പ്രണയത്തിലിടം പിടിച്ചവൾ

0
260

കൃഷ്ണേന്ദു പി കുമാര്‍

പ്രണയത്തിലിടം
പിടിച്ചൊരുവളെ
പെട്ടെന്നറിയാം!

കണ്ട മാത്രയില്‍
കണ്ണിമകളിൽ
കാഴ്‌ച മറയ്ക്കുന്ന
വിരുതവൾക്കറിയാം!

ചോപ്പുമേഞ്ഞ
ചുണ്ടിൽ, പൂത്ത
മാമ്പൂകണക്കെ
പടർന്ന ചുംബന-
ച്ചൂടാറ്റാനറിയാം!

ഉടൽ ചേര്‍ത്തു
തുന്നുന്ന കരവലയം
ഭേദിച്ചൊരുവേള
മാറിനിൽക്കാനറിയാം!

ഇളകിയാട്ടങ്ങളില്ലാത്തൊ-
രൊറ്റമരക്കാട് പൂക്കുന്ന
ഗന്ധമൊതുക്കും
വേലയറിയാം!

പറഞ്ഞതത്രയും
പ്രണയിക്കുന്നവളെ
കുറിച്ചല്ല; പ്രണയത്തിലിടം
പിടിച്ചൊരുവളെ
കുറിച്ചാണ്!

ഹൃദയം മാറ്റിയവിടെ
അപകടകരമാം
വിധം തലച്ചോറ്‌
ഘടിപ്പിച്ചൊരുവളെ
കുറിച്ച്!!

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here