നേരം

0
384

കവിത

ജയേഷ് വെളേരി

മൂപതിറ്റാണ്ടിന്റെ
പഴമയിലും
നിനക്കാസുഗന്ധം
മാത്രമാണല്ലോ ഇപ്പൊഴും..

എന്തുകൊണ്ടെന്നാൽ
കാതിലും കണ്ണിലും
നീ പെയ്തിറങ്ങിയ
നാളുകളിൽ
നാം നട്ട മരങ്ങളുടെ
ശിഖരങ്ങൾ
ഇപ്പോൾ പൂവിട്ടു കാണും..

എന്തുകൊണ്ടെന്നാൽ
ഒലിച്ചിറങ്ങിയ പാടുകൾ നോക്കി
ഒരേ അടിവെച്ച്
കൈകോർത്ത് നടന്നു
നീങ്ങിയ വഴികൾ
ഇന്നും പൂമരം കൊണ്ട്
നിറഞ്ഞിരിക്കും



എന്തുകൊണ്ടെന്നാൽ
പെയ്തു തോർന്ന
ഇടവഴിയിൽ
മഴച്ചാറ്റലേറ്റ്
അങ്ങോളമിങ്ങോളം
കഥ പറഞ്ഞ്
അതേ പടികൾ
കയറി ഇറങ്ങണം

എന്തുകൊണ്ടെന്നാൽ
ഓർമ്മകളുടെ നേരമ്പോക്കിൽ
ഇടക്കിടെ എത്തുന്ന
കൊള്ളിയാനുകളായി
ഈ മഴയും നീയുമിങ്ങനെ
പുനർജനിച്ചു കൊണ്ടേയിരിക്കണം…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here