Homeനാട് കടക്കും വാക്കുകൾ

നാട് കടക്കും വാക്കുകൾ

നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’

അനിലേഷ് അനുരാഗ് മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും ലളിതമായ ചോദ്യത്തിൻ്റെ ഏറ്റവും കുറഞ്ഞ ഉത്തരം അയാൾ ഏത് ജാതി-മത-വർഗ്ഗ-ലിംഗ- ലൈംഗീകതയിൽപ്പെട്ട ആളാണെന്ന്...

നാട് കടക്കും വാക്കുകൾ –’നാഥൻ’

അനിലേഷ് അനുരാഗ് ഒഴക്രോത്ത് സ്ക്കൂളെന്ന് വിളിപ്പേരുള്ള മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂളിൽ മൂന്നിലോ, നാലിലോ പഠിയ്ക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു മരണവീട്ടിൽ പോകുന്നത്. ചെമ്മണ്ണുപുരണ്ട നാട്ടിടവഴിയിലൂടെ നടന്ന്, കരിമ്പാറക്കെട്ടുകൾ നിറഞ്ഞുനിന്ന ഒരു വെളിമ്പറമ്പ് കഴിഞ്ഞാലെത്തുന്ന...

നാട് കടക്കും വാക്കുകൾ – ‘മയിര്’

അനിലേഷ് അനുരാഗ് ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും വ്യതിരിക്തമായ സസ്യജാലങ്ങൾ പോലെ തെറികൾ അവയുടെ ചരിത്രകാലഘട്ടത്തെയും, സാംസ്കാരിക പരിസരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു....

നാട് കടക്കും വാക്കുകൾ – ”ബാച്ചം”

അനിലേഷ് അനുരാഗ് സാമാന്യാർത്ഥത്തിൽ മാത്രമാണ് രതിയും, ലൈംഗീകതയും തമ്മിൽ വ്യത്യാസമില്ലാതെയിരിക്കുന്നത്. ഉടൽവ്യവഹാരങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം, അകത്തും, പുറത്തും, ഉദ്ദേശത്തിലും, പ്രയോഗത്തിലുള്ള അവയുടെ വൈജാത്യങ്ങൾ. 'ലൈംഗീകത' എന്ന വാക്ക്, അതിൻ്റെ ശബ്ദക്രമീകരണം...

നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’

അനിലേഷ് അനുരാഗ് എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത് എന്നത്. ആത്മാന്വേഷണത്തിൻ്റെ അതിഭൗതികതയും, അതിശയോക്തിയും, നാടകീയതയും മാറ്റിവച്ചാൽ ഒരാളുടെ സംന്യാസദീക്ഷ സങ്കീർണ്ണമായ മനുഷ്യജീവിതത്തിൻ്റെ...

നാട് കടക്കും വാക്കുകൾ – ‘കുഞ്ഞി’

  അനിലേഷ് അനുരാഗ് കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത് ഒരു ജീവശാസ്ത്രപരമായ ധാരണയാണ്; പക്ഷെ,ഇതുവരെ ഒഴുകിക്കടന്ന ജീവിതഘട്ടങ്ങളെക്കുറിച്ച് ഒന്നോർത്തു നോക്കൂ; പരസ്പരമേതുമില്ലാത്ത ദ്വീപുകൾ...

നാട് കടക്കും വാക്കുകൾ – ‘വെളി’

അനിലേഷ് അനുരാഗ് 'വെളി' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്, കാവിനോട് ചേർന്ന ഇടവഴിയിലോ, കുളത്തിനരികെയുള്ള നാഗത്തിലോ യഥേഷ്ടം വീണുകിടന്ന ഉണക്കച്ചപ്പ് കുറ്റിച്ചൂല് കൊണ്ടടിച്ച് വല്ലത്തിലാക്കുന്ന നാരായണി എന്ന നമ്മുടെ നാരാണേച്ചി, ചുകപ്പിൽ ഇരുള് പരക്കുന്ന...

നാട് കടക്കും വാക്കുകൾ – ‘ഹിന്ദിക്കാരന്മാർ’

അനിലേഷ് അനുരാഗ് അങ്കമാലിയിൽ നിന്ന് കാലടി - പെരുമ്പാവൂർ റോഡിൽ ആൾക്കാരെ കാണുന്ന ആദ്യ കവല മരോട്ടിച്ചോടാണ്. പിന്നൊന്ന് ശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പുതിയ കവാടത്തിന് മുന്നിലുള്ള കാലടി ബസ്സ്സ്റ്റാൻ്റാണ്. ഇവ രണ്ടിൻ്റെയും ഇടയിലാണ് ഒരു...

നാട് കടക്കും വാക്കുകള്‍ -‘എടവലം’

അനിലേഷ് അനുരാഗ്മാസങ്ങൾക്ക് മുൻപൊരു ദിവസം രാവിലെ സ്റ്റാഫ് റൂമിൽ വച്ച് കണ്ട തലശ്ശേരിക്കാരനായ സഹപ്രവർത്തകനോട് തലേ ദിവസം അവധിയായതിൻ്റെ കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: "എടവലത്തൊരു മങ്ങലമുണ്ടായിരുന്നു. പോവാണ്ടിരിക്കാൻ പറ്റൂല്ലപ്പ" അമ്മ...

നാട് കടക്കും വാക്കുകൾ – ‘യക്ഷി’

അനിലേഷ് അനുരാഗ്ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ - പ്രതികരണങ്ങളെ മാറ്റിനിർത്തിയാൽ, ഭയം, സംസ്കാരം നമ്മളിൽ ആദിയിൽ നട്ട വിത്തിൻ്റെ അസമയത്തുള്ള പുഷ്പിക്കലാണ്....
spot_imgspot_img