Homeകവിതകൾ

കവിതകൾ

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

കടലേ കടലേ കടലമ്മേ

കവിതഅജേഷ്.പിഭൂമി നെറുകെ പിളർന്നതിൽ ചിതറിപ്പോയ ചെറു പച്ചപ്പുകളെ ചുറ്റി കടലൊഴുകുന്നുണ്ട് ശാന്തമായി.വെയിലേറ്റ് നാണിച്ചു പോയ കരയെ തൊടാൻ കടൽ ധൃതികൂട്ടും ഉപ്പു ചുവയ്ക്കുന്ന ചുംബനം കൊണ്ട് കരയെ നനയ്ക്കും.മണലിലെഴുതിയ കടലമ്മയെന്ന വാക്കിനെ മുറിച്ച് ഏലേലം താളത്തിൽ വല നെയ്ത സ്വപ്നങ്ങൾ വഞ്ചിയിലേറി കടലിലേക്കിറങ്ങും.ചെറുചൂടുള്ള ചോറ് എരിവു തിങ്ങിയ മീൻ കടലിന്റെ ദാനങ്ങൾ കൊണ്ട് വിശപ്പിനെ...

നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം

കവിത വിനോദ് വിയാർ കുറച്ചപ്പുറത്ത് മെലിഞ്ഞുകിടന്ന നദിയോട് ഞാൻ ചങ്ങാത്തം കൂടി വീട്ടിൽ നിന്നും ഓടിച്ചെന്ന് കഥകൾ പറയാൻ തുടങ്ങി നദി തിളങ്ങിച്ചിരിക്കും നാൾക്കുനാൾ എന്നേക്കാൾ മെലിഞ്ഞുവരുന്നു പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു നദി പറഞ്ഞത് ചരിത്രവും ഞങ്ങൾക്കിടയിലെ ദൂരം ഒറ്റയോട്ടത്തിൻ്റെ കിതപ്പായിരുന്നു.ഒരുനാൾ കനത്ത മഴയത്ത് കുടയില്ലാതെ നദി എന്നെത്തേടിയെത്തി എൻ്റെ മുറിയിൽ എൻ്റെ കസേരയിൽ എൻ്റെ...

ഉരുളൻകല്ല്

കവിതവിജയരാജമല്ലികസസ്തനികൾ ആടുന്നു മത്സ്യങ്ങൾ ചിറകടിച്ചു നീന്തുന്നു പക്ഷി- മൃഗാദികൾ പാടുന്നു മരങ്ങൾ ചില്ലകൾ നീട്ടി ചിരിക്കുന്നുപാവം മനുഷ്യരോ ..? ഇടകലർന്ന ലിംഗത്തിന്റെ പേരിൽ നവജീവനുകളെ തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു ഉരുളൻകല്ലുകൾ വാരി എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

അവൾടപ്പൻ, അവൾടമ്മ

കവിത സുരേഷ് നാരായണൻ 1 .അവൾടപ്പൻക്ലാസ് നോട്സ് വാങ്ങിക്കാൻ കൂട്ടുകാരിയെ കാണാമ്പോയി."അവളെ ഇപ്പോ കാണാമ്പറ്റില്ല." അവൾടപ്പൻ പറഞ്ഞു. "അവളടുക്കളയിൽ തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുകയാണ്."2.അവൾടമ്മകല്യാണം കഴിഞ്ഞ് കുറച്ചീസം ആയപ്പൊ നിറയെ മുറിവുകളുമായി വീട്ടിൽ കയറി വന്നൂ മോള്.അവൾടമ്മയാകട്ടെ അത്യന്തം ക്ഷമയോടെ, ഓരോ മുറിവിനേയും എണ്ണയും കടുകും മുളകും ഇഞ്ചിയും ഇട്ട് താളിച്ച് മൂപ്പിച്ച് വഴറ്റി വറ്റിച്ചെടുത്തു.പിന്നെയവൾക്ക് നൊന്തതേയില്ല.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

