Homeകവിതകൾ

കവിതകൾ

കുന്നിൻമോളിലെ രാത്രി

സുനിത ഗണേഷ്കുന്നിൻമോളിലെ പച്ചവിരിച്ച സമതലോദ്യാനത്തിൽ മഞ്ഞു തുള്ളികൾ പൂക്കളോട് കൊഞ്ചുന്നുണ്ടായിരുന്നു.ചെമ്പകം പതിയെ ഇതൾ വിടർത്തി ഹിമമുത്തുകളെ ചുംബിച്ചെടുത്തു തേൻ കണങ്ങളാക്കി മാറ്റിക്കൊണ്ടിരുന്നു.ചുമന്ന മൃദുലരോമങ്ങളിൽ പൂത്തുനിന്ന പനിനീർച്ചാമ്പ സ്വപ്നം നിറച്ച് നീഹാരബിന്ദുക്കളെ ഗർഭത്തിലേക്ക് അണച്ചുവെച്ചു.രാത്താരകങ്ങൾ പച്ചിലപ്പടർപ്പുകളിലേക്കൂർന്നിറങ്ങി, മധുരിക്കും മകരന്ദം നുണഞ്ഞുകൊണ്ടിരുന്നു.അന്നേരമാണ്... നിലാവ് നിറച്ചു വെച്ച പൂമ്പൊടികൾ ശാലിമയുടെ ചുണ്ടുകളിലൂടെ മനോമുകുളങ്ങളിലേക്കിറങ്ങിച്ചെന്നത്...നീലാമ്പൽപ്പൂവിന്റെ മടിത്തട്ടിൽ, പൊയ്കയിലേക്കു പെയ്തിറങ്ങിയ തുഷാരകമ്പളം പുതച്ച്, അവളങ്ങനെ......

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

ട്രോൾ കവിതകൾ – ഭാഗം 24

വിമീഷ് മണിയൂർമുതൽമുടക്ക് കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ ഉറങ്ങാൻ കിടക്കുമ്പോൾ ചെയ്യുന്നതൊന്നും മരിക്കാൻ കിടക്കുന്നവർ ചെയ്യേണ്ടതില്ല. ജീവിച്ചിരിക്കുന്നവരുടെ സമാധാനത്തിന് വേണ്ടി കുറച്ച്...

1976 മാർച്ച് 1

സുജിത്ത് താമരശ്ശേരിനിയമം ആത്മഹത്യ ചെയ്ത രാത്രിയിലാണ് എന്റെ കവിത പൂർത്തിയായത്.പിറവിയെടുക്കുവോളം വെടിയേറ്റു വീണെങ്കിലും എന്റെ കവിതയ്ക്ക് ജീവൻ ഉണ്ടായിരുന്നുരക്തം പുരണ്ട എന്റെ കവിതയ്ക്ക് നിലവിളിക്കാൻ കൂട്ട് അക്ഷരങ്ങളായിരുന്നുവലിച്ചുകീറി ചുരുട്ടിയെറിയാൻ കൊതിച്ച കാക്കിയ്ക്ക് എന്റെ കവിത വർഗ്ഗ പോരാളിയായിരുന്നുഉരുട്ടിയയെടുത്തപ്പോഴും കാൽവെള്ളയിൽ ലാത്തി അടിച്ചമർത്തിയപ്പോഴും എന്റെ കവിത അതിജീവനത്തിന്റെ കരുത്തുതേടുകയായിരുന്നുസൂചിമുന ആഴ്ന്നിറക്കിയപ്പോഴും രോമം പറിച്ചെടുത്തപ്പോഴും എന്റെ കവിത ആദിപോരാട്ടത്തിന്റെ ഓര്മയിലായിരുന്നുസിമെന്റ് ചുമരിന്റെ ഭിത്തിയിൽ എന്റെ കവിത രകതം തുപ്പിയപ്പോൾ പൊഴിഞ്ഞ പല്ലുകൾ നിലത്തുനിന്നു മഹാത്മാവിനെ...

