HomePOETRY

POETRY

ആകാശത്തിൽ വായിച്ചത്

(കവിത)സാബിത് അഹമ്മദ്കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ പാതി പൊട്ടിയ ബോംബും ചിതറിത്തെറിച്ച പാത്രങ്ങളും അറ്റ് പോയ കൈകാലുകളും!അവരുടെ കളർ പെൻസിലുകളിൽ ചുവപ്പു നിറം മുഴുക്കെ!അമ്മിഞ്ഞനൽകിയ മാറിടങ്ങൾ അവരുടെ പാൽപ്പല്ലുകളുടെ കടിയറിഞ്ഞിട്ടില്ല, കടിച്ചു കീറുന്ന തേറ്റപ്പല്ലുകൾ അവിടെ ആഴത്തിൽ തറച്ചു നിന്നിരുന്നു!കണ്ണീരുകൾ കൊണ്ടല്ലാതെ അവര് മഴയറിഞ്ഞിട്ടില്ല, തീഗോളങ്ങൾ കൊണ്ടല്ലാതെ അവര് വേനലറിഞ്ഞിട്ടില്ല!അവരുടെ...

കാണാതെ പോയവരുടെ കവിത

(കവിത)ഗായത്രി സുരേഷ് ബാബുരൂപമില്ലാത്ത വാങ്കുവിളികളുടെ പ്രേതങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാവുന്ന താഴ്‌വരയെക്കുറിച്ചാണ് ഞാനെഴുതുന്നത്.വെളുത്ത മണ്ണിൽത്തറഞ്ഞ മൈൽക്കുറ്റികൾ പതിഞ്ഞ കാൽപാടുകൾ പൊടിഞ്ഞ മഞ്ഞിൻ കട്ടകൾ ഇരുട്ടിൽ കുലുങ്ങുന്ന ബൂട്ടുകൾ കൂട്ടിയിടിക്കുന്ന തോക്കുകൾ മുഴങ്ങുന്ന തെറികൾശബ്ദത്തിന്റെ ആത്മാക്കൾ ഇലകൊഴിഞ്ഞ മരത്തിന്റെ അസ്ഥിയിൽ ചെന്നിടിച്ചു ചിതറിയ ചിലമ്പൽ.ഉറ്റവരുടെ ഓർമ്മകളെ...

പരീക്ഷണം

(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത ആഴങ്ങളിൽ നിന്ന് ഞാൻ എന്നെ നൂലിഴകൾ പോലെ പെറുക്കിയെടുക്കുന്നു… നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് അങ്ങനെയങ്ങനെ.. നീളെ നീളെ… ഒരു നെയ്തെന്ത്രത്തിലെന്ന പോലെ ഞാനവയെ കൈപ്പത്തിയിൽ നിരത്തുന്നു.. വിരലിൽ ചുറ്റിയെടുക്കുന്നു… നനഞ്ഞൊട്ടി, ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ പോലെ തണുത്തത്… ഉടുപ്പു നെയ്യാനെന്ന് നിനക്ക് നീട്ടുന്നതിന് തൊട്ടുമുൻപവയ്ക്ക് അനക്കം വെയ്ക്കുന്നു.. സ്വയമഴിഞ്ഞ് പതുക്കെയെന്നെ ആപാദചൂഡം ചുറ്റിവരിഞ്ഞ്… ഞാനൊരു നൂൽ പന്തുപോലെ, വർണ്ണശഭളമായത്… പണ്ട് വിരലിൽ നൂൽ ചുറ്റിമുറുക്കി ചോപ്പിച്ചടയാളം വെച്ചതിന്റെ ഓർമ്മയിൽ, വലിയൊരു...

പതുക്കെ, ഉണർത്താതെ

കവിതകാവ്യ. എം ഇലകൾ ഉറങ്ങുന്നത് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ, എത്ര പിണങ്ങി പിരിഞ്ഞ പകലിലും രാത്രിയവർ എല്ലാം മറന്ന് കൂമ്പിചേർന്ന് ഉറങ്ങും, തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ പുണർന്ന്, ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്, കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ കഥയും പറഞ്ഞു കൊടുത്ത്, ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ, മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു...കവിത, കാവ്യയുടെ ശബ്ദത്തിൽ...

പണിയൻ 

(കവിത)സിജു സി മീന  (പണിയ ഗോത്ര ഭാഷ)കണ്ടം പൂട്ടുവം പോയ അപ്പനെ, കണ്ടത്തിലി ചവുട്ടുത്തരു..! അപ്പന ചോരെയും നീരും കണ്ടം നിറച്ച അപ്പന ചോരയും നീരും കൊണ്ടു നെല്ലും മുളച്ച.. അവരള പള്ളയും നിറഞ്ചഎന്ന പള്ളയും ഒട്ടുത്ത അമ്മന നെഞ്ചും പൊട്ടുത്തഏക്കു...

