Homeകവിതകൾ

കവിതകൾ

ഓർത്ത് തോൽക്കുമ്പോൾ

അജേഷ് നല്ലാഞ്ചി കിണറ് മണ്ണ് മണക്കുന്ന കാറ്റാണ് മരിപ്പ് കാണാൻ ആദ്യമെത്തിയിട്ടുണ്ടാവുക കൈതപ്പായയിൽ പൊതിഞ്ഞ രണ്ട് കാലുകളാണ് അവസാനത്തെക്കാഴ്ച.ഇരുന്നിരുന്ന് തേഞ്ഞും കറുത്തും പോയ നാലുകാൽ ബെഞ്ചിലാണ് തോറ്റു പോയൊരു മനുഷ്യൻ വശങ്ങളിലേക്ക് വീണുപോവുമോ എന്ന മട്ടിൽ വിറങ്ങലിച്ചു കിടന്നത്ചാപ്പയിൽ തൂങ്ങിയ കയറിന്റെയറ്റത്ത് കാക്കപ്പൊന്നിന്റെ തിളക്കമുണ്ടായിരുന്നു..കറുത്ത ട്രൗസർ ധരിച്ച ഉറക്കച്ചടവുള്ള ഒരു കുട്ടി ആരുടെ കൈകളാണ് തന്നെയെടുത്തിരിക്കുന്നതെന്നു പോലുമറിയാതെ ഒരു ദൂരക്കാഴ്ച്ചയ്ക്ക് കൊതിച്ച് നിൽപ്പുണ്ടായിരുന്നുപിന്നീടൊരു സ്വപ്നത്തിൽ പോലും വന്ന്...

ജാതി

കവിത ലിജിന കടുമേനി പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ ഓയ് ചെറുമിയേ..ഓയ് ചെറുമി.. ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ കാവിലെ ഉത്സവ പിരിവ് കണ്ടു ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻഅത് രാമന്റെ കുടി അത് വേണ്ട നമ്പ്യാരെ വീടത നേരെ...

കവിത പിറക്കാതിരുന്നാൽ

ഹണി ഹർഷൻകവിതകൾ പിറക്കാതിരുന്നാൽ കവിയിടങ്ങളിൽ എന്തുണ്ടാവും..?മഞ്ഞും വെയിലും മഴവില്ലും മേഘംതൊടാൻ ആശിക്കാത്തൊരു അപ്പൂപ്പൻ താടിയും മണ്ണിൽവീണനാഥമായി കിടപ്പുണ്ടാവും...നക്ഷത്രങ്ങളും നിലാവും വെളുക്കും വരെ നിന്ന്മുഷിയും, മഴയും പുഴയും കടലിലേക്ക് വഴികാണിക്കാൻ...

റാപ്സോഡി ഓഫ് വിന്റർ

സിജു കൊട്ടാരത്തിൽ ജോസ്വരിക, സ്കാൻഡിനേവിയൻ കന്യാവനങ്ങളിൽ മൈനസ് ഇരുപത് ഡിഗ്രി തണുപ്പിൽ തീവ്രശൈത്യത്തിന്റെ വർത്തുള തുരംഗത്തിലൂടെ എന്റെ മഞ്ഞുകൂടാരത്തിൽ നീ പ്രവേശിക്കുക.ഉറഞ്ഞുപോയ തടാകത്തിന്റെ മറുകരയിൽ റെയ്ൻഡിയറുകൾ കുളമ്പുകളാഴ്ത്തിയ ഒറ്റയടിപ്പാതക്കരികെ ശൈത്യം കുടിച്ച് സമാധിയിലാണ്ട പൈൻ മരത്തിന്റെ സൂചിയിലകളിൽ നീ, കാടും മഞ്ഞും ഇണചേരുന്ന ശീൽക്കാരം ശ്രവിക്കുക.വരിക ഇവിടെ,...

ഓണംകേറാമൂല

ഡോ: കെ. എസ്‌. കൃഷ്ണകുമാർവന്ന വഴിയിൽ എത്ര മാളുകൾ കണ്ടുവെന്ന ചോദ്യത്തിനു കൃത്യം മറുപടി തന്നു. പതിനാലു മാളുകൾ.അബാദ് ന്യൂക്ലിയസ്‌ സെന്റ്‌ർ സ്ക്വയർ ലുലു ഇന്റ്‌ർനേഷ്ണൽ ഗോൾഡ്‌ സൂക്ക്‌ ഗ്രാന്റ്‌ ഒബറോൺ മറീന ബേ പ്രൈഡ്‌ ലൈഫ്‌ സ്റ്റൈൽ ഗ്രാന്റ്‌ സിസോ കെന്നീസ്‌ ആസ്റ്റൻ നെസ്റ്റോ ജി സി ഡി എ വൈൽഡ്‌ ഫിഷ്‌.എത്ര നന്ത്യാവട്ടച്ചെടി കണ്ടു? ഉത്തരമില്ല. അതെങ്ങനെ,...

