Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
ഓറുമ്മെച്ചുയി
പണിയഗോത്രഭാഷാ കവിത
സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത
മറിഞ്ചു കടക്കണ്ടായിന്ത
അവന ഇടെലി ഓറുപ്പ കാണി
ആരുനെയും ഒന്റുനെയും
അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ
കാട്ടാതെ വെച്ചിന്തെ
ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും
മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി
താകെ വീന്തൊരു
ചില്ലു പാത്തിരം പോലെ...
ഓട്ട
കവിതപ്രദീഷ് കുഞ്ചുഉറുമ്പ് കടിച്ചിട്ട്,
ഉറങ്ങാൻമേല.
ഉടുതുണി,
ഉറക്കപ്പായ,
ഉലകമുച്ചൂടും
ഉറക്കെക്കുടഞ്ഞു.ഇടക്ക്,
അരിക്കുന്നപോലെ,
കടിക്കുന്ന പോലെ,
ചൊറിയുന്ന പോലെ.
കിരുകിരിപ്പ്,
ചൊകചൊകപ്പ്,
തടിച്ചുപൊന്തൽ,
കലശലാം നീറ്റൽ.അടീല്,
തുടക്ക്,
പൊക്കിളിൽ,
പുറത്ത്,
കഴുത്തിൽ,
കൺപോളയിൽ.കൊടുത്തടി,
കട്ടത്തിരുമ്മൽ,
മാന്തലോ മാന്തൽ.കുളിച്ചു.
നന്നായി തുടച്ചു.
കാറ്റുകൊണ്ടു,
വെയിലിലിരുന്നു.
പിന്നേം,
കുളിച്ചു.
നന്നായി തുടച്ചു.
പിന്നെ കൂടെക്കൂടെ,
പൗഡറിട്ടു.ഇരിക്കക്കള്ളിയില്ല,
നിക്കക്കള്ളിയില്ല,
കിടന്നിട്ടൊട്ടുന്നുമില്ല.പരപരാ-
മേലോട്ട്,
കീഴ്പോട്ട്.
പൊട്ടുപോലെ,
കുത്തുപോലെ,
വരപോലെ,
വരച്ചപോലെ.ഉള്ളിൽക്കിടന്ന്,
പുളയുന്ന പരാക്രമം,
തൊള്ളതുറന്ന്,
ആരോട് പറയാൻ.നോക്കി.
കമഴ്ന്ന് കിടന്ന്,
ചരിഞ്ഞുകിടന്ന്,
മലന്ന് കിടന്ന്.
വളഞ്ഞും,
പുളഞ്ഞും കിടന്ന്.നടന്ന് നോക്കി,
കിതച്ചു.
ഓടിനോക്കി,
തളർന്നു.
പിന്നേം കിടന്നു നോക്കി.പിന്നെ,
കണ്ണടച്ചു നോക്കി.
കാതടച്ചു വെച്ചു.അതാ,
കിരുകിരാ ചെത്തം.
ചുണ്ട് തുടക്കുന്നവ,
ഉറുഞ്ചിയെടുക്കുന്നവ,
ഏമ്പക്കം വിടുന്നവ.പിന്നേം,
ചെത്തം മിണ്ടീല.
പിന്നേം,
കിറുകിരാ...
തീണ്ടാരിപ്പായയിൽ
കവിതവിജിഷ വിജയൻപതിനൊന്നാം വയസ്സിലെ
ക്രിസ്മസ് തലേന്നാണ്
'അശുദ്ധം'എന്ന വാക്കിനെ
തൊട്ടറിയാനായത്.
അതിന് കാപ്പി കലർന്നൊരു
ചോപ്പുനിറമായിരുന്നു.
ഒട്ടിപ്പിടിയ്ക്കാൻ വെമ്പുന്ന
തട്ടിയടർത്തിയ ബാല്യത്തിൽ
ഒറ്റമുണ്ട് കീറിയതിൽ
ഞാനതിനെ ചേർത്തുടുത്തു.അമ്മ പറഞ്ഞു, അന്ന് മുതൽ
ഞാനശുദ്ധയാണെന്ന്.
