സമയതാളം

0
190
athmaonline-sooraj-kallery-samayathaalam-wp

കവിത

സൂരജ് കല്ലേരി

ഹൂഗ്ലി നദിയിൽ നിന്നും
നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ.
നിന്റെ നനഞ്ഞ കാല്പാടുകൾ
കാറ്റിലാറിപ്പോകുന്നതും കാത്ത്
അവിടെ ഞാനിരുന്നു.
നിന്റെ നനവിനെ
കാറ്റെടുത്തില്ല
സന്ധ്യ തോർന്നില്ല..
എന്റെ നിൽപ്പിന്
ശിൽപ്പങ്ങളോട് സാമ്യം
തോന്നി തുടങ്ങുന്നു.
സമയം എന്നെ കൊത്തി പണിയുന്നു.
നിന്റെ നഗരം ഇപ്പോഴും
അതിപ്പോഴും
ശബ്ദ സാഗരത്തിന്റെ
ചൂട് പറ്റാറുണ്ടോ
റോഡുകളിലിപ്പോഴുമുണ്ടോ
പഴയ ട്രാമുകൾ.
അവരെന്റെ
കാമുകിമാർ
അന്ധരായ തെരുവുഗായികകൾ.
ഇപ്പോഴും
നട്ടുച്ചയ്ക്കും
റോഡിലൂടെ പരക്കം
പായാറുണ്ടോ നീ
വീട്ടിലേക്ക് ഇടുങ്ങിയ
ചുമരുകൾക്കിടയിലൂടെ..
ഇരുളിൽ നിന്ന് ഞാനെപ്പോഴും
പകർത്തി വരക്കാറുള്ള പകൽ.
ആ ഓട്ടം ഇപ്പോഴും
തുടരുന്നില്ലേ
കിതപ്പിന്റെ നീളം
ഇന്നലെയും എനിക്കളന്നെടുക്കാനാവുന്നു.
മതിയാക്കൂ
താളമേ..
എന്റെ പ്രിയപ്പെട്ട
ട്രാമുകളിലൊന്നിൽ
വന്നെന്നെ കൊണ്ട് പോകൂ.
ആവർത്തനങ്ങളുടെ
അനന്തതയിൽ നിന്ന്..
നിന്റെ നഗരത്തിലെ
സംഗീത ശാലകളിൽ
നൃത്ത വേദികളിൽ
നിന്റെ പ്രിയപ്പെട്ട
സമയസീമകളിൽ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here