Homeകവിത

കവിത

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

നിങ്കള ബുക്കു

കവിതസിജു സി മീന (പണിയ ഗോത്ര ഭാഷ)"തോമരാടി വേരുമ്പേ നായു തൂറി കാഞ്ച.." : ഉത്തമ്മെ പാടിഞ്ചെനെ കേട്ടു നാനു ബുക്ക് മറിച്ചെഎങ്കളാ പാട്ടു കാണി ബുക്കിലി..! കരിന്തണ്ടൻ ചാച്ചപ്പേം കാണി ബുക്കിലി..!കാവു കാണി.. തെയ്യ കളി കാണി.. എങ്കള ഒഞ്ചും കാണി...

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

കൊഴിഞ്ഞു പോക്ക്

(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ പള്ളിക്കൂടത്തിന്‍ പടവുകളില്‍ കാശിനാകര്‍ക്ഷണം കൊണ്ടോ.. ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ.. നാവില്‍ വഴങ്ങിടാ ഭാഷകളോ.. നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ.. ഊരിലെ കോലാഹലങ്ങളോ.. നിന്റെ വഴിപിഴപ്പിച്ചതാരോ..?പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ കാണാ ഗുരുവോ.. സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ.. നിന്നറിവുകള്‍...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

അഞ്ച് കവിതകൾ

(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം നമ്മുടേതായിരുന്നു. ഇന്നിന്റെ നീലാകാശം നിന്റേതും എന്റേതുമായി വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍ പറന്നെത്തുവാന്‍ കഴിയാത്ത ഒരു വലിയ കാടുണ്ടായിരുന്നു. എങ്കിലും, നമ്മുടെ മൈനകള്‍ പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍ മഴ പെയ്തിരുന്നു അവസാന കാഴ്ചയിലും മഴ പെയ്തിരുന്നു. മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച് കടന്നു പോയ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
spot_imgspot_img