Homeകവിത

കവിത

    ഉയരം കൂടും തോറും…

    (കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും കണ്ണീരുണങ്ങുന്നു... തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ ഒരു രാത്രിയുടെ അന്നം വിറങ്ങലിച്ചു ബലിച്ചോറാകുന്നു.. വടുകെട്ടിയ നെറ്റിയിൽ നിന്നൂർന്നുപോയ തൊട്ടിയിൽ കല്ലിച്ച കിനാവുകൾ.. ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ സ്വാതന്ത്ര്യഗീതിയിൽ നമ്മൾ...

    ചൂണ്ടക്കൊളുത്തുകൾ

    (കവിത) ആരിഫ മെഹ്ഫിൽ തണൽ മരിച്ച വീട് കുട്ടിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമാണ് ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത വെള്ളകീറലുകളിൽ ഉറ്റുനോക്കുന്ന ചുമരിലെ സൂചികളും തുന്നലുവിട്ട യൂണിഫോമും ചൂണ്ടക്കൊളുത്തുകളായി കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട് സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം കുട്ടിക്ക് മുമ്പിൽ വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട് മഷി വറ്റിയ പേന താളുകൾ തീർന്ന നോട്ടുബുക്ക് പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ ഒഴിഞ്ഞ കറിപ്പാത്രം കാലില്ലാത്ത കുട അങ്ങനെയങ്ങനെ സന്ധ്യക്ക് മാത്രം...

    അമ്പിളി അമ്മാവൻ

    (കവിത) രാജശ്രീ സി വി ആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം.. നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു... എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു. താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു. എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു... അപ്പോഴും ശാന്തനായി...

    അ,ആ,ഇ,ഈ,ഉ,ഊ…..അമ്മ

    (കവിത) ആദി 1 അ-സാധാരണമാം വിധം ഭാവിയിൽ പെൺകുട്ടിയാകാൻ സാധ്യതയുള്ള എന്റെ ശരീരം ആണുങ്ങളുടെ ലോകം ഉപേക്ഷിക്കുന്നു 2 ആ-കാശങ്ങളും ഭൂമിയും ഞങ്ങൾക്കന്യം ഒരു പട്ടി സ്വന്തം വാല് കടിച്ച് വട്ടം കറങ്ങും മാതിരി ഞാനെന്റെ ശരീരത്തിൽ വട്ടം കറങ്ങി തുടക്കവും ഒടുക്കവുമില്ലാതെ 3. ഇ-ത്തവണ, എന്റെ കാലുകൾക്കിടയിൽ ഞാൻ ഒരു നുണയായിരുന്നു എന്റെ സത്യം മറ്റെവിടെയോ വിശ്രമിക്കുന്നു കുപ്പായങ്ങൾ എന്റെ ഉടലിനോട് സദാ പരാജയപ്പെടുന്നു 4. ഈ-മരണം അത്രയും സ്വാഭാവികമാണ്, ജീവിച്ചിരിക്കുന്നവർക്ക് മനസ്സമാധാനം വേണമായിരുന്നു അതുകൊണ്ട് ഞാൻ മരിക്കുന്നു. 5. ഉ-ലകം മുഴുവൻ ആണുങ്ങൾക്ക് തീറെഴുതികൊടുത്തതാരാകും ആണുങ്ങളുടേതാകരുത് ലോകം 6 ഊ-തി വീർപ്പിക്കാൻ മാത്രം ജീവിതത്തിലെന്തുണ്ട് വേദനയല്ലാതെ 7 ഋ-തുക്കളെല്ലാമെന്റെ ചില്ലയിൽ പാർക്കട്ടെ കിളികളുപേക്ഷിച്ച ഇതേ ചില്ലയിൽ 8 എ-ത്ര ദൂരെയാണ്...

    ചുരം കയറുന്ന ഒരു ബസ്സിനുപിന്നാലെ

    (കവിത) വിനോദ് വിയാർ ഈ റോഡ് അത്ര വൃത്തിയുള്ളതല്ല പുഴുവരിച്ച റൊട്ടിക്കഷണം പോലെ ആകൃതിയില്ലാത്ത കുഞ്ഞുകുളങ്ങൾ കുളത്തിൽ നിന്നു ജനിച്ചെന്നുതോന്നുംവിധം മഞ്ഞ് സർവ്വത്ര മഞ്ഞ്! ചുരത്തിലെ റോഡിൽ മഞ്ഞോളങ്ങളിൽ കിതച്ചുമിരമ്പിയുമൊരു ബസ്സ് പ്രകാശത്തിൻ്റെ മഞ്ഞച്ച വിതുമ്പലിൽ മഞ്ഞലിയുമ്പോൾ നീട്ടിക്കൂവി ബസ്സ് ചുരം കയറുന്നു. ബസ്സിനുള്ളിൽ ഒരു സൂര്യൻ അതിനെ ചുറ്റി ഭൂമി അതിനതിരിട്ട് കോടാനുകോടി നക്ഷത്രങ്ങൾ! ബസ്സിനുള്ളിൽ മനുഷ്യർ മാത്രമാണെന്ന വിഡ്ഢിത്തം കുറഞ്ഞപക്ഷം...

    ആകാശത്തിൽ വായിച്ചത്

    (കവിത) സാബിത് അഹമ്മദ് കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും! അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ! അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു! കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല! അവരുടെ...

    പണിയൻ 

    (കവിത) സിജു സി മീന  (പണിയ ഗോത്ര ഭാഷ) കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ച എന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്ത ഏക്കു...

    ഉളുമ്പ്

    (കവിത) ആതിര കെ തൂക്കാവ്  മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്. മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്. മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

    വർക്കിച്ചായൻ

    (കവിത) എസ് രാഹുൽ അതിരാവിലെ ഓട്ടോയിൽ വർക്കിച്ചായൻ റോഡ് ചുറ്റും. നടന്നലയുന്നവരെ വെറുതേ കൊണ്ടാക്കും വെയിൽ വീഴാതെ പുള്ളി പൈസ തൊടില്ല. ശനിയും ഞായറും വർക്കിച്ചായൻ ഓട്ടോയെടുക്കില്ല. പിൻസീറ്റിൽ പഴയൊരു നോട്ട്ബുക്കുണ്ട് കയറുന്നവരതിൽ കഥയെഴുതും. വർക്കിച്ചായൻ എണീറ്റുടൻ ആദ്യ വരിയെഴുതും പിന്നീട് കയറുന്നവരതു തുടരും എഴുതാതെ അച്ചായൻ വണ്ടി നിറുത്താറില്ല തെറിപറഞ്ഞ് ചെകിട് പൊളിക്കും ഉച്ചയ്ക്ക് വണ്ടിയൊതുക്കി രണ്ടു പേജുകൾ കീറി മാറ്റും. കഥയുടെ ദിശയിൽ ശനിയും...

    ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

    (കവിത) ആദിത്ത് കൃഷ്ണ ചെമ്പത്ത് കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല. വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ, ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...
    spot_imgspot_img