Homeകവിതകൾ

കവിതകൾ

പ്രണയം പിരിയുമ്പോൾ

കവിതയഹിയാ മുഹമ്മദ്പ്രണയം പിരിയുമ്പോൾ ഒരു കടൽ ഉടലാകെ മൂടി വെക്കുംപ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ രണ്ട് വൻകരകൾ പിറവിയെടുക്കും.ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ നങ്കൂരമിടും നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റുംഅന്ന് എന്റെ കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും തിരയിളക്കമില്ലാത്ത സഞ്ചാര...

നമ്മളെ ആരോ പിന്തുടരുന്നതിനാല്‍ കറുത്തവന്‍റെ സങ്കടം

കവിതഅച്യുതൻ .വി.ആർ ചിത്രീകരണം : സുബേഷ് പത്മനാഭൻകുറേ നേരമായി മുഷിപ്പന്‍ പിരിമുറുക്കവുമായി ഇവിടെ ഈ അലങ്കരിച്ച ഇരുമ്പുമറയുടെ മുകളില്‍ കാത്തിരിക്കുന്നു.വലിയ താല്‍പ്പര്യമൊന്നുമുണ്ടായിട്ടല്ല. കടലിന്‍റെ അരികുപറ്റി എപ്പോഴും തങ്ങിനില്‍ക്കുന്ന ജീവിതം കടൽച്ചൊരുക്കില്ലാത്തതായിരുന്നു. അതെനിക്ക് ഇപ്പോൾ ബോധക്കേടുണ്ടാക്കുന്നുണ്ട്.പക്ഷെ എനിക്കിവിടെ കാത്തുനിന്നേ പറ്റു എന്‍റെ കുട്ടികള്‍ മുകളിലെ കൂട്ടില്‍ ഇരിക്കുന്നുണ്ട്‌. വരണ്ട...

ഹൃദയം

സൗദ അഹമദ്ഉടഞ്ഞ ചില്ലു പാത്രമാണ്. പെറുക്കി കൂട്ടാനോ അടുക്കി വെക്കാനോ ശ്രമിക്കരുത്.എറിഞ്ഞുടച്ചവനെ നോക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ കഴിയാത്തതാണ്.അടുക്കി കൂട്ടാൻ ശ്രമിക്കേണ്ട ഉള്ളുരഞ്‌ മുറിവ് തട്ടി നെഞ്ചം വിങ്ങിയല്ലാതെ കടന്നു പോകാനാവില്ല.വഴി മാറി പോകുക ചിതറി തെറിച്ചിടത്തു ചുരുണ്ടു കൂടി കിടന്നു മണ്ണിൽ പുതഞ്ഞു പോകും വരെ!ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

മീൻ മേരി

കവിതലിഷ ജയൻവലിയ വീടുകളിൽ കല്യാണത്തിനും അടിയന്തിരത്തിനും മീൻ കറി വയ്ക്കലാരുന്നു അമ്മച്ചിക്ക് പണി ! പെലയത്തി ആണേലും മീൻ മേരിയെ കണ്ടാൽ ലത്തീൻകാരി ആണെന്നെ തോന്നത്തൊള്ളന്ന് നല്ല വൃത്തിയും മെനയും ഉണ്ടെന്ന് കറിവച്ചാൽ എന്നാ രുചിയാന്ന് , അവിടുത്തെ പെണ്ണുങ്ങള് കുശുകുശുക്കുമ്പോ അയിനിപ്പോ എന്തോ വേണം എന്ന മട്ടിൽ അമ്മച്ചി...

ട്രോൾ കവിതകൾ – ഭാഗം 15

വിമീഷ് മണിയൂർപൊങ്ങച്ചം പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല് താഴ്ത്തി കുഴൽക്കിണർ കുത്തി ഊറ്റിക്കുടിക്കും. അണ്ണാൻ പറഞ്ഞു: ഞങ്ങൾ മരങ്ങൾ വെള്ളം വലിച്ചു...