കണക്കെടുപ്പ്

കവിത അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ അമ്മിക്കല്ല്കരി പുരണ്ട കൂട്ടാൻചട്ടി..ച്ഛേ! മാറ്റിയെഴുതാം..സ്വിച്ചിനോടുന്ന മിക്സി അലക്കി ഉണക്കുന്ന വാഷിംഗ് മെഷീൻചമഞ്ഞുറങ്ങുന്ന സോഫ..,ആഹ് കാലമിങ്ങനെ...

ഋതു

സുവിൻ വി എംഒരു ഋതുവുണ്ട്. അതിൽ എല്ലാ ഋതുക്കളുമുണ്ട് ആ ഋതു, ഒരേ സമയം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയെയും വരാനിരിക്കുന്ന പൂക്കാലത്തേയും ഒരു തലയണയിൽ മുറുക്കിപ്പിടിക്കുന്നു.ആ ഋതുവിലൂടെ മതിലുകളും ഭിത്തികളും തകർന്നൊഴുകുന്നു. ഒരു തുള്ളി പല പല വേദനകളുടെ തിരമാലകളാവുന്നു.ആ...

മുറിവേറ്റവർ

കവിത രേഷ്മജഗൻപലതവണ മുറിവേറ്റവരുടെ ഹൃദയത്തിനു നേരെ വാക്കുകളിൽ വിഷം നിറച്ചൊരു പുഞ്ചിരി തൊടുത്തു വിടേണ്ടതില്ല.ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.പല തവണ മുറിഞ്ഞ ഹൃദയത്തിനിപ്പോൾ കാരിരുമ്പിന്റെ കരുത്തായിരിക്കും.തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.തൂലികത്തുമ്പിന്റെയറ്റത്ത് നോവാഴങ്ങളെ മുറിച്ചു കടന്ന ഒരു തിരയടങ്ങാ കടൽ.ചിന്തകളിൽ കൊടുങ്കാറ്റിനെ കെട്ടിയിട്ടവന്റെ വീര്യം.നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ...

മധുരം മരണം

കവിതഹസ്ന യഹ്‌യമരണം പൊതിയുന്ന ഇരുട്ടിന്റെ ഓരത്ത് ഞാനിരിപ്പുണ്ട് പ്രിയനേഭൂതകാലസ്മരണകൾ ഓരോന്നായിതൊട്ടോമനിക്കുന്ന തിനുമുമ്പേ ചിലപ്പോൾ താനേവീണിടും നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.നിന്നോട് മിണ്ടാൻ ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം തന്നിരുന്നല്ലോ ഞാൻ എന്റെ റൂഹിന്റെ ആഴവും കണ്ടിരുന്നല്ലോ നീ(adsbygoogle = window.adsbygoogle || ).push({});കാണാതിരിക്കുമ്പോഴുള്ള വേദനയുടെ...

കിണർ

കവിത അഭിരാമി എസ് ആർകൊട്ടമ്പൊലേന് കെണറ് കുത്താരുന്ന് വല്ല്യമ്മച്ചീടെ  പെണ്ണുചോയ്പ്പിന് തലേന്ന് പെലേൻ കെണറിടിഞ്ഞ് ചത്ത്ചത്തതല്ല, വല്ല്യമ്മച്ചീടപ്പൻ കൊന്ന് താത്തിയതാന്നും പറയുന്നൊണ്ട്എന്നതാന്നേലും  പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ്  അമ്മച്ചി പണി പറ്റിച്ച് മൂപ്പത്തി വീട് വിട്ടെറങ്ങികൊട്ടമ്പെലേന്റെ കൂരേല് കേറി പൊറുതി തൊടങ്ങി പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ് വല്ല്യമ്മച്ചീനേം വീട്ടരേം അകന്ന ശേഷക്കാരേമ്പോലും പള്ളീന്ന് പൊറത്താക്കിതറവാട്ട്...
spot_imgspot_img