Friday, January 27, 2023
HomeTHE ARTERIASEQUEL 45ട്രോൾ കവിതകൾ

ട്രോൾ കവിതകൾ

കവിത
വിമീഷ് മണിയൂർ

അ അതിന്റെ പാർക്കിങ്ങ് ആണ്

എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള
പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദാ: ക
ക് + അ
അ അതിന്റെ പാർക്കിങ്ങ് ആണ്.

കാലു പിടിച്ച്

വെള്ളത്തെ വെയിലത്തുണക്കി അട്ടിയട്ടിയായ്
എടുത്തു വെയ്ക്കാൻ പറ്റിയിരുന്നെങ്കിൽ
അങ്ങനെ ചെയ്തേനെ ഞങ്ങൾ.
പക്ഷെ ഇപ്പോൾ അതിന് സാധിക്കുന്നില്ല.
പകരം, കഴിഞ്ഞ മാസം വരെ പൂച്ചക്കും
പൂച്ചട്ടിയിലെ പത്തു മണിക്കും മുളക് തൈക്കും
ഒഴിച്ചു കൊടുത്ത വെള്ളം
അതിൻ്റെയെല്ലാം കാലു പിടിച്ച്
തിരിച്ചു ചോദിക്കുകയാണ് ഞങ്ങൾ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

3 COMMENTS

  1. കൊള്ളാം ഈ പുതിയ പരീക്ഷണം

  2. കവിതയെയും ആസ്വാദകരേയും ഒരുപോലെ പുതുക്കുന്നുണ്ട് ഈ പരീക്ഷണം. അഭിനന്ദനങ്ങൾ ❤️

Comments are closed.

- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES