Homeകവിതകൾ

കവിതകൾ

മുറ്റം

കവിത ആദിഷ ടി.ടി.കെഅലക്കു കല്ല്പൊട്ടിയ കന്യകാത്വം ചോര വാർന്ന് നിലവിളിച്ചൊലിച്ചിറങ്ങിയ നൂലിഴകളെ തേച്ചുവെളുപ്പിച്ചെടുത്ത കുമ്പസാരക്കൂട്അയൽപകലുകളിൽ എത്രയെത്ര ആത്മഹത്യകൾ ശോഭനമാക്കിയ നീട്ടിവലിച്ച കൊലക്കയർവെയിൽതണലേ നീ പ്രണയിക്കുമോ എന്ന പേടി കൊണ്ടാണ് നിന്നെ തണുപ്പിച്ചു വിട്ട മരച്ചില്ലകളെ ഞാൻ കരിച്ചു കളയുന്നത്. ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

ഒരു വരിയിലൂടെയൊരു യാത്ര

കവിതസൗമ്യ. സി അവർ വരിയൊപ്പിച്ചാണ് നീങ്ങുന്നത് എന്റെ നുഴഞ്ഞുകയറ്റം കണ്ടിട്ടാവണം അവരിൽ ചിലർ അന്ധാളിക്കുകയും പരിതപിക്കുകയും അസഭ്യം പുലമ്പുകയും ചെയ്തു. അവരുടെ വരിയൊത്ത യാത്രക്കു ഇളക്കം സംഭവിച്ചിരിക്കുന്നു. അവരുടേത് മുൻകൂട്ടി നിശ്ചയിച്ച ഒന്നാണല്ലോ അവരുടെ വസ്ത്രങ്ങൾ മണ്ണ് തിന്നതാവണം അവസാനത്തെ പുഴുവും ഭക്ഷണം കഴിഞ്ഞു മടങ്ങുന്നത് കണ്ടു. ഇപ്പോൾ...

വായനക്കാരനെ കാണാനില്ല

കവിത ശ്രീകുമാർ കരിയാട് കവിതയിലേക്കു കടന്നുപോയ വായനക്കാരനെ കാണാനില്ല. അയാൾ വാക്കുകളിൽ ഒളിച്ചിരിക്കുമോ ? വാക്കുകൾ ചേർന്ന് കൊരുത്ത രൂപകങ്ങളിൽ ഒളിച്ചിരിക്കുമോ ? പദതാള മുഴക്കത്തിൽ ഒളിച്ചിരിക്കുമോ ? കവിതയ്ക്കുള്ളിലുള്ള റെഫറൻസുകളിലെ കുഞ്ഞിടവഴിപ്പാതകളിലൂടെ, മറ്റു കൃതികളിലേക്ക് പോയിക്കാണുമോ? കവിതയുടെ ഓരോ പാളികളും അരിച്ചുപെറുക്കിയ അപസർപ്പകന്റെ നെറ്റി ചുളിഞ്ഞു. ഇതേ...

മൗന സന്ദേശം

ചന്ദന എസ്. ആനന്ദ്ചില മൗനങ്ങള്‍, തലവേദനകള്‍, ഒന്നുമില്ലായ്മകള്‍. പലപ്പോഴും നിര്‍വചിക്കാനാകാത്ത ആ ഒന്നുമില്ലായ്മകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍, ചോദ്യചിഹ്നമാകുമ്പോള്‍. മൗനങ്ങള്‍ രാത്രിയുടെ വേലിപ്പടവുകള്‍ തകര്‍ത്തിറങ്ങി പോകാറുണ്ട്. പുഞ്ചിരികളെ ഭാഗം വച്ചു കൊണ്ട് യാത്ര തിരിക്കാറുണ്ട്. ആരോടും പറയാതെ...

