Homeകവിത

കവിത

അതിർവരമ്പുകൾ

(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക് സിക്സർ അടിച്ചപ്പോൾ ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി ചാനൽ മാറിയപ്പോൾ തകർന്നടിഞ്ഞ കൂരക്ക് താഴെ നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും ഉഗ്രരൂപിയായി ഉറഞ്ഞാടുമ്പോൾ ഒരു ബോംബ് പൊട്ടുമെന്ന നിമിഷത്തിൽ തീ പോലൊരു പന്ത് കോലിയുടെ സ്‌റ്റംപ് തകർത്തു.ഗാലറി നിശബ്ദംപെട്ടെന്നാണ് ഗാലറിയുടെ അതിർത്തി...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

മിറാഷ്

(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും ഞാൻ അവനെ സ്വപ്നം കാണുന്നു അവൻ കടലിലേക്ക് പുറം തിരിഞ്ഞു നിൽക്കയാവും നിലാവുള്ളപ്പോൾ ആ വെളിച്ചവും അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഒന്നിലധികം അവനുള്ള പോലെ തോന്നുംചില സ്വപ്നങ്ങളിൽ ഞാനവന്റെ...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

തുള്ളിക്കവിതകൾ

(കവിത)വിനോദ് വിയാർനമുക്കിടയിലെ ഒരിക്കലും വാടാത്തയില, പ്രണയം*ജലത്തിനോളം നീ എന്നെ സ്നേഹിക്കും മഴയോളം ഞാൻ നിന്നിൽ പെയ്യും*കാടിനുമീതെ പറക്കണമെന്ന് നീ പറയും ആകാശത്തിലേക്ക് നമ്മളൊരുമിച്ച് പറക്കും*നീ ഇന്നോളം പറഞ്ഞതെല്ലാം ഞാൻ കവിതകളാക്കും എൻ്റെ കവിതകൾ ജീവൻ വെയ്ക്കും*മഴ പറയുന്നത് പുഴ പറയുന്നത് കടൽ പറയുന്നത് കര പറയുന്നത് അവൾ പറയുന്നത് എല്ലാം ഒരേ ഭാഷയാണ്*അവൾക്കറിയാവുന്ന ഭാഷയ്ക്കും എനിക്കറിയാവുന്ന...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...
spot_imgspot_img