Homeകവിതകൾ

കവിതകൾ

നമ്മൾക്കിടയിൽ

ശരത് മഹാസേനൻനീ, ഒരു നീണ്ട വരാന്തയിലെ കണ്ണുനീർ തുള്ളികളുടെ വസന്തം നിലാവിന്റെ സുഗന്ധം ഓർമകളിലെ മഴക്കാലം തോരാത്ത ചിന്ത.ഞാൻ, നിന്നിൽ തടയണകൾ കെട്ടാത്ത തീരം കൊഴിഞ്ഞ ചുംബനങ്ങളും പേറി അലയുന്ന കാറ്റ്. കടലിന്റെ ധ്യാനം.നമ്മൾ, അമീബയെ പോലെ രണ്ടായി മുറിപ്പെട്ടുപോയ രണ്ടു ഉടലുകൾ, രണ്ടു വ്യക്തികൾ രണ്ടു ദേശങ്ങളിലെ, രണ്ടു അപരിചിതർനമ്മൾക്കിടയിൽ, കടലിലെ നിലാവ് തീരത്തിന്റെ...

തൃശൂർപൂരം

കവിതസ്മിതസൈലേഷ്അങ്ങനെ.. നോക്കി നോക്കി നിന്നപ്പോൾ തൃശൂർ പൂരത്തോടെനിക്ക് പാവം തോന്നിഒരു പാലൈസ് പോലും ആരും വാങ്ങി തരാനില്ലാത്ത കുട്ടിയാണ് ഞാനെന്ന് തൃശൂർ പൂരം എന്റെ മുന്നിൽ നിന്ന് വിതുമ്പിഅവന്റെ കണ്ണിൽ ദൈന്യതയുടെ ...

കർത്താവേ..

കവിത വൈഗ ക്രിസ്റ്റി നെൻ്റെ രാജ്യമൊന്നും വരികേലെന്ന് മനസ്സിലായിട്ടാണ് വീടുവിട്ടിറങ്ങിത്തിരിച്ചത്... ഇറങ്ങിയതായാലും ഇറക്കിയതായാലും ഫലമൊന്നാണേ ! മക്കളില്ലാത്ത കൊണ്ട് കൂട്ടക്കാര് പൊറത്താക്കി മക്കളൊണ്ടാരുന്നേലവര് പൊറത്താക്കിയേനേ... ഫലമൊന്നാണേ !ആകാശങ്ങൾക്കപ്പുറത്തിരിക്കുന്ന തമ്പുരാനേ നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ നിൻ്റെ രാജ്യം... മറീങ്കുട്ടി മുന്നേ നിന്നു ചിരിക്കുന്നു ഒരു മഴനൂലിൻ്റെ വെത്യാസത്തിൽ മരണത്തിലേക്കിറങ്ങി പോയവളാണ്... മറീങ്കുട്ടിയേ നെനക്കവിടെ കർത്താവിൻ്റെ രാജ്യത്ത് സുഖവാന്നോ? നീ പോയത് നന്നായെടിയേ അന്നന്നു വേണ്ട ആഹാരത്തിനു വേണ്ടി നെനക്ക് വെഷമിക്കേണ്ടല്ലോന്ന് നമ്മക്ക്...

നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!

(കവിത) ശിബിലി അമ്പലവൻ വായിക്കാൻ... അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ... വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ രുചിഭേദങ്ങളെ കുറിച്ച് മാത്രം നിങ്ങൾ പിറുപിറുക്കുന്നു പലരും രഹസ്യമായി അതിന്റെ കൂട്ട് ചോദിക്കുക വരെ ചെയ്തു ചിലർക്ക് വിളമ്പിയ പാത്രം പോരത്രേ... ആരും...

വേദന

(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ... നമ്മൾ വേർപെട്ടു പോയതിനനന്ത കാലാന്തരങ്ങൾക്കിന്നുമീ നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും നിന്റെ ചിന്തകളെന്റെ മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി തൻ പട്ടടയിലെൻ ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ...

ക്വട്ടേഷൻ

കവിതഡോ.കെ.എസ്. കൃഷ്ണകുമാർചായമിട്ട നഖമുള്ള വിരലുകൾ ചേർത്ത് മലയാളം ടീച്ചർ രണ്ടു ചെവിയിലും മാറി മാറി തരാറുള്ള കാന്താരി തിരുമ്മലുകൾ, മുടിസ്ലൈഡ് ചേർത്ത് കൈത്തണ്ടയിലെ മാംസം പറിച്ചെടുക്കുന്ന സയൻസ് ടീച്ചറുടെ കഴുകൻ നുള്ളലുകൾ, ട്രൗസർ പൊക്കി തുടകളിൽ ചെമന്ന ഭസ്മക്കുറികൾ വരച്ചുതരുന്ന സ്പോർട്സ് മാഷിൻറെ ചൂരലടികൾ, ഡസ്കിൽ മടക്കിവെച്ച കുഞ്ഞുകൈമുഷ്ടികളുടെ എല്ലുമുഴകളിൽ മരസ്കെയിലു കൊണ്ടുള്ള ഫിസിക്സ് മാഷിൻറെ ചുറ്റികയടികൾ ഓരോ വരി കവിതയും തെറ്റുന്പോൾ ഹിന്ദിടീച്ചർ പുറകിൽ നിന്ന് തന്നിരുന്ന തലയ്ക്കടികൾ ഒന്നും മറന്നിട്ടില്ല എല്ലാം...

