ഉടലോർമ്മയുടെ നാഴികകൾ

2
507
sayooj

കവിത
സായൂജ്

വെളിച്ചത്തിൽ മാത്രം തെളിയുന്ന കള്ളിമുൾ ചെടികൾ,
ഇരുട്ടിനെ തണുപ്പിക്കാനുടലെടുത്ത തണുത്ത തടാകങ്ങൾ.

നിറഞ്ഞൊഴുകി തലോടുമ്പോൾ വിരലിൽ തടയുന്ന പരുക്കൻ കല്ലുകൾ,
തമ്മിലുരസി ശ്വാസം തിരയുന്ന നീണ്ടമരങ്ങൾ.

കാലിൽ പടരുംതോറും തളിരിട്ടു പൂക്കുന്ന വള്ളിപ്പടർപ്പുകൾ,
കണ്ണു തുറക്കാനനുവദിക്കാതെ പെയ്യുന്ന ചുവന്ന തുള്ളികൾ.

sayooj
ചിത്രീകരണം : സുബേഷ് പത്മനാഭൻ

കുന്നിൻമുകളിൽ തിരിഞ്ഞു നോക്കും മുമ്പേ വീശിമറയുന്ന കാറ്റുകൾ,
കഴുത്തിനിടയിലൂടെ തണുപ്പ് കടത്തിവിടുന്ന താഴ്വരയിലെ മേഘങ്ങൾ.

കരിമ്പനക്കൂട്ടങ്ങൾക്കിടയിലിടതൂർന്നു വളരുന്ന കറുത്ത കാട്ടുപൂവുകൾ,
അതിനിടയിൽ കണ്ട കരിനീലിച്ച മറുകുകൾ.

ഉടലോർമ്മയുടെ നാഴികകളിൽ വന്യതയുടെ പതിഞ്ഞ രാഗങ്ങൾ,
കാടു പൂക്കുന്ന എന്നിലെ,
അവനിലെ ആൺസുഗന്ധം.

athma-the-creative-lab-ad
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

  1. ഉടലോർമ്മയുടെ നാഴികകൾ വായിച്ചു,
    മികച്ച എഴുത്ത്, ഗംഭീരം …..

LEAVE A REPLY

Please enter your comment!
Please enter your name here