പടർന്നു പായുന്ന കനൽ

(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ് ചില നേരം മനസ്സ്...നിനക്കറിയും എന്ന ഉറപ്പിൽ ഞാനുറച്ച് നിൽക്കുന്ന മണ്ണിലും ചില നേരം തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ നീയെന്ന ഉറപ്പ് എൻ്റെയുള്ളിൽ നിന്നും പൊള്ളിയടരുമോയെന്ന ഭയം! അവിടെ നിന്നും തത്ക്ഷണം ഓടിമാറും...ഉള്ളുറപ്പിനായി കാലു തണുപ്പിക്കാൻ ഇത്തിരി തണലോ, വെള്ളമോ ഉള്ളിടത്തേക്ക്...പക്ഷേ, വഴിയാകെ കനല് പടരുന്നു. നീയെന്ന ഉറപ്പ്! ഉള്ളൂ പൊള്ളിയടരുന്നു. ആത്മാവ് തീയിലമരുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

ചോർച്ച

കവിതനിഖിൽ തങ്കപ്പൻനമ്മുടെ കാലഘട്ടത്തിൽ ഓർമ്മയ്ക്ക് തുളകളുണ്ട്. അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു വ്യക്തികൾ സമൂഹങ്ങൾ സംഭവങ്ങൾ ദർശനങ്ങൾ തുളകളുള്ള ഓർമ്മ ജീവിതത്തിന്റെ സാധ്യതയെ വളവുകളുള്ളതാക്കുന്നു.സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ തുളകളെ തുന്നിക്കൂട്ടുന്നു, ചോർച്ചയിലൂടെ നഷ്ട്ടപ്പെട്ട ചിലതെങ്കിലും തിരികെ വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു. അവരോടുകൂടെയുണ്ട്, ഭൂതകാലം നമ്മിൽ തടഞ്ഞ് നമ്മുടെ തന്നെ വർത്തമാനത്തിലേക്ക് നീട്ടിയിട്ട നിഴലുകൾ.വരുന്ന കാലത്ത് അവർ തന്നെ, അവരുടെ പരിശ്രമങ്ങളോടെ ചോർന്നു പോകാനുള്ള സാധ്യതയിലേക്ക് ഇപ്പോഴേ...

കണ്ണുകൾ

കവിതസ്നേഹ മാണിക്കത്ത്ഓരോ മനുഷ്യനെയും ഓർമ്മയിൽ നിന്നും ഒപ്പിയെടുക്കുവാൻ കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ? വിരഹത്തിന്റെ പൊള്ളുന്ന വേനൽ ചൂടിൽ അലഞ്ഞു നടന്ന അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ പുഴ പോലെ സ്നേഹം കോരിയൊഴിച്ച, നിബന്ധനകളിലാതെ ചുംബിച്ച, സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ വെളുത്ത പുതപ്പിൽ മങ്ങിയ പാട പോലെ തോന്നിച്ച ആർദ്രമിഴികൾ ഉള്ള ഒരു മനുഷ്യൻ. അയാളുടെ വിരലുകൾക്ക് കടൽപാമ്പിന്റെ...

കാർ ഒരു കുടീരമാകുന്നു

കവിത ഡോ.കെ എസ്‌ കൃഷ്ണകുമാർ അന്തിമയങ്ങുന്നതേയുള്ളൂ, പെട്ടെന്ന് ആകെ ഇരുട്ട്‌. ബസ്‌സ്റ്റോപിൽ തണൽ വിരിച്ചുനിൽക്കുന്ന പൂമരച്ചോട്ടിലെ വൃദ്ധനായ വഴിവാണിഭക്കാരൻ ധൃതിപ്പെട്ട്‌ ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.പിറുപിറുക്കുന്നു, ഇന്നൊന്നും വിറ്റില്ല ഭയങ്കര മഴ വരുന്നുണ്ട്‌ വരാൻ കണ്ട നേരം ആകെ ഇരുട്ടായല്ലോ രാത്രിയായോ. വീട്ടിലേക്ക്‌ കൂടെ പോരാൻ കുഞ്ഞുങ്ങളെപ്പോലെ വില്പന സാധനങ്ങൾ ഓരോന്നായി അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌ അനുസരണയോടെ കയറിയിരുന്നു.അയാൾ ശപിക്കുന്നുണ്ട്‌. പണ്ടാറ മഴ ഒടുക്കത്തെ ഇരുട്ട്‌ ഒന്ന് ശരിക്ക്‌ ഇരിക്ക്‌ എന്റെ‌ കണ്ണാടി ചീർപ്പേ ചാന്തേ...
spot_imgspot_img