തൊട്ടപ്പുറത്തെമരപ്പലകപിടിച്ച്
ഞാനുറക്കെക്കരഞ്ഞപ്പോൾ
മാറ്റാരൊക്കെയോ മൊഴിഞ്ഞു,
പലക ശുദ്ധിയാക്കണമെന്ന്.
അന്ധാളിപ്പ് പരന്നപകലിലൊന്നിൽ
വിശ്രമിക്കാനായ്‌മാത്രവർ
എന്റെ കൗമാരത്തിലേക്ക്
കുറച്ചുദിനങ്ങൾ കൊഴിച്ചിട്ടു.തീണ്ടാരിപ്പായയെന്നു പേരിട്ട്
അവരെന്നെനിവർത്തിക്കിടത്തി.
നിവരാത്ത സ്വപ്നങ്ങളുമായി ഞാനും..
ആർക്കും വേണ്ടാത്തൊരവശയെപ്പോൽ,
ഒറ്റമുറിമൗനങ്ങളിലേക്കൊരു ടിക്കറ്റും.
വാർത്തുകുത്തിയ...
കാഴ്ച്ചപ്പൊതികൾ
സൂര്യ സുകൃതംഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ പരാതികൾ
തുടലു പൊട്ടിച്ചോടി വന്ന്
നിന്നെ കടിക്കുന്നു.
ഒട്ടും സഹതാപമില്ലാതെ
കുരയ്ക്കുന്നു.കൊതിയുടെ ഉമിനീരൊലിപ്പിച്ച്
വീണ്ടും നിർത്താതെ ഓട്ടം.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ...
കാണാതായ പേരുകളെ തിരഞ്ഞ്
രാഹുൽ മണപ്പാട്ട്തെക്കേപ്പുരയിലെ
സഹോദരൻ അയ്യപ്പൻ
ഞങ്ങളുടെ കോളനിയിലെ
കള്ളുകുടിയനായിരുന്നു.
ഞങ്ങളെല്ലാവരും
അയ്യപ്പന്റെ കള്ളുകുടിയെ
ഉപദേശിച്ച് നന്നാക്കാൻ
ഒരുമ്പെട്ടിറങ്ങി.
എന്ത് ചെയ്യാൻ
പന്തിഭോജനത്തെ കുറിച്ച്
പറഞ്ഞ്
വെളിവില്ലാതാക്കി
ഞങ്ങളെ തിരിച്ചയച്ചു.സോഷ്യലിസം പറഞ്ഞ്
നാട് നന്നാക്കാനിറങ്ങിയ
ശങ്കരന്റെ, ചെറുമകന്റെ
പേരിടൽ ചടങ്ങിന്
അതിഥിതിയായി വന്നത്
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
തോറ്റ
ശ്രീനാരായണ ഗുരുവായിരുന്നു.
അദ്ദേഹത്തിന്റെ
മഹനീയ സാന്നിധ്യത്തിൽ
എല്ലാവരും
ഉറക്കെയുറക്കെ വാലാട്ടുന്ന
പേര് വിളിച്ചു....എല്ലാ വെള്ളിയാഴ്ച്ചയും
കക്കാനിറങ്ങുന്ന
അയ്യങ്കാളിയെ...
എനിക്കും നിനക്കുമിടയിൽ
സീന ജോസഫ്‌ഈ ഗുൽമോഹർ പൂക്കളുടെ നെഞ്ചിൽ
എന്താണിത്ര അഗ്നിത്തിളക്കം
എന്നു നീ ചോദിക്കരുത്.
നീ വെട്ടിക്കീറിയ നെഞ്ചിലെ
ചോര വീഴിത്തിയാണ്
ഞാനവരെ വളർത്തിയത്.രാത്രിമാനത്തെ മിന്നൽപിണരുകൾക്ക്
എന്താണിത്ര മൂർച്ചയെന്നും ചോദിക്കരുത്.
നീ തച്ചുടച്ച എന്റെ കൺകളിലെ
ചില്ലുവിളക്കിന്റെ മുറിഞ്ഞ ചില്ലുകളോടാണ്
അവ മത്സരിക്കുന്നത്.വഴിയുടെ വലതുവശം ചേർന്നുള്ള
ആ വീട്ടിൽ...
