Homeകവിതകൾ

കവിതകൾ

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

വീട്

ശിവപ്രിയ സാഗരബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി, തന്റെ സഞ്ചിയിലേക്ക് അടുക്കിപ്പെറുക്കി വെക്കുന്ന ഓര്‍മ്മകള്‍. നടന്നു നീങ്ങിയ വഴിയോരങ്ങളെ വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.എത്ര പെറുക്കിയിട്ടും അടച്ചു തീരാത്ത ജനവാതിലുകള്‍ കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക് ഓടി പോകുന്ന ചവിട്ടുപടികള്‍ സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന വീട്.വീട് ബാല്യം നിറയ്ക്കുന്ന സഞ്ചിയിലില്ല വീടിനെ തിരയുന്ന കുട്ടി നിറമില്ലാത്ത വീടിന്റെ ഉമ്മറത്ത് അച്ഛാച്ചനിരുന്ന് എഴുതാത്ത പത്രങ്ങളൊക്കെയും വായിക്കുന്നു ...അടുക്കളയില്‍ അടുപ്പിനരികില്‍ അമ്മയിരിക്കുന്നു. ഇല്ലായ്മയുടെ കലത്തിലേക്ക് വല്ലായ്മകള്‍ പുഴുങ്ങിയെടുക്കുന്നുഅടുത്ത മുറിയില്‍ ജനാലകള്‍ തുറന്നിട്ട് നാളെയുടെ സ്വപ്നത്തില്‍ ഒരു കുഞ്ഞ്...

ഞാനിറങ്ങേണ്ട കടൽ

കവിത അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ ബസ്സാണ് നല്ലത്. വായിക്കാനും സംസാരിക്കാനും ഫോൺ ചെയ്യാനുമൊക്കെ പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും ഒരേ കാഴ്ചയായിരിക്കില്ല കണ്ടുകൊണ്ടിരിക്കുന്നത്. സീറ്റിൽ കൃത്യമായ അകലത്തിൽ കുഴിച്ചിട്ട തൈകൾ. തൂങ്ങി നിൽക്കുന്നവർ ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു. ശരീരത്തെ ചാരിയിരുത്തി ഇറങ്ങി നടക്കും പലരും. കടൽക്കരയോ ഒഴിഞ്ഞ മരത്തണലോ തേടിപ്പോകും. ചിലർ ആലോചനകളുടെ കമ്പി മുറുക്കിച്ചുറ്റും. വീട്ടിൽ പറയേണ്ട നുണകൾ അടുക്കി വെച്ചു കൊണ്ടിരിക്കും വേറെ...

che-tta

Aadi Jeevarajche-tta A tongue will hop from roof to teeth; A man will weave from roof to floor.che- for the Cherished seed on our plates; tta- for the Tarnished...

കടവ്

കവിതറോബിൻ എഴുത്തുപുര ചിത്രീകരണം: സുബേഷ് പത്മനാഭൻഞങ്ങൾക്കൊരു കുളിക്കടവുണ്ട് ഞങ്ങൾക്കു മാത്രംഇരുട്ടും നഗരവും ശ്മശാനങ്ങളും കടന്ന് ഒരു കാരണവുമില്ലാതെ മൂർച്ചയുടെ ആ ഒറ്റനിമിഷത്തിൽ വേദനിച്ച് തിരിച്ചുവരുമ്പോൾ മേലാകെ അഴുക്കു പുരണ്ടിരിക്കുംആകാശത്ത് രണ്ട് ബഹിരാകാശ- നിലയങ്ങൾ പോലെ സ്വർഗവും നരകവും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ തെന്നി നീങ്ങുമ്പോൾസർപ്പം ആപ്പിൾ കൊടുക്കുന്നതിന് തൊട്ടു മുമ്പുള്ള ഏതോ നിമിഷത്തിന്റെ ഉലച്ചിലിൽ ഞങ്ങൾ കടവിലേക്കിറങ്ങും ഞങ്ങൾക്കു മാത്രമുള്ള കടവിൽ.... ആത്മ...

ഏലിയൻസ്

(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ ഏത് ഗ്രഹത്തിലെ മരങ്ങളാണ്! ഇവിടുത്തെതല്ലെന്നു തോന്നുന്നു. അതിൻ്റെ ഉണക്കം കണ്ടാലറിയാം. അവയ്ക്കു വേരോടാൻപറ്റിയ മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ ഏതു ഗ്രഹത്തിലെ ജീവികളാണ് ? ഇവിടുത്തെതാണെന് തോന്നുന്നേയില്ല. അവറ്റകളുടെ വേഗത കണ്ടാലറിയാം. നമുക്ക് മുമ്പേ എന്നോ വന്നു പോയ അന്യഗ്രഹ ജീവികളുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണെന്ന്...വിമാനവും അങ്ങനെ തന്നെ. ഇവിടുത്തെ പറവയെപ്പോലെ യല്ല അവയുടെ പറക്കൽ.... തീവണ്ടി അവിടുത്തെ പെരുമ്പാമ്പായിരിക്കും. ആ ഇഴജന്തുവിൻ്റെ പോക്ക് ഭൂമിക്കൊരു ഭാരം തന്നെ.ജെ സി...

കലി

വിനീത സജീവ്‌ആദ്യം അവൻ അവളെ ഒരു കവിതയാക്കി. അവനിലെ ഈണം ചേർത്തൊര് ഗാനമാക്കി. തൊട്ട് തലോടി അവളിലവൻ കഥകളുണ്ടാക്കി.കാലം കഴിഞ്ഞപ്പോൾ അവൾ സ്വയം അറിഞ്ഞപ്പോൾ താനെന്ന ചിത്രത്തെ അവൾ വീണ്ടും വരച്ചപ്പോൾ അവൾ അവനൊര് കടംകഥയായ്....!അവളെന്ന ഉത്തരം അവൻ മറന്നപ്പോൾ ആദ്യം അവൾ മൌനിയായി... പിന്നെ ഭ്രാന്തിയായി... പിന്നെ...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

ഒരു പുനർജ്ജന്മം

വൈശാഖ് വി.പിഎന്റെ ഓർമകളിൽ, ജീർണിച്ച മസ്തിഷ്കത്തില്‍, തണുത്തുറഞ്ഞ ഞരമ്പുകളിൽ, ചിതലെടുത്ത ഓർമകളിൽ, നീ  പിന്നെയും ജനിക്കുകയാണ് ഞാൻ തൊടുമ്പോഴെല്ലാം നീ ഉണരുകയാണ്.എന്റെ രാത്രികൾ മറന്ന നക്ഷത്രമേ.ഈ മനുഷ്യൻ ഒടുവിൽ കണ്ടുമുട്ടിയത് നിന്നെയായിരുന്നു. ആദ്യമായി കണ്ടതൊന്നും ഓർമിപ്പിക്കരുത്. ഹൃദയത്തിൽ ക്ഷതമേല്പിക്കരുത്. ക്ഷതമേല്പികേണ്ടത് എന്റെ വിരലുകളിലാണ്.നീ തൊട്ടപ്പോഴാണ് ഞാൻ ആകാശത്തിലേക്ക് പറന്നത്. നീ തൊട്ടപ്പോഴാണ് ഞാൻ വേരുറച്ചു പടർന്നത്. നീ...
spot_imgspot_img