Homeകവിത

കവിത

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ

(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു, "ഈ ഒഴിഞ്ഞ പാടത്ത് ഒറ്റയ്ക്കുനിന്ന് നീ മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു, "ഇല്ല, എനിക്കിതൊരിക്കലും മടുക്കില്ല. ഭയപ്പെടുത്തുന്നതിന്റെ ഈ സന്തോഷം എനിക്ക് ശാശ്വതവും ആഴമേറിയതുമാണ്"ഒരുനിമിഷം ചിന്തിച്ചിട്ട് ഞാനും...

കുഞ്ഞേനച്ഛന്റെ ചാവടിയന്തിരം

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത് ഇരിക്കുന്നവരാരും കരഞ്ഞേക്കല്ലെന്ന് കുഞ്ഞേനച്ഛന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞേനച്ഛന്റെ മരണത്തിന് എല്ലാവരും കോമാളി ചിരി ചിരിച്ചാല്‍ മതി.ആറ്റ പുല്ലിറങ്ങി കുഞ്ഞേനച്ഛന്‍ വെളിക്കിറങ്ങിയ പറമ്പെല്ലാം, ഒറ്റക്കിരുന്ന് പൂശാറുള്ള മൊട്ടക്കുന്നെല്ലാം കുഞ്ഞേനച്ഛനെ കാണുമ്പോള്‍ മാത്രം അനുസരണയോടെ നില്‍ക്കണ അമ്മിണി പശുവെല്ലാം വരിവരിയായി വന്ന് ചിരിച്ച് പോകട്ടെ.ഇനിയാര് അതിരിട്ട പറമ്പില്‍ വെളിക്കിരിക്കും. മൊട്ട കുന്നിലെ പെണ്‍ ദൈവങ്ങള്‍ കൊപ്പമിരുന്ന് കള്ള് പൂശും.' ഉടയോരില്ലാത്ത ഭൂമി പോലെയാണ് ഉറ്റവരാരുമില്ലാത്ത താനുമെന്ന് ' കുഞ്ഞേനച്ഛന്‍ പറയും.തെക്കേ തൊടിയില്‍ കുഞ്ഞേനച്ഛനും പടിഞ്ഞാറെ...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

മീൻ മരണങ്ങൾ

(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട് മത്സരിച്ചിട്ടെന്ന പോലെ കരയിലേക്കെടുത്തിട്ട മീനിനെ വെയിൽ ഉണക്കിയെടുത്ത് റോഡരികിൽ അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ പോലും ഒരു തുള്ളി വെള്ളം തന്നില്ലല്ലോ എന്ന സങ്കടം അവരുടെ മുദ്രാവാക്യമാണ്വെള്ളത്തിൽ കിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന്...

വറ്റ്

(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ വാത്സല്യച്ചിചിരി, വേവും ഒറ്റ ധാന്യത്തിൻ സഹനത്തിന്റെ കതിർക്കനംമഴയിൽ മഞ്ഞിൽ വേനൽക്കനലിൽ വസന്തത്തിൻ നിറവിൽ, സ്വപ്നം ധ്യാനിച്ചുണരും സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം കണമാണിത്, കൊയ്ത്തിൽ വകഞ്ഞ കതിരിൽ നി- ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം നിനക്കു വിശപ്പാറ്റാൻ മനസ്സിൽ കനലിൽൽ ഞാൻ കൊളുത്തും നിലാവിത്;ആയിരം ജന്മങ്ങൾക്കായ് കാവലാം കാതൽ; സ്വപ്നം ചിരിച്ചേ നിൽക്കും മാറ്റ്, ജീവൻ്റെ തുമ്പപ്പൂവ്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

പുതിയ ഭൂമി

(കവിത)വിജയരാജമല്ലികമക്കളെ സ്നേഹിക്കാൻ വിലക്കുന്ന മന്ത്രം എഴുതി വെച്ചത്രെ ഭൂമിയിൽ മനുഷ്യർ ആണും പെണ്ണും മാത്രമെന്നൊരിക്കൽതാലോലമാട്ടാനാകാതെ കൈകൾ മൗനമായ് അലമുറയിട്ട- ലയുമല്ലോ വിലയം വരെയും ഈ മണ്ണിൽ കണ്ണിൽ ഇരുൾ കുത്തിവെച്ചു കുലുങ്ങി ചിരിക്കുന്നല്ലോ ബുദ്ധിക്ക് വിലങ്ങുവെച്ചീ നിഗൂഢ തന്ത്രംഈ മന്ത്രം ഉപാസിക്കും കൊടികൾ പൊന്നുകൊയ്യും വിളനിലങ്ങൾ മറിച്ചും മറച്ചും രചിക്കുന്നു കപട ചരിത്രഭാഗംഇത്തിരിപ്പോന്ന...

അഞ്ച് കവിതകൾ 

(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി ഇരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും പറ്റാത്തവിധം അനന്തമായി പോയല്ലോ ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം കുഞ്ഞുകൈകളിൽ മുള്ളേറ്റത്തിനാലാകുമോ നിന്റെ മുഖം പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ ഉരുണ്ടുകളിക്കുന്ന ആകാശത്തിന്റെ ഒരുവലിയ കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ ഞാനകപ്പെട്ടുപോയി അതിൻ മുറിവിൽ നിന്നൊഴുകുന്ന ചോരയാണീവരികൾ അത് നിനക്കുള്ളൊരെന്റെ സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ നിന്നുയർന്നുപൊങ്ങുന്നു വിൺചിരാതിൽ വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
spot_imgspot_img