Homeകവിത

കവിത

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത)അമലുവഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു അവന് അപു¹വിന്റെ ഛായ1 അലീസ് വീണ മുയൽമാളം കണക്കെ പരിചിത നഗരത്തെ വിഴുങ്ങുന്ന തീവണ്ടിപ്പാതയിലെ...

വെള്ളപ്പൂക്കൾ

(കവിത)രേഷ്മ സിമുൾവേലികൾ ചാടുമ്പോൾ മുറിഞ്ഞു രണ്ടായ കുപ്പായങ്ങളുടെ കുട്ടിക്കാലത്തിനു വേണ്ടി ഞാനൊരു മന്ദാരത്തൈ വെച്ചു.ഇരട്ടയിലകൾ, വെളുത്ത പൂവുകൾ എന്നിവയെ എന്നും സ്വപ്നം കണ്ടു.ആകാശം മുട്ടെ അത് പടർന്നുകഴിയുമ്പോൾ പുസ്തകങ്ങളിൽ പതിപ്പിക്കണം പഴുത്തയിലകളെയെന്ന് പദ്ധതി കെട്ടി.കാൽമുട്ടോളം പോലും വളരാതെ അത് കരിഞ്ഞുപോയപ്പോൾ കവിതയെഴുതുന്നവളുടെ കണ്ണുകൾ കലങ്ങി.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത)അഭിരാം എം പി1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...

താവഴി

(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച് കറിക്കരിഞ്ഞ് അരിയിട്ട് നീർന്ന് നിന്ന് തിരിഞ്ഞുനോക്കുമ്പോ ജാനകിക്ക് നോവടുത്തു. വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു. വഴിയിലെറങ്ങി കണ്ട വണ്ടിക്കോടി. പോക്കിനിടയിൽ തൊട മാന്തിനോക്കി തലമുടി പറിച്ചെടുത്തു കാലിട്ടടിച്ച് ആരെയൊക്കെയോ തെറി വിളിച്ചു കാറി കാറി കരഞ്ഞു ചൊമച്ചു. പെറ്റു. കൊച്ചിന് തൂക്കം രണ്ടരക്കിലോ കിറുകൃത്യം. ആശുപത്രീന്ന് ഫോറം പൂരിപ്പിക്കാൻ ചോദിച്ചു അമ്മ? :- ജാനകി അച്ഛൻ? :- ജാനകി ന്തേ?ഒച്ചയിൽ...

വാർദ്ധക്യം 

(കവിത)സൗദ റഷീദ് ️ പൊളിയാറായ തറവാട്ടുപടിക്കൽ കാലം കരിനിഴൽ വീഴ്ത്തിയ ഒരോട്ടുകിണ്ടിഉമ്മറക്കോലായിൽ ദ്രവിച്ചു തീരാറായ ഒരു ചാരുകസേരഅതിനടുത്തായി എന്നോ വച്ചുമറന്ന ഒരോട്ടുകോളാമ്പിവരാന്തയുടെ മൂലയിൽ ഇല്ലികളടർന്നു പഴകിയ ഒരു കാലൻകുടചായ്‌പ്പിൽ നിറംമങ്ങി ഇരുളുപടർന്ന മുറിയിൽ ഒരെല്ലിൻകൂട്ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

എന്റെ സന്ദേഹങ്ങൾ

(കവിത)കെ.ടി അനസ് മൊയ്‌തീൻ 1കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല.രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു.ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല.2ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ കൊടുത്ത അതേ കുന്ന്.നിന്റെ ഒറ്റുകാരൻ എന്റെ സന്ദേഹങ്ങൾ.3ഒരാഴ്ച്ച കടന്നുപോയിരിക്കുന്നു.നിന്റെ കല്ലറയിൽ എന്റെ ഒരല്ലിറോസു മാത്രം കാഴ്ച്ചക്കിരിക്കുന്നു. മണ്ണിൽ...

ഒരു വാക്കില്‍നിന്ന്

(കവിത)പ്രതിഭ പണിക്കര്‍വാക്കുകളുടെ മദ്ധ്യാഹ്നത്തിന് നീലിമയുടെ അതിരില്ലാപ്പരപ്പാണ്; പലകുറി ചില്ലത്തുമ്പില്‍ നിന്ന് അടര്‍ന്നുയര്‍ന്നതും.ശൂന്യമെന്നുതോന്നിയ്ക്കുന്ന പ്രഥമനിറക്കാഴ്ചയിലേയ്ക്ക് വെള്ളിമുകിലുകള്‍ പതിയെ പറന്നുവരും. ഗ്രഹങ്ങള്‍ പലത് പിറന്ന് പിന്നെ അപ്രത്യക്ഷമാകും. താരകള്‍ തെളിഞ്ഞുപൊലിയും. തൊട്ടും, തൊടാതെയും മിന്നല്‍പ്പിണരുകള്‍ വന്നുപോകും.ഒരു ചാറ്റല്‍ പടിഞ്ഞാറന്‍കാറ്റിന്റെ ശലഭച്ചിറകേറിവന്നെന്നെ വായനയുടെ വള്ളിപ്പടര്‍പ്പില്‍നിന്ന് പറിച്ചെടുത്ത് സന്ധ്യയിലേയ്ക്ക് കുടഞ്ഞിടും.പലതിനെ ഉള്‍ക്കൊള്ളുന്ന എന്റെ നിശബ്ദാകാശം ഉദയങ്ങള്‍, അസ്തമയങ്ങള്‍ ഒടുങ്ങി നിലകൊള്ളും; പൊടുന്നനെ അതൊരു സാധാരണവൈകുന്നേരമാവും.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ...

വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത ഒരു മുറിയില്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ പാടപോലെയുള്ള ഹൃദയം നിശ്ചലമായി. തിണ്ണയില്‍ പടര്‍ന്ന് വീണ ചോര കൂടെ മരിച്ച ഒരമ്മയും അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും ഒരാള്‍ തന്നെ.ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍ പാകിയ വിത്ത് പ്രാപിച്ച രൂപത്തിന് ഇപ്പോള്‍ രക്തനിറം അതിരൂക്ഷ...

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......
spot_imgspot_img