നേരം
കവിതജയേഷ് വെളേരിമൂപതിറ്റാണ്ടിന്റെ
പഴമയിലും
നിനക്കാസുഗന്ധം
മാത്രമാണല്ലോ ഇപ്പൊഴും..എന്തുകൊണ്ടെന്നാൽ
കാതിലും കണ്ണിലും
നീ പെയ്തിറങ്ങിയ
നാളുകളിൽ
നാം നട്ട മരങ്ങളുടെ
ശിഖരങ്ങൾ
ഇപ്പോൾ പൂവിട്ടു കാണും..എന്തുകൊണ്ടെന്നാൽ
ഒലിച്ചിറങ്ങിയ പാടുകൾ നോക്കി
ഒരേ അടിവെച്ച്
കൈകോർത്ത് നടന്നു
നീങ്ങിയ വഴികൾ
ഇന്നും പൂമരം കൊണ്ട്
നിറഞ്ഞിരിക്കും(adsbygoogle = window.adsbygoogle ||...
തുമ്പിയാവുമ്പോൾ
ഷാലു ജോമോൻചെടിത്തലപ്പുകളിലോ
പൂവിതളുകളിലോ
മുറ്റത്തു വലിച്ച് കെട്ടിയ അയയിലോ ഇരിക്കുന്ന തുമ്പിയെ മൃദുവായൊന്ന്
തൊട്ട് നോക്കണം.
സംവേദനങ്ങളുടെ
ഉൾക്കിടിലത്താൽ
ഒന്നു പറന്നുയർന്നിട്ട്
ഇരിപ്പിടത്തിലേക്ക്
തന്നെയവ പറന്നിറങ്ങും!തീരെ നേർത്തുപോയ
സ്വപ്നങ്ങൾ കൊണ്ട്
നിർമിച്ചതിനാലാവും
തുമ്പികളുടെ ചിറകിലെ ഞരമ്പുകളെല്ലാം
ഇങ്ങനെ തെളിഞ്ഞു കാണുന്നത്!അതിലൂടെ നോക്കുമ്പോൾ
നിന്റെ ഹൃദയച്ചുവപ്പിനും
എന്റെ നീലാകാശത്തിനും
എന്തൊരു തെളിമയാണ്!തുമ്പികളുടെ കണ്ണുകളേക്കാളും,
ഉടലിനേക്കാളും
ഭംഗി
ചിറകുകൾക്കാണന്നുറപ്പിച്ചപ്പോഴാണ്
അദൃശ്യമായിപ്പോയ
എന്റെ ഉടൽപാർശ്വങ്ങളിൽ
രണ്ട് ചിറകുകൾ
ഉരുവായി...
മരിച്ചു പോയ കാമുകി
കവിതനൈൽമരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്.
ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും
ഹതാശമായി അവൾ കണ്ണുകൾ നട്ടു.
ഒഴിഞ്ഞ കല്ലറകൾപോൽ
കണ്ണുകളിൽ മുത്തിയും
തണുത്തുറഞ്ഞ ഐസ് കല്ല് പോൽ
കൈപ്പത്തികളെ ഉഴിഞ്ഞും
വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു.വെളുത്ത കിടക്കവിരിമേൽ...
തേനി
കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട്
ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക്
കിതപ്പാറാതെ പാഞ്ഞുവരുന്ന
പൊള്ളുതേനി പ്രാണീ
നീയടുത്തു വരല്ലേ
വരും വഴി മുഴുക്കെ
തേനുണ്ടായിരിക്കെ
നീലിമല നിറയെ
കുടിച്ചുമുത്താൻ
കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ
നിന്റെയരികെ
പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക.
നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന
കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന
നീലമേഘത്തുണ്ട്.
അതിൽനിന്നിപ്പോഴും
നിറഞ്ഞുച്ചോരുന്ന തുള്ളികൾ
വെൺകൽതുണ്ടുകൾ
അതിലിറയം നനഞ്ഞു
തേവും അന്നച്ചട്ടികൾ
ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ
ചെറുതായി തടഞ്ഞൊഴുകും
കൂന്തലുകൾ.കാറ്റൊണക്കത്തിനായി
കൂട്ടിയിട്ട
മുളകുചെടിയിലിന്നുംഞാൻ
എരിവുനിറച്ചിട്ടില്ല
എരി കെടാത്ത
നെഞ്ചിലത്...


