Homeകവിതകൾ

കവിതകൾ

ഹിജ്‌റ

ഹബ്റൂഷ് തീവലയത്തിലൂടെ ചാടാനുള്ളൊരു ക്യൂവിൽ നിന്നെന്നപോലെ വെന്തകാലുകളുമായി തോറ്റമനുഷ്യർ പുറത്തുവരും'നിങ്ങളുടേത് ' എന്ന് മുദ്രവെച്ച ജീവിതങ്ങൾ പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തുംഇരുട്ടൊലിക്കുന്ന കണ്ണുകളാൽ തൊലിയുരിയുന്ന ഒച്ചയിൽ ഞാനതിലിരുന്നു കരയുംകൊതിയോടെ ദേശീയഗാനം ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും കുട്ടിക്കാലവും വഴികളും പുഴകളും ഓണവും...

Power of Words

(Poem)Sreesha I am not a super woman. I can laugh, Cry and be confident occasionally.. I had a great collection of words, The awesome gift of my beloveds And It had...

അക്കരെയിക്കരെ

കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ ഞാനൊരു പുഴയായി കണ്ടതും കേട്ടതും കരകവിഞ്ഞു പറയാംഭാഷയിൽ ദേശക്കാരെ തിരിച്ചറിയാം പൊഴയെന്നും, എലയെന്നും പൊതുവേ പറയുമെങ്കിലും ചിലതെല്ലാം വേറെ വേറെത്തന്നെ തേങ്ങയെന്ന് ഇക്കരെ നാളികേരമെന്ന് അക്കരെ മത്തിയെന്നിവിടെ ചാളയെന്നവിടെ. അങ്ങോട്ട്, കൊപ്ര ഉണക്കമീൻ, നല്ലെണ്ണ പപ്പടം.. ഇങ്ങോട്ട്, ചക്ക ചക്കര കൊടമ്പുളി ചെറുതേൻ.. ഇക്കരെയാശുപത്രി അക്കരെ പഞ്ചായത്ത്.. ഇവർക്കിടയിൽ കുറച്ചൊന്നുമല്ല ഞാനൊഴുകിയത്.(adsbygoogle = window.adsbygoogle ||...

നിറയെ പേരുകളുള്ള ഒരുവൾ

അശ്വനി. ആര്‍ ജീവന്‍പേരെഴുതാനുളളിടത്ത് മൂന്നു കളങ്ങളാണ് തിരിച്ചറിയലിനുള്ളതാണ് വെട്ടാതെ, തിരുത്താതെ വലിയക്ഷരത്തിലെഴുതേണ്ടതാണ് വീണ്ടും പറയുന്നു, തിരിച്ചറിയലിനുള്ളതാണ്... ചോറിൽ നിന്നും കിട്ടിയ മുടി, ചൂടാകാത്ത വെള്ളം, ഏറ്റവുമൊടുക്കം ചത്ത താരാട്ടു കൂടി പെറുക്കി വച്ച് ഞാനിറങ്ങിപ്പോന്നു... അവർ തിരിച്ചറിഞ്ഞതേയില്ല!................................................................ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ബാബരി

കവിത സമീർ പിലാക്കൽഇന്ത്യയിലെ സർവ മുസ്ലിങ്ങളോട്, ദളിതൻമാരോട്, ദരിദ്രരോട്, കർഷകരോട്, ന്യൂനപക്ഷങ്ങളോട്..നീതിക്ക് വേണ്ടി നിലയുറപ്പിക്കുന്ന ഉദ്യോഗസ്‌ഥരോട്, തിന്മകൾക്കെതിരെ എഴുതുന്നവരോട്, പാടുന്നവരോട്, പ്രവർത്തിക്കുന്നവരോട്..ചോദിക്കാനുള്ളത്!വർത്തമാന ഇന്ത്യയിൽ ബാബരിക്ക് കിട്ടാത്ത നീതി നിങ്ങൾക്ക് കിട്ടുമെന്നിനിയും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?അഖ്ലാക്കിന് കിട്ടാത്ത പൻസാരെക്കും കൽബുർഗിക്കും ജുനൈദിനും കത്വവായിലെ പെൺകുട്ടിക്കും കിട്ടാത്ത..സഫൂറ സർഗാറിനും സഞ്ജീവ് ഭട്ടിനും മൈദനിക്കും...

