Homeകവിത

കവിത

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

ചൂണ്ടക്കൊളുത്തുകൾ

(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെസന്ധ്യക്ക് മാത്രം...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

AI

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻ കോഴി കൂവി തുടങ്ങാറായ നേരത്തിനോടടുത്ത് ഏതോ പശ്ചിമേഷ്യൻ - രാജ്യത്തു നിന്നും , കേരളം എന്ന നാട്ടിലെ അർദ്ധരാത്രിയിലേക്ക് . സാറ്റ്ലൈറ്റ് വഴി വരുന്ന തുടുത്തു പഴുത്ത ഹൃദയം അഥവാ ❤️. vice versa , ഇതേ ചിഹ്നം ,"ഉറങ്ങിയില്ലേ? " "ഉറങ്ങാറില്ല " " കഴിച്ചോ " " കഴിക്കാറില്ല " "നല്ല...

പേനയെക്കുറിച്ച് രണ്ടുപേര്‍ സംസാരിക്കുന്നു

(കവിത)വിഷ്ണു ശിവദാസ്ഒരു പെന്‍സില്‍ - സ്വന്തമായി വേണമെന്നില്ല ആരോടേലും ചോദിച്ചു വാങ്ങുക എന്നാലും മോഷ്ടിക്കരുത്. കാരണം, നമ്മള്‍ പറയാന്‍ പോകുന്ന കാര്യം ഗൗരവമേറിയതാണ്. പേനയേക്കുറിച്ച് പേനയേക്കുറിച്ചോ? അതെ, അതില്‍ കാര്യമുണ്ട്.നോക്കൂ, ഇത്രയും പറഞ്ഞപ്പോള്‍ തന്നെ പെന്‍സിലിന്റെ മുനയൊടിഞ്ഞില്ലേ. നമ്മള്‍ ഇതുവരെ കാര്യത്തിലേക്ക് കടന്നിട്ടു പോലുമില്ല. ആരെങ്കിലും ഇതൊന്നു മൂര്‍ച്ച കൂട്ടിത്തരൂ. ഇതാ...

ഉറക്കമില്ലാതുറക്കം

(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു തേഞ്ഞ ചെരുപ്പ് വിറകുപുരയിലെ ഇരുണ്ട മൂലയിലിരുന്ന് പുറത്തേക്ക് കാതു കൂർപ്പിക്കുന്നു. നടന്നു തീർത്ത വഴിയിടങ്ങളിലെ ഒച്ചകൾ കിരുകിരുപ്പുകൾ നെഞ്ചു തുളഞ്ഞു കയറിയ മുള്ളാണിയുടെ അടക്കിയ ചിരിമുഴക്കങ്ങൾ ചെളിയിൽ പുതഞ്ഞ വഴുവഴുക്കലുകൾ തിളച്ചു പൊന്തും ടാറിന്റെ നൊമ്പര ആശ്ലേഷങ്ങൾ ചാടിക്കടന്ന തോടുകൾ പുറം ഉരച്ചു കഴുകിയ കുളപ്പടവുകൾ ഒക്കെയും ഇന്നലെയെന്നപോൽ നെഞ്ചിൽ കുറുകവേ ശോഷിച്ച എല്ലുന്തിയ രണ്ടു വൃദ്ധകാൽപ്പാദങ്ങൾ മെല്ലെ നടന്നടുക്കുന്നു അരികിൽ കൂട്ടുകിടക്കുന്നു. ദ്രവിച്ചു പഴകിയ രണ്ടാത്മാക്കൾ ഉറക്കമില്ലാതുറങ്ങുന്നുആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

പുഴയില്‍നിന്ന് മനുഷ്യനെ നോക്കി രഹസ്യം പറയുമ്പോള്‍

(കവിത)ടിനോ ഗ്രേസ് തോമസ്‌ആകാശത്തിന്‍റെ തെളിമയില്‍ പുഴക്കരയിലെ വീട് ആദിമ കപ്പല്‍യാത്രയുടെ ഓര്‍മ്മപോലെ.... അരികില്‍ കുഞ്ഞൊഴുക്കില്‍ കുളിച്ചൊരുങ്ങിയവളെപോലെ പുഴ അടിവസ്ത്രങ്ങളഴിച്ച് ആഴത്തെ വെളിച്ചപ്പെടുത്തുന്നു. പുഴയുടെ ചെമ്പന്‍ മഴരോമങ്ങള്‍ നിറഞ്ഞ മുലഞെട്ടുപോലെ രണ്ട് മാനത്തുക്കണ്ണികള്‍ ജീവിതം ജീവിതം കലങ്ങിപ്പൊട്ടിയവന്‍റെ നോട്ടത്തിലേയ്ക്ക് വെറുതെ എത്തിനോക്കുന്നു. കഴിഞ്ഞ ജന്മത്തിലെ തിരസ്ക്കരിക്കപ്പെട്ട പ്രണയത്തിന്‍റെ പൂര്‍ത്തിയില്ലാത്ത ജലജന്മങ്ങളെന്ന് നനഞ്ഞ നോട്ടത്തില്‍ മറുപടി നല്‍കുന്നു. ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങിപൊന്തി മാനത്തുകണ്ണികള്‍ കരയോട് കരയിലെ ഏകനായ മനുഷ്യനോട് കരയില്‍ സുപരിചിതമല്ലാത്ത ഭാഷയില്‍ പറയും രഹസ്യംപോലെ അടയാളപ്പെടുത്തുന്നു മറവിയിലല്ലാതെ...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...
spot_imgspot_img