Homeകവിതകൾ

കവിതകൾ

ബേടെയ് ക്രൂരെന്നല്ല കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി

സുകുമാരൻ ചാലിഗദ്ധഭാഷ : റാവുളബേരൊക്ക പൊതിഞ്ചിച്ചു ബിരെബിരെ പറാന്തു ബേനി മറെക്കിന്റ കാലത്തെക്കൊരു ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ ബേടെയ് നിലെഞ്ചിന്ത അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.ബുറെച്ചു ബുറെച്ചൊണ്ടു പച്ചു പച്ചൊണ്ടു മരഗോട്ടെക്കു അത്തി മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ് ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.ഒറുയത്തീ...

ചില്ലു റാന്തൽ

ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ. പുതുമയേതുമില്ല. കണ്ടു പഴകിയത്. ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ തുടച്ചു മിനുക്കിയെടുത്തത്. തിളങ്ങുന്നതല്ല. പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ. നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ, ഓർമ്മകൾ. കൂര ചോർന്നൊലിച്ചപ്പോഴൊക്കെ മാറ്റി...

കഥാന്ത്യത്തിൽ നായിക മരിച്ചു

കവിത രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല. അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ അവകാശപ്പെട്ട കാലത്തും അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട് ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച് ഓക്കാനം വന്നിരിക്കുമ്പോൾ അവനോട് പ്രേമവും തോന്നി അവന്റെ കഥയോട് മമതയും തോന്നി.വേനലിൽ...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

രുചി

സുഷമ ബിന്ദുകറിവേപ്പില പോലെ പ്രണയത്തിൽനിന്ന് പലപ്രാവശ്യം നിന്നെ പുറത്തേയ്ക്കെറിയുന്നു. നിന്റെ രുചിമാത്രം മതിയെ നിയ്ക്ക്. രൂപമില്ലാത്ത നിന്റെ സത്ത.ശ്വാസംമരണത്തിനു തൊട്ടുമുമ്പുള്ള നിമിഷത്തെ ഞാൻ നിന്റെ പേരുവിളിക്കും. വേർപെടാനാവാതെ അത്രയും ആഴത്തിൽ വലിയ്ക്കുന്ന ശ്വാസത്തെ.ചിത്രീകരണം: സുബേഷ് പത്മനാഭന്‍ ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) 8086451835 (WhatsApp) nidhinvn@athmaonline.in

മഴ

നവീന്‍ എസ്ഓരോ മഴയും ഒരു തിരിച്ചു വരവാണ്. കടലിന്റെ മാറില്‍ നിന്നെന്നോ പറിച്ചു മാറ്റപ്പെട്ട ഒരു ജലകണത്തിന്റെ തിരിച്ചുവരവ്; അനേകം ജലകണങ്ങളുടെ തിരിച്ചുവരവ്..എന്നോ, മാരിവില്ല് വിരിയുന്ന മാനമുയരേ പറന്നു പൊങ്ങി, സൂര്യതാപമേറ്റു വാടിപ്പോയവരുടെ ദുഖം കനത്തോരു കാര്‍മേഘമാകുന്നു. ഇളം തെന്നല്‍ തലോടലിലറിയാതെ വിതുമ്പുന്നു.പിന്നെ, പ്രവാസമുപേക്ഷിച്ച് മഴയായി...

ഫുൾ ജാർ ആസിഡ് നന്ദികൾ

കവിതബഹിയനന്ദിയുണ്ട് ഒരുവനോടല്ല; ഓരോ ഒരുവനോടും.നിഷേധിച്ചിട്ടും ധിക്കാരം കാട്ടിയിട്ടും അഹങ്കാരിയായിട്ടും ആസിഡിൽ കുതിർന്ന് പൊള്ളിയടരാതെയീ മുഖമിപ്പോഴും ഇങ്ങനെ സുന്ദരമായി തന്നെ അവശേഷിപ്പിച്ചതിന്...കത്തിക്കരിഞ്ഞൊരു വാർത്താ വിഭവമാക്കി നാടുനീളെ വിളമ്പാതെ പോയതിന്...നന്ദിയുണ്ട്, കൗമാരം തുടങ്ങാൻ നേരം പ്രണയമെന്നോതി നിർത്താതെ മുഴക്കിയ സൈക്കിൾ മണിയോടെ പിറകെ കൂടിയ ഓമനത്തമുള്ള മുഖത്തോടു കൂടിയ ഒരുവനോട്... നിഷേധത്തിനൊപ്പം സ്കൂളിൽ കൊടുത്ത പരാതിയിൽ നാടും വീടും വിട്ടോടിപ്പോയി നാളുകളോളം തീ തീറ്റിച്ചു അവൻ. പിന്നെ, പോലീസുകാർ തിരിച്ചു കൊണ്ട്...