പൂവരശ്

കിനാവ്മണ്ണിലേക്കെടുത്തനേരം അവൾ ചിരിക്കുകയായിരുന്നു പൂവരശ്ഒരു കവറിന്റെ വട്ടച്ചുവരുകൾക്കകത്ത് അല്പം വെള്ളവും വളവും തന്ന് മരിക്കാനനുവദിക്കാതെ ജീവിക്കാൻ വിടാതെ എത്ര ദിനരാത്രങ്ങൾ എത്രയെത്ര മഴക്കാലങ്ങൾ എത്രയെത്രകാറ്റിന്നീണങ്ങൾ ഞാനൊറ്റക്കേകനായ് അനുഭവിച്ചു!മുരടിച്ചവേരുകൾ വളരാൻ മടിച്ച ഇതളുകൾ കാത്തിരിക്കുകയായിരുന്നു! എന്നെങ്കിലും പച്ചമണ്ണിനാർദ്രതയിലൊരു പൂവരശായ് വളരണം കിളികൾക്ക് കൂടാകണം പൂവിട്ടുഫലമായ് വസന്തമാകണം പൊന്നോണങ്ങളുണ്ണണം വിഷുപക്ഷിക്കു കൊമ്പൊരുക്കണംഒരു ചെറുകുഴിയിൽ മഴ പാട്ടുകൾ പാടിയ ആ ചെറുവീട്ടിലാണ് പൂവരശ് മണ്ണിന്റെ സുഖമറിഞ്ഞത് ആ തണുപ്പിൽ വേരുറപ്പിക്കാൻ മനമറിഞ്ഞത്പിന്നെയാണവൾ ജീവിതമറിഞ്ഞത് മഴനക്കുന്ന നഗ്നതയുടെ ഉന്മാദമറിഞ്ഞത് ഉടുവിൽ രതിസുഖമായ് മരപ്പെയ്ത്തായത്

തറകാളെക ആളദ്

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളംയാററോ ബ്ന്തോദറ് . യാനനോ ഹേ ള്യോ ദറ് . ക്ണ്ട് ല്ലേ യാന് കേളി ല്ലേ.ക്ണ്ണ് ക്‌ത്തി കാണതെ ക്‌യീനെപ്പുല് ഗോട്ടു ലാ കപ്യാ നിനാ .ഉട്ടിദ കാലല് ഉല്ലൊന്തിഗെ.ആളാഗി ബന്താക കുയിദറ് തീനികേ.ജൊവ് നാഗി തുംമ്പി...

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോഅതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...

കറിവേപ്പില

കവിത നിമിഷ എസ്രാവിലെ, കടലക്കറിക്കിടാൻ കറിവേപ്പിലയ്ക്ക് ചെന്നപ്പോ, രാധേമ്മ എന്നോട് മിണ്ടീതൊക്കെയും എന്റമ്മേടെ പേരുവിളിച്ചാണ്. രാധേമ്മേടമ്മയും എന്നെ "അമ്മപ്പേരാ"ണ് വിളിച്ചത്. ഇന്നാട്ടിലെനിക്കെന്റെ  പേരില്ലെന്നോർക്കാൻനേരം  രണ്ടുപെണ്ണുങ്ങളും എന്നോട് അമ്മേപ്പറ്റി ചോദിച്ചു. ആ പെണ്ണുങ്ങൾക്കുമുന്നിൽ ഞാനമ്മേടെ കഥയായി, അമ്മേടെ നോവായി. കഥപറഞ്ഞോണ്ടിരുന്നപ്പോ പിന്നെയും ഓർത്തു, ഇവിടെനിക്കെന്റെ പേരില്ല, കഥയില്ല,നാടില്ല. ഞാനിവിടെന്റമ്മയുടെ ബാക്കി. അമ്മേടെ കഥനൊന്ത് തീർന്നപ്പോ കറിവേപ്പിലത്തണ്ട് നനഞ്ഞു. ഇറങ്ങിനടക്കാൻനേരം എനിക്കുപിന്നിൽ രണ്ടുപെണ്ണുങ്ങൾ, രണ്ടു കഥകൾ, ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ. അന്നുച്ചയ്കമ്മേടെ  കൂട്ടുകാരിവന്നു. രണ്ടമ്മമാരുടെ കഥകൾ. കരഞ്ഞതും പറഞ്ഞതും ചിരിച്ചതും  ഓടിക്കിതച്ചതും ഇറയത്തും...
spot_imgspot_img