Homeകവിതകൾ

കവിതകൾ

നരച്ച ആകാശത്തിനു കീഴിൽ എനിക്കുമൊരു വീടുണ്ട്

കവിത ഉണ്ണി പുത്രോട്ടിൽഉച്ചയൂണിന് സ്കൂൾ വിട്ടാൽ തെങ്ങിൻ തോപ്പിലൂടെ ഒരു നടപ്പുണ്ട് വീട്ടിലേക്ക്. ഓലക്കീറിനുള്ളിലൂടെ വരുന്ന വെയിൽക്കീറുകളെ ഒറ്റത്തട്ടിന് തെറിപ്പിച്ച്, വീടെത്താനുള്ളൊരോട്ടമുണ്ട് ഉച്ചവെയിലും കൊണ്ട് വീടങ്ങനെ മയങ്ങി നിക്കണത് കാണാൻ !ആരുമില്ലാനിശ്ശബ്ദതയിൽ ഇരുമ്പു താക്കോലിട്ട് കുലുക്കിയൊന്നുണർത്തും. ഞെട്ടിയുണർന്നുറക്കപ്പിച്ചിൽ എന്നോടൊത്തൽപ്പനേരം കളിക്കും വീട്. പൂച്ച കേറാതിരിക്കാൻ അമ്മ ഉറിയിൽ തൂക്കിയ ചോറെടുത്തു ഞങ്ങളൊന്നിച്ചുണ്ണും കാറ്റുകൊണ്ടു വന്ന കരിയിലകൾ ചിക്കിപ്പറിച്ചിട്ടതിന് വീടിനെയിത്തിരി വഴക്കുപറയും ആരുമില്ലാനേരം കാറ്റും...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

ബുദ്ധനുണരുമ്പോള്‍

(കവിത)വിനോദ് വിയാര്‍ മരച്ചുവട്ടില്‍ നിന്ന് വലിയ കെട്ടിടത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ബുദ്ധന്‍! മരം, നൂറുതരം അലങ്കാരങ്ങളായി ഭിത്തിയിലും തറയിലും മട്ടുപ്പാവിലും പിടഞ്ഞിരിക്കുന്നു.തിരക്കിന്റെ തിടുക്കം ശ്വാസത്തിലുമുലാത്തുന്ന ചിരി മറന്നവര്‍മുറികളില്‍ കള്ളത്തരത്തുന്നലണിഞ്ഞ വാക്കുകളുടെ മഹാസമ്മേളനങ്ങള്‍പട്ടിണി നിഴല്‍വീഴ്ത്താത്ത ഊണുമേശയില്‍ വിഭവങ്ങള്‍ കാത്തിരുന്നു മുഷിയുന്നുഅര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യം മുനിഞ്ഞുകത്തുന്ന അടുക്കളത്തിണ്ണകള്‍ബുദ്ധനെല്ലാം കാണാനാകുന്നുണ്ട് ബഹളങ്ങളില്‍ ചിലതെല്ലാം കേള്‍ക്കാനാകുന്നുണ്ട് ഷോകേസിലിരുന്ന് ലോകത്തെ കാണാനുള്ള തഞ്ചം ബുദ്ധന്‍...

അവിടെത്തന്നെ

കവിതഡോ. വിനു പ്രസാദ്  വി. ജി വാടകവീടൊഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്തുപോരാം.ചുവരവിടെത്തന്നെ നിൽക്കും.സ്വപ്നങ്ങൾ ചിലത് പകലേക്ക് കൂടെപ്പോരും.രാവവിടെത്തന്നെ നിൽക്കും.യാത്രയെ അത് തീർന്നാലും കൂടെക്കൂട്ടാം.വഴി അവിടെത്തന്നെ നിൽക്കും.ഊളിയിട്ട മദങ്ങളൊക്കെ കുളിച്ചു കയറുമ്പോൾ എടുത്തുപോരാം നീന്തൽപ്പാടുകൾ ഒഴുക്കിക്കളഞ്ഞ് പുഴ പിന്നെയുമൊഴുകുംമണങ്ങൾ,...

ഭാഷാ നിരോധനം

റഹീം പൊന്നാട് അങ്ങനെയിരിക്കെ ഒരു പാതിരാത്രിയിൽ അവർ ഭാഷ നിരോധിച്ചു. ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ തപാലാപ്പീസിൽക്കൊടുത്താൽ പഴയ ഭാഷ മാറിക്കിട്ടും. ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു. എങ്ങും മൗനം മാത്രം. അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു, പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.അമ്പലത്തിലെ പാട്ടു നിന്നു, പള്ളിയിലെ...

കാട് തീണ്ടുന്നവൻ

അഭിലാഷ് കൈനിക്കരകാട് തീണ്ടുന്നവൻ ഒരിക്കൽ മരുഭൂമിയിൽ മോഷണതിന് പോകുമ്പോഴാണ് കള്ളിമുൾ ചെടിയുടെ വേരിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴമേഘങ്ങളെ കണ്ടെത്തിയത് ചൂണ്ടക്കൊളുത്തിൽ ഒരാകാശത്തെ കോർത്തിണക്കിയവന്റെ നേരെ മേഘങ്ങൾ കൂർത്തമുനയുള്ള ആലിപ്പഴങ്ങളെറിഞ്ഞ് പ്രതികാരം തീർത്തു ഒടുവിൽ മഴമേഘങ്ങളെ വേരോടെ പിഴുതെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നവന്റെ ദേഹമാസകലം പച്ചിലപ്പാമ്പുകൾ ഇടവേളകളില്ലാതെ ചുംബിക്കുന്നുഉടലാകെ വയലറ്റ് നിറമുള്ള ചോര തളംക്കെട്ടി നിൽക്കുന്നവൻ പതിയെ...

കവിത പിറക്കാതിരുന്നാൽ

ഹണി ഹർഷൻകവിതകൾ പിറക്കാതിരുന്നാൽ കവിയിടങ്ങളിൽ എന്തുണ്ടാവും..?മഞ്ഞും വെയിലും മഴവില്ലും മേഘംതൊടാൻ ആശിക്കാത്തൊരു അപ്പൂപ്പൻ താടിയും മണ്ണിൽവീണനാഥമായി കിടപ്പുണ്ടാവും...നക്ഷത്രങ്ങളും നിലാവും വെളുക്കും വരെ നിന്ന്മുഷിയും, മഴയും പുഴയും കടലിലേക്ക് വഴികാണിക്കാൻ...

ഭൂമിയിലെ ഒച്ചകൾ

കവിത അജിത് പ്രസാദ് ഉമയനല്ലൂർ            ഭൂമിയിലേക്കൊന്നു കാതുകൂർപ്പിച്ചാൽ നാരിനോളം പോന്ന ചില ഒച്ചകൾ കേൾക്കാം. കാതിന്റെ ദിശമാറും തോറും ഒച്ചകളുടെ കയറ്റിറക്കങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ, പുല്ലുകളുടെ ഭൂമിയിൽ കിളിർത്ത വേരുകളുടെ, വെയിലിനെ ഒപ്പിയെടുക്കുന്ന മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം.വിത്തുപൊട്ടുന്നതിന്റെ പൂവ് ചിരിക്കുന്നതിന്റെ ഇല അടർന്നു വീഴുന്നതിന്റെ കുറച്ചുകൂടി വലിയ...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർസൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല.പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം.ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...
spot_imgspot_img