ഉളുമ്പ്

(കവിത) ആതിര കെ തൂക്കാവ് മൂന്നാം ക്ലാസ്സിന്റെ ആദ്യ നിരയിലെ ബെഞ്ചിൽ തനിച്ചിരുന്നൊരു പെണ്ണുണ്ട്.മിണ്ടി പറയാൻ കൂട്ടുകാരില്ലാ, ഉച്ചക്കഞ്ഞി കുടിക്കാൻ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവാൻ കൂട്ടുകാരിയില്ല, ആരുമില്ലാത്തൊരു പെണ്ണ്.മുട്ടോളമുള്ള നീല പാവാടയ്ക്ക് താഴെ ആളുകൾ...

തേനി

കവിതസ്റ്റെല്ല മാത്യുമുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ.വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ.കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

അമ്മയെന്ന രാജ്യത്ത് പൗരത്വമില്ലാതാവുന്ന കുഞ്ഞുങ്ങൾ

കവിത അജേഷ് നല്ലാഞ്ചിജീവിതത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അഴിച്ച് മറ്റാനാവുന്ന വേഷപ്പകർച്ച മാത്രമാണ് അമ്മച്ചമയംഉപേക്ഷിച്ചു പോവുക എന്ന നീതി നൽകാമായിരുന്നു ജീവനെടുക്കുകയെന്ന പൗരാണിക പരിഹാരത്തെ മറികടക്കാമായിരുന്നുപേറിയതിന്റെ പെറ്റതിന്റെ പോറ്റിയതിന്റെ ശിഷ്ടമല്ല കുഞ്ഞിന്റെ തിരിച്ചറിയൽ രേഖഅമ്മ നിർണയിക്കുന്നതല്ല കുഞ്ഞിന്റെ പൗരത്വം.....ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന...

പുറത്തിറങ്ങുമ്പോൾ കാണരുതേ എന്നാഗ്രഹിക്കുന്ന സ്ത്രീയെക്കുറിച്ചാണ്

നിവീപണ്ട് അവരെ കാണുന്നതിനും മുമ്പേ മൂർച്ചയുള്ള വെള്ളം തല വഴി വീണപോലെ എന്നു കേട്ടിട്ടുണ്ടെങ്കിലും..കോഴിക്കോടുനഗരത്തിൽ പ്രകാശവേഗത്തിൽ പ്രേമങ്ങളോടുന്ന ഒറ്റവരിപ്പാതകളിലൊന്ന് അവരുടെ ആ നരച്ച മുടിയിഴയിലാണെന്ന് പ്രേമിച്ചവർ പറഞ്ഞിട്ടുണ്ട്.രണ്ടു കണ്ണും തലയിലെടുത്തുവച്ച് തലയിൽ കയറി നടക്കുന്ന, മുലകളിലൊന്ന് വഴിയിലെങ്ങാനും വീണുപോയോ എന്നറിയാൻ ഇടയ്ക്ക് താഴേക്ക് എത്തിനോക്കാത്ത പെൺകൂട്ടത്തിൽ അവരുമുണ്ട്.അവരുടെ കാമുകൻ എനിക്ക് കൂടുതൽ...

ഉടലോർമ്മയുടെ നാഴികകൾ

കവിത സായൂജ്വെളിച്ചത്തിൽ മാത്രം തെളിയുന്ന കള്ളിമുൾ ചെടികൾ, ഇരുട്ടിനെ തണുപ്പിക്കാനുടലെടുത്ത തണുത്ത തടാകങ്ങൾ.നിറഞ്ഞൊഴുകി തലോടുമ്പോൾ വിരലിൽ തടയുന്ന പരുക്കൻ കല്ലുകൾ, തമ്മിലുരസി ശ്വാസം തിരയുന്ന നീണ്ടമരങ്ങൾ.കാലിൽ പടരുംതോറും തളിരിട്ടു പൂക്കുന്ന വള്ളിപ്പടർപ്പുകൾ, കണ്ണു തുറക്കാനനുവദിക്കാതെ പെയ്യുന്ന ചുവന്ന...

മരിച്ചവരോടൊപ്പം

കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ് ഞാനും ഇങ്ങനെയായത് കൈ പിടിച്ച് നടത്തേണ്ട സമയത്ത് ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു കാലുറപ്പിക്കേണ്ട സമയത്ത് ആകാശം വകഞ്ഞ് പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത് അവിടെ വെച്ചാണ് അവരെന്നോട് ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ തേടുന്നതിനെ കുറിച്ച് സംസാരിച്ചത് ശേഷിപ്പുകളുടെ ഒരു ഭാഗം...
spot_imgspot_img