HomePOETRY

POETRY

ജീവനേ നിനക്കെന്തു പേരിടും

കവിതവിജേഷ് എടക്കുന്നിനീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

നിലാവ് പൊള്ളുന്നത്

കവിത നവീൻ ഓടാടാൻ  രാത്രിയെ നേരിടുക പ്രയാസകരമാണ് പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി അടക്കുമ്പോൾ  കൺപോളകൾക്ക് ഇടയിലേക്ക് ചിത്രങ്ങൾ നുഴഞ്ഞു കയറി വിരിഞ്ഞു കിടക്കുംഇരുട്ടത്രയും നമ്മളെക്കുറിച്ചു സംസാരിച്ചു തുടങ്ങുംവലിയ വലിയ...

ഇരുട്ട് എന്ന ഒരാൾ

കവിതഎ. കെ. മോഹനൻ ഇരുട്ടിനെ പേടിച്ചത്രയും വേറൊരാളെയും പേടിച്ചിട്ടുണ്ടാവില്ല ആരുംഅകത്ത് കുനിഞ്ഞിരുന്ന് ഇമ ചിമ്മിച്ചിമ്മിക്കൊണ്ടിരിക്കുന്ന മുട്ടവിളക്കിനെ ജനലഴികളിലൂടെ പതുങ്ങിപ്പതുങ്ങി വന്ന് ഊതിക്കെടുത്തി കാറ്റ് ഒന്നും അറിയാത്തതുപോലെ നടന്നുപോകുംഅപ്പോഴേക്കും ചുമരിൽ നെറ്റിയിടിച്ച് നല്ല മുഴ വന്നിട്ടുണ്ടാവുംഒരു കരിങ്കുള്ളനെപ്പോലെ രാത്രി എനിക്കരികിൽ നിവർന്നുകിടക്കുംനത്തുകൾ മൂളുന്നുണ്ടാവും കീരാങ്കീരികൾ പാട്ടുപാടുന്നുണ്ടാവുംഅകലെ എവിടെയോ ഒറ്റയ്ക്കായിപ്പോയ പക്ഷിയുടെ പാട്ട് എന്റെ നെഞ്ചിടിപ്പ് കൂട്ടുംഞാൻ ഒരു തുരങ്കത്തിലൂടെ ഓടുംഒരു സ്വർഗ്ഗം പോലെ പകലപ്പോൾ എനിക്ക് മുന്നിൽ വെളിപ്പെടുംകുറച്ചുനേരം കഴിയുമ്പോഴേക്കും കരിങ്കുള്ളന്റെ...

സ്നേഹിതയ്ക്ക്

കവിത പ്രശാന്ത് പി.എസ് ആ കണ്ണീർ ഗോളങ്ങളിൽ ഒരു സമുദ്രം തേടിക്കൊണ്ട് ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ നിൻ്റെ കാഴ്ച്ച എനിക്കുള്ളിലെ മത്സ്യത്തെ പിടിച്ചെടുക്കുന്നു. ഉടഞ്ഞ പാത്രത്തിലിപ്പോൾ ശൂന്യത മാത്രമാണ്. ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ് തീവണ്ടി നീങ്ങുന്നുവെങ്കിലും ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ കഷണം പോലെ സ്വയം മങ്ങിമറയുന്ന നിന്നെയെനിക്ക് കാണാം. നിഗൂഢമായൊരു സ്മാരകശിലയായ് സ്വയം...

അമ്പിളി അമ്മാവൻ

(കവിത)രാജശ്രീ സി വിആകാശത്തെച്ചെരുവിൽ തേങ്ങാപ്പൂളുപോലെ തൂങ്ങിക്കിടക്കുമ്പോഴും വൈഡൂര്യമെത്തയിൽ മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും താഴോട്ടായിരുന്നു നിൻ്റെ നോട്ടം..നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു...എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.താഴോട്ടു നോക്കുവാൻ ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.എന്തിനെന്നറിയാതെ ചുട്ടുപഴുത്ത വഴിയിലൂടെ സകലരേയും പിറകിലാക്കി എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു...അപ്പോഴും ശാന്തനായി...

പൂവാൽമാവ്

(കവിത)വിനോദ് വിയാർമതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്.പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ തരില്ല പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും ഒന്നുനോക്കുകയേ വേണ്ടൂ ചുമ്മാചിരിക്കുകയേ വേണ്ടൂ ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി എനിക്കു പിടിക്കില്ല 'എടാ പൂവാൽമാവേ…' എന്നുറക്കെ...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

ദിശതെറ്റിപ്പറക്കുന്നവർ

(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.   ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച് എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു. എൻറ മഞ്ഞപ്പട്ടുപാവാടയുടെ കസവുഞൊറികളിൽ ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു. തൊങ്ങലുകൾപോലെ വയലറ്റുകൊന്തൻപുല്ലിൻറ സൂചികൾ തറയ്ക്കുന്നു.തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ...

ഒന്നും ഒത്തുനോക്കാത്തവർ

(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…? ഒന്നും ഒത്തുനോക്കാതെ പരിചയക്കാരാക്കുന്നവരെ, ആട്ടം നിക്കാത്ത ചെറിയസൂചിപോലെ- കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി- കഥാപാത്രങ്ങൾ. സ്ഥിരം ലൊക്കേഷനൊന്നുമില്ല പോക്കും വരവും പറഞ്ഞട്ടുമാകില്ല ഏത് വട്ടത്തിനാത്തേക്കും കൂട്ടാം എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം എവിടെക്കിട്ട് എറിഞ്ഞാലും കിറി കീറി ചിരിച്ചോണ്ടിരിക്കും, അറിയില്ലെന്ന് പറയും നൊണയും കൊതികുത്തും അസൂയേം, കടം ചോദിക്കും കള്ളവണ്ടികേറും കക്കും- അങ്ങനെ...
spot_imgspot_img