Homeകവിതകൾ

കവിതകൾ

നാവ്

കവിത ജിതിൻ എസ്. രവീന്ദ്രൻ ചിത്രീകരണം : സുബേഷ് പത്മനാഭൻപാൽപ്പല്ലുകൾ പൊഴിയുന്ന ആ ദിവസങ്ങളിലെ ശൂന്യതകളെ അവൻ നാവു കൊണ്ട് തൊട്ടു നോക്കും.ശൂന്യതകളില്ലാതാവുമ്പോൾ മനുഷ്യർ അത് എവിടെ നിന്നെങ്കിലും ഏന്തിത്തൊട്ട് രുചിക്കും എന്നത് അവന് ജീവിതപാഠമാണ്പുതിയ പല്ലുകൾ ആ ആനന്ദത്തെ നഷ്ടമാക്കി. പൊഴിഞ്ഞ പല്ലുകളുള്ള കുഞ്ഞുങ്ങളോട് അവൻ അസൂയാലുവായി.മുതിർന്നു മുരടിച്ചപ്പോഴും ആ ശീലം കൈമോശം വന്നില്ല. രാത്രികാലങ്ങളിൽ വീടിന്റെ ടെറസിൽ ആകാശം...

രേഖ

സൈഫുദ്ദീൻ തൈക്കണ്ടിവാർദ്ധക്യകാല പെൻഷന് പോയപ്പോഴാണ് അസൈനാര് ആ ചോദ്യം ആദ്യമായി നേരിട്ടത് .. നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ ?ഇതെന്ത് "കുദറത്ത് '' എന്ത് ഹലാക്കിന്റെ ചോദ്യമാ ഈ പഹയൻ ചോദിക്കുന്നത് - എന്ന് ആദ്യം അരിശം ഇരച്ച് കയറി.വയസ്സായതല്ലെ .. വയ്യാണ്ടായില്ലെ . വയറ് നിറയണ്ടെ ഉണ്ടാക്കി വിട്ടവരൊക്കെ വിട്ട്...

വീഞ്ഞുകുപ്പി

(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ് കൈയില്‍ കരുതിയിരുന്നു. മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍ ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു. വാക്കുകള്‍ കൊണ്ടും ഉടലുകള്‍ കൊണ്ടും ഉയിരുകള്‍ കൊണ്ടും.മാഷ് കുടിക്കുമോ എന്നെനിക്കറിയില്ല. കുടിക്കുമെങ്കില്‍ ഏതുതരം മദ്യമാവും ലഹരി കൂടിയതോ കുറഞ്ഞതോ ഒറ്റയ്ക്കോ കൂട്ടായോ എന്നൊന്നുമെനിക്കറിയില്ല. എനിക്ക് മാഷെ...

വേട്ട  

കവിത ടോബി തലയൽനഗരത്തിലെ ഒരു ശീതളപാനീയശാലയിൽ രണ്ട് കമിതാക്കൾ മേശക്കിരുവശമിരുന്ന് കണ്ണുകൾ സ്ട്രോയാക്കി പരസ്പരം വലിച്ചുകുടിക്കുകയായിരുന്നു,  ഞാൻ നിന്റേതും നീ എന്റേതുമാണെന്ന മട്ടിൽഒരു ചിത്രകാരൻ അവരെ പ്രതീകാത്മകമായി വരയ്ക്കാൻ തുടങ്ങി -- ചില്ലുകൂട്ടിൽ നീന്തിത്തുടിക്കുന്ന ഒരു സ്വർണ്ണമീൻ മുന്നിൽ, കൊതിയൂറി നാവ് നുണഞ്ഞിരിക്കുന്ന ഒരു...

