Homeകവിതകൾകൊല്ലപ്പെടുമ്പോൾ

കൊല്ലപ്പെടുമ്പോൾ

Published on

spot_imgspot_img

കൃഷ്ണേന്ദു പി കുമാർ

നന്നേ ആൾത്തിരക്കുള്ള
വഴിയിലാണ് ഞാന്‍
അയാളെ കണ്ടത്.
ഒറ്റക്കായിരുന്നില്ല;
എന്നിട്ടും!

നടന്നു തഴമ്പിച്ച
ആ കാലുകളിൽ
ഏതോ രാജ്യത്തിന്റെ
ഭൂപടം കാണാം!

പിന്നെയാണ്,
ഒലിച്ചിറങ്ങിയ
ചോരച്ചുവപ്പു-
വന്നെൻ്റെ
ചെരുപ്പിനടിയിൽ
പരന്നത്!

ചുറ്റിലും അഴുക്ക്
പിടിച്ച ഏതോ
സ്വാതന്ത്ര്യത്തിന്റെ
ദുര്‍ഗന്ധം!

ഒന്നടുത്തെത്തി
നോക്കിയപ്പോള്‍
എപ്പോഴോ
കണ്ടു മറഞ്ഞ
ഒരു മുഖം
ഓര്‍മ്മവന്നു!

മുന്നോട്ടടുത്തപ്പോൾ
ചില്ലുപൊട്ടിയ
വട്ടക്കണ്ണടയെൻ്റെ
കാലില്‍ത്തട്ടി!

കൈയിൽ നിന്നും
തെറിച്ചുപോയ
ആ ഊന്നുവടി
ദൂരെമാറി കിടപ്പുണ്ട്!

മുഖത്ത് നോക്കിയപ്പോള്‍
അയാള്‍ക്ക്
ഗാന്ധിയുടെ
ഛായയായിരുന്നു!

ഗോഡ്സെമാർ
ജീവിച്ചിരിക്കുമ്പോൾ
കൊല്ലുക എളുപ്പമാണ്;
കൊല്ലപ്പെടുകയും..!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this