HomeസിനിമREVIEW'9' വെറും പ്രേതപ്പടമല്ല! മലയാളം കണ്ട ബ്രില്ല്യന്റ്‌ സയൻസ്‌ ഫിക്ഷൻ

‘9’ വെറും പ്രേതപ്പടമല്ല! മലയാളം കണ്ട ബ്രില്ല്യന്റ്‌ സയൻസ്‌ ഫിക്ഷൻ

Published on

spot_imgspot_img

സച്ചിൻ. എസ്‌. എൽ

മലയാളത്തിൽ ഇന്നോളമിറങ്ങിയ സയൻസ്‌ ഫിക്ഷൻ ഹൊറർ ത്രില്ലറുകളിൽ ഏറ്റവും മികവുറ്റത്‌ എന്ന് വിളിക്കാവുന്ന ചിത്രമാവും ഇനി ‘9’ (നയൻ) . പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമാ സംരഭം നിലവാരത്തിന്റെ മാറ്റ്‌ കൊണ്ട്‌ ഒരു കൊടുമുടിയോളം ഉയർന്നു നിന്നു എന്ന് പറയാം! സിനിമയുടെ കഥാസന്ദർഭം സാധാരണസിനിമാ പ്രേക്ഷകർ ഇക്കാലയളവിൽ ആർജ്ജിച്ചെടുത്ത അറിവിൽ നിന്നും ഏറെ വിഭിന്നമാണ്. ലോകം ഭയത്തോടെ നോക്കിക്കാണാനിടയായ ഒരു ശാസ്ത്രപ്രതിഭാസം ഒരു പക്ഷേ നാളെ നമ്മുടെ പ്രപഞ്ചത്തിൽ സംഭവിക്കാൻ പോകുന്നത്‌! ഏറ്റവും വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ച്‌ കാട്ടിയിട്ടുണ്ട്‌ ‘9’ ൽ.

150 വർഷങ്ങൾക്ക്‌ ശേഷം വീണ്ടും ഭൂമി ഉൽക്കാപതനത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.
ലോകം അവസാനിക്കുമോ എന്ന ഭീതിയിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരേ സമയം പരിഭ്രാന്തരും കലുഷിതരുമാകുന്നു. ആ സമയം നമ്മുടെ നാട്ടിൽ നടക്കുന്ന സ്ഥിതി വിശേഷങ്ങൾ ആൽബർട്ട്‌ എന്ന ആസ്ട്രോഫിസിസിസ്റ്റിലൂടെ നമ്മൾ അറിയുകയാണ്.

തീർത്തും അപരിചിതമായ ഈ കഥാപരിസരം ഒരുപക്ഷേ നമ്മുടെ പ്രേക്ഷകർ പൂർണമായും ഉൾക്കൊള്ളുമോ എന്നുള്ളത്‌ ചോദ്യചിഹ്നമായി നിലനിൽക്കും!

എന്നാൽ സാങ്കേതിക തികവിന്റെ കാര്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഒരു സിനിമ തന്നെയാകും ‘9’ . അന്താരാഷ്ട്രതലത്തിൽ തന്റെ ഇൻഡസ്ട്രിയെ എത്തിക്കുന്നത്‌ സ്വപ്നം കാണുന്ന നായകനടനാണ് പൃഥിരാജ്‌ എന്നുള്ളത്‌ അദ്ദേഹത്തിന്റെ കഴിഞ്ഞയിടെയുള്ള സിനിമകളിൽ നിന്ന് വ്യക്തമാണ്. ആ മേന്മ തന്റെ സിനിമകളിൽ കാണിക്കാൻ യാതൊരു വിമുഖതയും അദ്ദേഹത്തിനില്ലതാനും! അതിനാൽത്തന്നെ സിനിമ തുടങ്ങി തീരുവോളം പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന വിഷ്വൽ ട്രീറ്റിന്റെ കാര്യത്തിൽ ‘9’ സിനിമയ്ക്ക്‌ നൂറുമേനിയുണ്ട്‌. ലോകോത്തര നിലവാരത്തിലുള്ള ഫ്രെയിമുകളിലൂടെ 5 K ക്യാമറയുടെ പവർ കാട്ടിത്തന്ന അഭിനന്ദൻ രാമാനുജൻ എന്ന ഛായാഗ്രാഹകന്റെ മികവ്‌ എടുത്ത്‌ പറയാതെ തരമില്ല.