കത്തുന്നതിനാൽ കണ്ണുകളിൽ കാണുന്നത്

പ്രദീപ് രാമനാട്ടുകരആദ്യത്തെ ശ്രമം മരിക്കാനായിരുന്നു അപ്പോഴാണ് അവൾ പ്രണയിച്ചത് രണ്ടാമത്തേത് ജീവിക്കാനായിരുന്നു അപ്പോഴാണ് അവൾ ഉപേക്ഷിച്ചത്രണ്ടു ശ്രമങ്ങർക്കിടയിൽ കത്തുമ്പോൾ ഒറ്റമരം ആകാശം തൊടാനായുന്ന ചിത്രം തെളിഞ്ഞു വരും ഇലകൾ നിനക്കു മാത്രം കേൾക്കാനാവുന്ന താളത്തിൽ പിടയും നീ നടന്നു പോകുമ്പോൾ എനിക്കു മാത്രം കേൾക്കാം കണങ്കാലുകളിൽ പിണഞ്ഞ് കാൽ വണ്ണകളിലൂടെ കയറി പോകുന്നത്മഴത്തുള്ളികൾ കൊണ്ട് നിന്റെ കണ്ണുകൾ തിളക്കത്തിന്റെ ഉടുപ്പു തുന്നുമ്പോൾ നിലാവിന്റെ നിറമുള്ള...

പര്യായപദങ്ങള്‍

ഹരികൃഷ്ണന്‍ തച്ചാടന്‍തീമെത്തകള്‍ പോലെ രണ്ടു വരമ്പുകള്‍ അവസാനിക്കുന്നിടത്ത്.. ചുണ്ടുകള്‍ ഇര തേടി അലയുന്ന മാംസളമായൊരു കടല്‍..മിന്നല്‍പ്പിണരുകളെ ഉറക്കി കിടത്തിയിരിക്കുന്ന, ലഹരിയുടെ ഉറവകളില്‍ രഹസ്യമായി നനഞ്ഞു കുതിരുന്ന ഒരു കാട്..രോമാഞ്ചശിബിരങ്ങള്‍ നിലതെറ്റി വീഴുന്ന വെണ്ണക്കല്‍...

ഉദ്യോഗസ്ഥ

കവിത ഷീജ പള്ളത്ത്പതിവുള്ളൊരു ഉണർത്തുപാട്ടിനെ വിരൽതൊട്ടു നിശബ്ദമാക്കി പുതയ്ക്കാത്ത പുതപ്പിനെ സ്വപ്നങ്ങളോടൊപ്പം കുടഞ്ഞു മടക്കി വച്ച് കോപിച്ചുണരുന്ന വെളിച്ചത്തെക്കെടുത്തി തപ്പിതടഞ്ഞവൾ, പുറത്തു കടക്കുംവിട്ടുപോവാത്ത ഉറക്കത്തെ കഴുകിക്കളഞ്ഞ് അവളൊരു  പടനയിക്കാൻ  ഒരുങ്ങും സൂഷ്മതയോടെ അടുക്കളപ്പാത്രങ്ങളോട് ശബ്ദം ഉണ്ടാക്കരുതെന്ന് അടക്കം പറയുംഅടവുകൾ അറിയാത്ത സേനാധിപതി തന്റെ  സാമ്രാജ്യത്തെത്തന്നെ പൊരുതി ജയിക്കും,, പോരാട്ട വീര്യങ്ങളെ വിളമ്പിവച്ച്, ആസ്വദിക്കാനാവാത്ത സമയത്തെ കടമെടുത്ത്, കണ്ണാടിയിൽ നോക്കും.വേഗം കൂടിയ സമയത്തെ ശപിച്ച് കാത്തുനിൽപ്പുകളിൽ അസ്വസ്ഥയാവും ക്ഷീണങ്ങൾക്ക്  മേലെ വെയിൽ പൊള്ളൽ ചുവന്നൊഴുകുന്ന  പകലുകൾ.കിട്ടാത്ത കനിവിന്റെ...
spot_imgspot_img