കേവുഭാരം

കവിതബിജു റോക്കിവാട്ടര്‍ ബെഡ്ഡില്‍ ഇമകളനങ്ങാതെ ഇളകാതെ ഞാനെന്നോ നീയെന്നോ അറിയാതെ ആരോ ഒരാള്‍ കിടക്കുന്നുഗര്‍ഭപാത്രത്തിലെ കുഴവെള്ളത്തില്‍ വിരലീമ്പി കിടക്കുന്നു രാവെന്നോ പകലെന്നോ അറിയാതെ.തൊലിപൊളിഞ്ഞ മുതുകില്‍ മീന്‍ വന്നു മുട്ടുന്നോ ആരുമില്ലേ ഈ കൊതുകിനെയാട്ടുവാന്‍.ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു കടലിനെ വിളിക്കുന്നു മരുഭൂമിയുടെ തൊണ്ടവരണ്ട ഞരക്കം കേള്‍ക്കുന്നുമേശയില്‍ നിറകുടമായി ഓറഞ്ചിരിക്കുന്നു ആര് വെച്ചെന്നറിയില്ല ഒരല്ലിയെടുക്കാനൊട്ടും വിരലുകള്‍ക്കനക്കം പോരാനേരം പുലര്‍ന്നോ, തീര്‍ന്നുപോയോ? മാസവും വര്‍ഷവും ആര്‍ക്കറിയാംകണ്ണീര്‍ നിറച്ച...

പി ജയചന്ദ്രന്

കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ- മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍ കൂട്ടുപോരുമോ ജയ- ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക ഗായകനാക്കും രാഗ- മാധുരി ഞാനെന്‍ നെഞ്ചില്‍ ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം തൊണ്ടയിലതിന്‍ ശ്രുതി ചേര്‍ത്തിരിപ്പുണ്ടാം വ്യര്‍ത്ഥ- മെങ്കിലും ജന്മാന്തരം.(adsbygoogle = window.adsbygoogle ||...

പ്രണയം

രാജേഷ് ചിത്തിര1.കരയ്ക്കടിഞ്ഞ മത്സ്യത്തിൽ നിന്നും നീയടർത്തുന്നു പ്രണയക്കൊളുത്ത്ആഴക്കടലിലപ്പോൾ മലർന്നു പൊന്തുന്നു നിന്നിൽ കൊളുത്തപ്പെട്ട ഞാനാം മത്സ്യം2.പേരുകളെഴുതി തിരിഞ്ഞോടുന്നുമടങ്ങിപ്പോകും തിര നിന്റെ പേരു മാത്രം മായ്ക്കാതെ വെയ്ക്കുന്നു3. പച്ച കുത്തുന്നു കരിക്കട്ടയാൽമറവിയുടെ മായ്ക്കലുകൾക്കിപ്പുറം ബാക്കി നിൽക്കുന്നു നിന്നെയടക്കിയ പ്രണയചിഹ്നംഅതിലുള്ളിലെ അമ്പിൻ തുമ്പിൽ എന്റെ ഹൃദയരക്തം ചൂടാറാതെ നിൽക്കുന്നു4.മഞ്ഞിൻ പുലരിയിൽ വേരിനെ ചുംബിക്കുന്നു പുൽനാമ്പ്ഞാനോ, നിന്റെ ഓർമ്മയിൽ വേരറ്റ്...

സ്മേരം

(കവിത) ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ, ടിമ്പമാർന്നൊരു പാട്ടിന്റെ താളവും. സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.ബാക്കിയാവുന്നു രാവിന്റെയോരത്ത് പാതിയാക്കിയ വരികളും ചിന്തയും നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.പതിയെ...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

ഏദൻ തോട്ടം

കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്. തുളച്ച് കയറുന്ന വിടർച്ചയിൽ അവളുടെ വിയർപ്പു മണം. വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്. തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ നീളൻ വരാന്തയുടെ ചാരുപടി അതിനടുത്തവസാനിക്കുന്നു. മഴയുടെ പ്രാന്തൻ പെയ്ത്തുമായി മറ്റൊരുവൾ നട്ട പാരിജാതം ആദ്യ പ്രണയം പോലെ നേർത്ത് വിരിഞ്ഞു. ഒളിച്ച് നിൽക്കുന്ന...
spot_imgspot_img