സാങ്കേതികതയുടെ സാന്നിധ്യമുണ്ടെന്ന് പ്രേക്ഷകർക്ക്‌ തോന്നിപ്പിക്കാതെ ചെയ്യേണ്ടുന്ന ശ്രമകരമായ പണിയാണ് വി. എഫ്‌. എക്സ്‌ മിക്സിംഗ്‌. അക്കാര്യത്തിൽ പരിപൂർണ ജാഗ്രത പുലർത്തിയ സിനിമയിലെ വി. എഫ്‌. എക്സ്‌ രംഗങ്ങൾ ഒറിജിനലിനെ വെല്ലാൻ പാകത്തിലുള്ളവയാണ്.

ഇനി വീണ്ടും സിനിമയിലേക്ക്‌ വരാം. ഏറെ കൗതുകം ജനിപ്പിച്ച ‘9’ എന്ന ടൈറ്റിലിന്റെ പിന്നിലുള്ള കഥയും വിസ്മയകരമാണ്. നേരത്തെ പറഞ്ഞത്‌ പോലെ ഭൂമിക്ക്‌ സമാന്തരമായി കടന്ന് പോകുന്ന ഉൽക്കയുടെ കാന്തിക വലയം ഭൂമിയിലെ കാന്തിക – വൈദ്യുത തരംഗങ്ങളെ തീർത്തും നിഷ്പ്രഭരാക്കും! ഇതിന്റെ കാന്തിക വലയത്തിൽ നിന്ന് പുറത്ത്‌ കടക്കാൻ 9 ദിവസങ്ങൾ അഥവാ 216 മണിക്കൂറുകൾ എടുക്കും! ഈ ദിനങ്ങളുടെ ഇടയിൽ ഒരച്ഛന്റെയും മകന്റെയും ജീവിതത്തിലുണ്ടാകുന്ന ചില കാര്യങ്ങൾ മാത്രമാണീ സിനിമ! ഈയൊരു കഥ പറയാൻ ഇത്രയും വലിയൊരു ഭൗമ ശാസ്ത്ര സാഹചര്യം സൃഷ്ടിച്ചെടുത്തത്‌ സംവിധായകന്റെ ബ്രില്ല്യൻസ്‌!

മകനു ജന്മം കൊടുക്കുന്നതിനിടെ ഭാര്യ മരിച്ച്‌ പോയ ആൽബർട്ട്‌ എന്ന ഭർത്താവിന്റെ, തുടർന്നങ്ങോട്ട്‌ തന്റെ മകന് അമ്മയും അച്ഛനും ആയി മാറേണ്ടി വരുന്ന അയാളുടെ ജീവിതചര്യ, മാനസിക സംഘർഷങ്ങൾ തുടങ്ങിയവ പൃഥ്വിരാജ്‌ എന്ന പെർഫക്ട്‌ ആക്ടർ അനായാസേന കൈകാര്യം ചെയ്തിട്ടുണ്ട്‌. ക്ലിന്റ്‌ എന്ന സിനിമയിൽ ക്ലിന്റായി വന്ന് നമ്മെ അതിശയിപ്പിച്ച മാസ്റ്റർ അലോക്‌ ‘9’ ലും നമ്മെ അമ്പരപ്പിക്കുന്നുണ്ട്‌.