ഒരു സെമിത്തേരിയൻ ചുംബനം

കവിതസ്നേഹ മാണിക്കത്ത് പരസ്പരം മണത്തു നടക്കുന്ന തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞ പോലെ ഉപ്പുകാറ്റേറ്റ് വിണ്ടുകീറിയ നിന്റെ ചുണ്ടുകൾ. നെഞ്ചിൽ ദുർഗന്ധം നിറഞ്ഞ രഹസ്യകടൽ.. നിന്റെ പിൻകഴുത്തിൽ മുട്ടിയിരുമ്മിയ എന്റെ സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക് മണം.. നിന്റെ വിരലിൽ പൊട്ടിയ മറുകിലെ ചോരപ്പത ഉടലിൽ ബ്രേക്ക്‌ ചവിട്ടുന്നതിന്റെ പ്രകമ്പനം പെരുമ്പാമ്പിന്റെ ആർത്തിനിറഞ്ഞ കടൽത്തിരകളിൽ തർക്കിച്ചു മരിച്ച പ്രേമക്കുഞ്ഞുങ്ങൾ സെമിത്തേരിയുടെ തുരുമ്പിച്ച ഗേറ്റിൽ പിടിച്ചു നിന്റെ ബൈക്കിലേക്ക് തുറിച്ചു നോക്കിയത്. മരണത്തിനും അതിജീവനത്തിനും ഇടയിലെ ചൂണ്ടയിൽ പരൽ മീനായി സെമിത്തേരിയിൽ നീ തരുമെന്ന് വാക്കുറപ്പിച്ച ചുംബനങ്ങളിൽ കുരുങ്ങി മണ്ണിൽ പിടഞ്ഞു മരിച്ചത്. വീണ്ടും കടൽ ഗർഭത്തിൽ ഒളിക്കാനായി നൊന്തു കരഞ്ഞു ഇഴഞ്ഞു...

കളവും ജീവിതവും

സന്ധ്യ ഇ.ഒരു പക്ഷേ, നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ പക്ഷേ ആ നിമിഷങ്ങളില്‍ ജീവിച്ചത്ര ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ മറ്റൊന്നും ഞാന്‍ നുകര്‍ന്നിട്ടില്ല.ആ നിമിഷങ്ങളില്‍ വീണു മരിച്ചുപോകണേയെന്നു മറ്റൊരിക്കലും ഞാനാഗ്രഹിച്ചിട്ടില്ല ചില കളവുകളിലാണ് ജീവിതം മുന്നോട്ടു പോകുന്നതെന്ന് പ്രണയത്തെപ്പോലെ തീവ്രമായി മറ്റൊന്നും പഠിപ്പിച്ചിട്ടില്ല.ചിത്രീകരണം:...

പന്തുകളി

കവിതഭാഗ്യശ്രീ രവീന്ദ്രൻ വി.ആർകടുത്ത വേനൽ, എളമ്പിലാട്ട് വയലിൽ പന്തുരുണ്ടു. ദൂരെ വറ്റിയ കുണ്ടിനരികെ, "എന്താക്കളെ?" എന്നൊരു കൊച്ച പറന്നിറങ്ങി. "ഏയില്ലക്കളെ" എന്ന് പശു മേഞ്ഞു. കൈക്കപ്പുല്ലും ആമ്പലും അരിഞ്ഞ് അമ്മ വല്ലം നെറച്ചു. വേനലവധിയുടെ ആൺതിമിർപ്പിൽ പന്തുരുളും പോലെ ഉള്ളുരുണ്ടു. ഒറ്റ ചവിട്ട് ഒരു...

ചൂണ്ടക്കാരൻ

കവിത സുനികൂട്ടുകാരാ.... അവകാശങ്ങളില്ലാത്ത സ്വാർത്ഥതയുടെ തുരുമ്പുമണക്കാത്ത നിൻ്റെ പ്രണയം അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ പകലുകളിലും കടലിനൊപ്പമുള്ള രാത്രിയാമങ്ങളിലും നിൻ്റെ വാസന മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ കപ്പലുകളിലേക്ക് നീ തൊടുത്ത സ്വപ്നങ്ങളിലെല്ലാം പ്രതീക്ഷകളുടെ ഇഴപൊട്ടാത്ത മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ.... പിന്നെയെപ്പോഴാണ് അകലങ്ങളിൽ നീയെറിഞ്ഞ കണ്ണുകൾ ചൂണ്ടകളായതും ചൂണ്ടക്കാരനിൽ നിൻ്റെ പേര് തെളിഞ്ഞുകണ്ടതും.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.in...

മുറി

മുഹമ്മദ്‌ സ്വാലിഹ്ഈ മുറിയിലേക്ക് അങ്ങനെയാരും കടന്നുവരില്ല. കണ്ടെടുക്കാനോ കണ്ടുകെട്ടാനോ ഇവിടെയൊന്നും ഇല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.ഒരു തോക്കുണ്ട്, പണ്ട് പെരുന്നാരാവിന് പത്തുര്‍പ്യക്ക് വാങ്ങിയത്. പിന്നെ, വെള്ളത്തില്‍ തളര്‍ന്നു വളരുന്നൊരു ചെടി, നാളെയെന്നോ വിരിഞ്ഞേക്കാവുന്നത്. ഒരു പഴയ വിളക്ക്. മണ്ണെണ്ണ മതിയാവാത്തതുകൊണ്ടുമാത്രം കത്താത്തത്.പിന്നെയെന്താ... ആ ഒരു ജനവാതിലുണ്ട് കുറേക്കാലമായി തുറക്കാറില്ല, ആകാശം കാണുന്നത് നിയമംമൂലം നിരോധിച്ചത് അറിഞ്ഞുകാണുമല്ലോ..പിന്നെയൊരു...
spot_imgspot_img