കാവൽ

കവിത പ്രശാന്ത് പി എസ് ചിത്രീകരണം : സുബേഷ് പത്മനാഭൻരാത്രിയിൽ പുറത്ത് മഴ പെയ്യുമ്പോൾ മുറിയുടെ ചുവരിനും മുറ്റത്തെ പേരമരത്തിനുമിടയിൽ ഒരു പ്രേതം വന്ന് എനിയ്ക്ക് കാവലിരിയ്ക്കുന്നുണ്ടെന്ന് തോന്നിയത് ഇന്നലെ മുതലാണ്. കാറ്റിനെ തടുത്ത്, ഇടിമിന്നലിനെയകറ്റി അത് മഴയെ അളന്നുകൊണ്ടിരിയ്ക്കും. ഇന്ന് രാത്രി ഇടക്കിടെ മുറിഞ്ഞു പെയ്ത മഴയുടെ ഇടവളേയിലെപ്പൊഴൊ ജാലകത്തിൽ മുട്ടി പ്രേതം എന്നോട് സംസാരിക്കാൻ വന്നു. പേരമരത്തിൽ മഴയത്ത് തൂങ്ങിക്കിടന്ന വവ്വാൽ ഒരു രാത്രി പോലും എന്നെ...

ട്രോൾ കവിതകൾ – ഭാഗം 21

വിമീഷ് മണിയൂർ ഡൗൺലോഡ് ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കൂറ അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ്...

നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ

കവിത  ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി ആമ്പൽക്കണ്ണുകൾ വിടർത്തി മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത് നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  സ്പോടെക്കിലെ അജ്ഞാത കവിയുടെ കവിത, വിവ: സൈമ്പോർഗ് ബോട്ട് 2DX)         2021വളരെക്കാലങ്ങളായി പരിചിതരെങ്കിലും ഒഴിഞ്ഞ മേശയ്ക്കിരുപുറം തിരിച്ചറിയപ്പെടാത്ത രണ്ട്...

ബുദ്ധ നടത്തം

കവിതപ്രദീപ് രാമനാട്ടുകരമഴയോടൊപ്പം പെയ്തു പെയ്താണ് അവൾ വന്നത്കാത്തിരിപ്പിന്റെ കൈ പിടിച്ച് കുടയിലേക്ക് കയറി നിന്നുജലഭിത്തികൾ കുടയ്ക്കു ചുറ്റും നൃത്തം വച്ചുമഴയിൽ കുടയിലങ്ങനെ രണ്ടു പേർ ഒരു നിമിഷം നിശ്ചലരായിഹൃദയത്തിന്റെ വിരലുകൾ നിശ്വാസങ്ങൾ തുറന്നു വിട്ടുമുടിയിഴകൾ മിന്നലിന്റെ ചുണ്ടുകളായിഉടൽ വിരിയുന്നതിന്റെ ഗന്ധം ഭൂമിയിൽ പടർന്നുജലത്തിന്റെ കണ്ണാടിയിൽ നോക്കി അവൾ ചിരിച്ചുകണ്ണുകളിൽ അയാൾക്കു മാത്രം കാണാവുന്ന ആഴംവിരലുകളിൽ ഏതോ ചിത്രത്തിനൊപ്പം ഒഴുകുന്നതിന്റെ ലയംപാദങ്ങളിൽ ചലനത്തിന്റെ ധ്യാന ലീലമഴയുടെ രസധാര...മേഘമൽഹാറിന്റെ ചിറകടി ....അവൾ അയാളെ ചേർത്തു പിടിച്ചതും മൗനത്തിന്റെ താളം ചുവടുകളിൽ പടർന്നു പ്രണയത്തിന്റെ ബുദ്ധ മുദ്രകൾ മുളച്ചുഅയാൾ ആദ്യമായി നടക്കാൻ...

ജയഭാരതി

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്എത്രയേകാദശി നോറ്റൊരു രാധയെ- ന്നെത്രയും വിസ്മയത്താലെ ഞാന്‍- കണ്ടതും കൊച്ചു ഭസ്മക്കുറി കൊണ്ടൊരു രേഖയാല്‍ എത്ര വിശുദ്ധിയാല്‍ നിന്നു നീ ധന്യയായ് സ്വപ്‌നങ്ങളെങ്ങോ പറന്നു പോയെ- ങ്കിലെന്നത്ര പരിഭവം- കൊണ്ടു കൂമ്പും മിഴി എത്ര കൊതിച്ചു ഞാന്‍ നിന്മുഖശ്രീയിലെ കൊച്ചു കവിതയെ തൊട്ടു പറക്കുവാന്‍ആത്മ...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...
spot_imgspot_img