സിസ്റ്റർ

കവിത കെ എസ്‌ കൃഷ്ണകുമാർആശുപത്രിമണങ്ങളുടെ പടവുകൾ ഇറങ്ങി വെളുത്ത തേരിൽ നാടെത്തി കവലയെത്തി വീടെത്തി കാണാൻ ആളുകളെത്തി ഡോക്ടറെ ദൈവമെന്ന് ഇടയ്ക്കിടെ തൊഴുതിരിക്കും. എല്ലാം ഒഴിഞ്ഞുപോയി പണിക്ക്‌ പോയി വെള്ളക്കട്ടിൽ മെലിഞ്ഞ കൊടിമരം ഗ്ലൂക്കോസ്കുത്തൽ സിറിഞ്ച്‌ നനഞ്ഞപഞ്ഞിമണം മരുന്ന് ഗുളിക സിറപ്പ്‌ സ്റ്റീൽതാലം എല്ലാം മറന്നുപോയി മനസ്സിന്റെ ചില്ലയിൽ നിന്ന് എല്ലാം കിളികളും പറന്നുപോയി.വെളുത്ത ഉടുപ്പിട്ട്‌ പാതിരാത്രിയിലും ഓരോ ഞരുക്കത്തിൽ എന്തേയെന്ന് എപ്പോഴും ഓടിവന്നുചോദിച്ചിരുന്ന അവളുടെ ചിത്രങ്ങളും കയ്യിലില്ല, പേരോ മുഖമോ ഒന്നും.എങ്കിലും പതിഞ്ഞ...

ഉടലുകളിലെ കഥ

(കവിത)ശ്രീലക്ഷ്മി സജിത്ത്ഉടലുകളിൽ കഥയെഴുതിയിട്ടുണ്ടോ ഉടലുകളിൽ നിന്ന് ഉടലുകളിലേക്കൊഴുകുന്ന കഥ. മിഴികളിൽ പറയാത്ത, കനവുകളിലൊഴുകാത്ത കവിതകൾ വിരിയാത്ത കരളിൽ മുറിയാത്ത കാൽ വിരലുകൾ കളം വരയ്ക്കാത്ത മഴ പെയ്യാത്ത വെയിലുതിരുന്ന കാത്തിരിക്കാത്ത കാലങ്ങളിൽ മറന്നു വയ്ക്കാത്ത ചിറകുകളിലൊളിക്കാത്ത വിധിയെ പഴിക്കാത്ത കാത്തിരിപ്പിന്റെ താളം അറിയാത്ത വിരലുകളിൽ നിന്ന് വിരലുകളിലേയ്ക്ക് തളർന്നു വീഴുന്ന കഥ. ചൂടുപൊങ്ങുന്ന ഉച്ച നേരം നിഴലുകൾ കഥ പറയുന്നു വെയിലു വീഴുന്നു നാഗപുറ്റിന്റെ ഗന്ധം.ആത്മ ഓൺലൈൻ...

അവളുടെ മരണം ആത്മഹത്യയല്ല

കവിത ഭൗമിനിഅവളുടെ മരണം എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു. കണ്ണുകളിലായി ഒരു കിനാവ് തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി വിസർജ്ജ്യങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ സ്ത്രീയുടെ മരണം ചിന്തകളുടെ കാടുകൾ താണ്ടുവാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ കയറിൽ കുരുങ്ങി നിങ്ങളും പലതവണ ആത്മഹത്യ ചെയ്തേക്കാം.മരണത്തിന്റെ വേരുകൾ ചിക്കിച്ചികയുന്ന വേളയിൽ ഉടയാത്ത മാറിടം കണ്ട് അദ്ഭുതപ്പെടരുത്.ഹൃദയം തുരക്കുമ്പോൾ പ്രണയത്തിന്റെ തിരുമുറിവ് ദൃശ്യമാകാത്തതിൽ അല്പംപോലും ദുഃഖിക്കുകയുമരുത്.തലച്ചോറ് കീറി പരിശോധിക്കുമ്പോൾ സ്വാർത്ഥ പ്രണയത്തിന്റെ വെടിയുണ്ട...

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

ഉയിർത്തെഴുന്നേൽപ്പ്

കവിത നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും. പാകമാകാ കുപ്പായമെന്ന മട്ടിൽ നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും. കുതറിയോടും. കയ്പ്പിന്നടരുകൾ ഉറയും. തിരക്കുകൾ പെറ്റിടും തെരുവുകൾ നിശ്ശബ്ദതയാൽ കുതിരുന്നത് പോൽ നിങ്ങൾ സമരസപ്പെടും.ചെറുവിരലനക്കം കൊണ്ട് പോലും നിങ്ങളതിനെ ഭേദിക്കുകയില്ല. ആഴങ്ങളിൽ മൗനപ്പെടും. സ്വയം രാകി മൂർച്ചപ്പെടും.അതിൽ പിന്നെ...
spot_imgspot_img