ക്യാൻസർ എന്ന മാറാവ്യാധിക്ക്‌ പിടികൊടുക്കാതെ ജീവിതത്തിലേക്കും സിനിമയിലേക്കും പൂർണമായ ഊർജ്ജസ്വലതയോടെ തിരിച്ച്‌ വന്ന മംമ്ത മോഹൻദാസ്‌ അവതരിപ്പിച്ച ആനി എന്ന കഥാപാത്രത്തിനെ സ്ക്രീനിൽ പ്രസന്റ്‌ ചെയ്തപ്പോഴെല്ലാം അതിശയിപ്പിക്കുന്ന ഭംഗി അവർക്ക്‌ കൈവന്നത്‌ പോലെ തോന്നി. ഗോദയിലൂടെ മലയാളികൾക്ക്‌ സുപരിചിതയായ വമീഖാ ഖബ്ബിയും ഈവ എന്ന പേരിൽ സുപ്രധാനമായ റോൾ കൈകാര്യം ചെയ്തു. ഫിസിക്കൽ അപ്പിയറൻസിന് മെട്രോ മേന്മ ഉറപ്പ്‌ വരുത്തിയത്‌ കൊണ്ടാകണം ഓരോ കഥാപാത്രങ്ങളിലും സൂഷ്മവും ഏറ്റവും നല്ലതെന്ന് പറയാവുന്നതുമായ കോസ്റ്റ്യൂമാണ് ഡിസൈനർ സമീറ സനീഷ്‌ ഒരുക്കിയത്‌.

പിന്നെ എടുത്തു പറയേണ്ടത്‌ പ്രകാശ്‌ രാജിന്റെ കഥാപത്രമാണ്. തുടക്കവും ഒടുക്കവും മാത്രം വന്നു പോയെങ്കിലും കഥയുടെ നാൾവഴികളിൽ അവിഭാജ്യ ഘടകമായി നിലകൊണ്ടു പ്രകാശ്‌ ചെയ്ത കഥാപാത്രം.

ഹോളിവുഡ്‌ സിനിമാ ശ്രേണിക്കൊപ്പം നിൽക്കാൻ പെടാപ്പാടുപെടുന്ന നായകനും നിർമ്മാതാവുമായ പൃഥ്വിരാജ്‌ ഒരുക്കുന്ന ഇത്തരം സിനിമകൾ നമ്മുടെ പ്രേക്ഷകർക്ക്‌ ദഹനയോഗ്യമാണോ എന്നത്‌ പക്ഷേ സംശയമാണ്!

ഇടയ്ക്കെങ്കിലും സാധാരണക്കാരന് മനസിലാകുന്ന ഒരു പടം ചെയ്തൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്‌.

പടം കഴിഞ്ഞിറങ്ങിയവരിൽ പലരും വെറും ‘പ്രേതപ്പടം’ എന്ന കേവല സാധ്യമായ വിശേഷണം പറഞ്ഞ്‌ പരത്തുന്നുമുണ്ട്‌.

ഇവരെയോരോരുത്തരെയും വിളിച്ച്‌ സിനിമ ഇപ്രകാരമാണ് സോദരാ ഉദ്ദേശിച്ചത്‌ എന്ന് മനസിലാക്കിക്കൊടുക്കൽ അപ്രാപ്യമാണ്.

കഥാഗതിയിൽ ഉൾപ്പെട്ട ചില കടുകട്ടി രാസപ്രയോഗങ്ങൾ എടുത്ത്‌ കളഞ്ഞിരുന്നുവെങ്കിൽ, സ്റ്റീരിയോ ടൈപ്പായിക്കൊണ്ടിരിക്കുന്ന കഥാപാത്ര / സാഹചര്യങ്ങളെ മാറ്റി വെച്ചിരുന്നുവെങ്കിൽ സിനിമ ഒരുപക്ഷേ എല്ലാതരം പ്രേക്ഷകർക്കും സ്വീകര്യമായിത്തീർന്നേനെ എന്ന് തോന്നിപ്പോയി.

ഇനി പൃഥ്വിരാജിനോട്‌, ദി മോസ്റ്റ്‌ സോഫിസ്റ്റിക്കേറ്റഡ്‌ യൂത്ത്‌ സ്റ്റാർ എന്ന ഖ്യാതിയും വെള്ളക്കോളറും അടുത്ത സിനിമയിലെങ്കിലും ഊരി വെച്ചിട്ടില്ലായെങ്കിൽ സാധാരണക്കാരായ പ്രേക്ഷകർ നിങ്ങളെ കൈവിടാനുള്ള സാധ്യത ഏറി വരികയാണ് (പൊതുജനാഭിപ്രായം)

റേറ്റിംഗ്‌ : 3.5 /5.00

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...