(കവിത)
സിജു സി മീന
വിരിയാതെ പൊഴിയുന്നു മൊട്ടുകളീ
പള്ളിക്കൂടത്തിന്‍ പടവുകളില്‍
കാശിനാകര്‍ക്ഷണം കൊണ്ടോ..
ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!
ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ..
നാവില്‍ വഴങ്ങിടാ ഭാഷകളോ..
നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?
നിന്നക്ക് നാനാര്‍ത്ഥമേകുന്ന പേരുകളോ..
ഊരിലെ കോലാഹലങ്ങളോ..
നിന്റെ വഴിപിഴപ്പിച്ചതാരോ..?
പുറകിലെ ബെഞ്ചിന്‍ കുരുന്നിനെ
കാണാ ഗുരുവോ..
സന്ധ്യയ്ക്ക് കേറുന്ന ചാരായ കാറ്റോ..
നിന്നറിവുകള്‍ കെടുത്തിയതാരോ..?
ഏറുന്ന കമ്പോള വര്‍ണ്ണങ്ങളോ..
ഏറുന്ന മൂക്കാത്ത പ്രണയങ്ങളോ..
നിന്‍ ചിന്തകളറുത്തെറിഞ്ഞതാരോ..?
അറിയുന്നറിവിനുണ്ടതി മധുരം
അതറിയാന്‍ നീ പഠിച്ചീടേണം
മുറവിളികളെമ്പാടുമുണ്ടിവിടെ
എല്ലാമതു കേള്‍ക്കാന്‍ നിനച്ചാല്‍
നിലച്ചു നീയ്യൂര് ചുറ്റും
പായുന്ന ഘടികാര സൂചി
നിന്നക്കായി തിരികയോടിലുണ്ണി..
തോട്ടിലെ ചൂണ്ടയും വയലിന്‍ ചേറു-
മെല്ലാം നമ്മുക്ക് വേണ,മെങ്കിലും
വിദ്യാലയ പടി കേറാതെയിവയെല്ലാം
നമ്മെ നാശത്തിലാഴ്ത്തിയിടും..
നിന്‍ ചങ്ങലപൂട്ടുകളൊക്കെയും
തുറന്നീടാന്‍ വിദ്യയുണെന്നുണ്ണി
അറിയുന്നറിവിനുണ്ടതി മധുരം
അതറിയാന്‍ നീ പഠിച്ചീടേണം
വിദ്യാലയ പടി കേറീടേണം..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല