്ടെല്ലിലേക്ക് ഓടിപ്പോകുന്ന ചുണ്ടുകൾക്ക് എത്ര ചുഴികളിൽ വീണാലും കയറിപ്പോരുന്ന വിരൽത്തുമ്പുകൾക്ക് നെഞ്ചിൻകൂട്ടിൽ കൊള്ളിയാൻ...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...
spot_imgspot_img