പൊഴിഞ്ഞാലും എൻ ഹൃദയമേ

കവിത -  ഇംഗ്‌ബോർഗ് ബാക്മാൻമൊഴിമാറ്റം - രാമൻ മുണ്ടനാട്പൊഴിഞ്ഞാലും, എൻ ഹൃദയമേ, കാലവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞാലും, ഇലകളേ, പണ്ടു സൂര്യൻ പുണർന്നിരുന്ന, ഇപ്പോൾ തണുത്തുറഞ്ഞതാം ശിഖരങ്ങളിൽ നിന്നും. പൊഴിഞ്ഞാലും, വീങ്ങിയ കണ്ണിൽനിന്നുമശ്രുക്കൾ പോൽ. ദിനാന്തരങ്ങളിൽ ഭൂമിദേവന്റെ മുടിയിളകുന്നു കാറ്റിൽ സൂര്യതാപം തളർത്തിയ പുരികങ്ങൾക്കുമേൽ അവൻ മുഷ്ടി ചുരുട്ടവേ വാ പിളർക്കുന്നു അവന്റെ കുപ്പായത്തിനടിയിലൊരു മുറിവ്. ഒരിയ്ക്കൽ കൂടി, ഒരു മേഘം മൃദുവാമതിൻ പുറം കുനിച്ച് നിന്നെ വണങ്ങവേ, ദൃഢമായിരിയിരിക്കുക. ഹൈമെറ്റസ് തേനീച്ചകളെ ശ്രദ്ധിയ്ക്കുകയേ വേണ്ട. അവൻ നിന്റെ തേൻകൂടുകൾ നിറച്ചുകൊള്ളും. കർഷകനെ സ്സംബന്ധിച്ചിടത്തോളം വരൾച്ചയുടെ കാലത്തിൽ ഒരു വൈക്കോൽത്തുറുവെന്നതേ തുച്ഛമാണ്. നമ്മുടെ മഹാവംശത്തിന് ഒരു വേനൽ നിസ്സാരം. നിന്റെ ഹൃദയത്തിന് പിന്നെയെന്ത് സാക്ഷ്യപ്പെടുത്താനാവും. ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ അത് ചാഞ്ചാടുന്നു. വിദേശിയും മൂകയുമായ അത് മിടിയ്ക്കവേ സംഭവിപ്പത് സമയത്തിൽ നിന്നുമുള്ള അതിന്റെ കൊഴിഞ്ഞുവീഴ്ചയാണ്....Fall, My Heart Ingeborg BachmannFall, my...

സമയതാളം

കവിത സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ. നിന്റെ നനഞ്ഞ കാല്പാടുകൾ കാറ്റിലാറിപ്പോകുന്നതും കാത്ത് അവിടെ ഞാനിരുന്നു. നിന്റെ നനവിനെ കാറ്റെടുത്തില്ല സന്ധ്യ തോർന്നില്ല.. എന്റെ നിൽപ്പിന് ശിൽപ്പങ്ങളോട് സാമ്യം തോന്നി തുടങ്ങുന്നു. സമയം എന്നെ കൊത്തി പണിയുന്നു. നിന്റെ നഗരം ഇപ്പോഴും അതിപ്പോഴും ശബ്ദ സാഗരത്തിന്റെ ചൂട് പറ്റാറുണ്ടോ റോഡുകളിലിപ്പോഴുമുണ്ടോ പഴയ ട്രാമുകൾ. അവരെന്റെ കാമുകിമാർ അന്ധരായ തെരുവുഗായികകൾ. ഇപ്പോഴും നട്ടുച്ചയ്ക്കും റോഡിലൂടെ...

അതുകൊണ്ടാണ് ‌

ജലജാപ്രസാദ്, മഞ്ചേരിഓരോ ആളും ഒറ്റയ്ക്കാണ് പിറക്കുന്നതെങ്കിലും അവനും അവളും കുഞ്ഞുങ്ങളെയും വയസ്സായോരെയും സമപ്രായക്കാരെയും ഉള്ളിൽ പെറ്റുകൂട്ടാറുണ്ട്ഒറ്റക്കിരുന്ന് പ്രാന്താവുമോന്ന് തോന്നുമ്പോഴാണ് ആരും കാണാത്ത മുറികളിൽ 'ചടേ'ന്ന് പ്രസവം നടക്കുന്നത്സുഖപ്രസവമാണെങ്കിലും ചിലതിന് സിസേറിയൻ കഴിഞ്ഞ നോവാകും കനത്ത കരളും കരിഞ്ഞ കണ്ണുമുള്ള ജനനം വേദനതന്നെ(adsbygoogle = window.adsbygoogle || ).push({});ചിലപ്പോൾ തന്നോളം പോന്നവരെയാവും പെറുന്നത്. രസമാണ് അവരോടൊപ്പം കളിയ്ക്കാൻ ചിരിക്കാൻ വഴക്കിടാൻ യാത്ര...

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട്ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...
spot_imgspot_img