Homeകവിതകൾ

കവിതകൾ

ട്രോൾ കവിതകൾ – ഭാഗം 27

വിമീഷ് മണിയൂർ ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...

കായൽ പൊനി പൊണ്ക്

ബെട്ടക്കുറുമ ഭാഷാകവിതമിന്നുമോൾ ഇ.കെ ഇരുളം ചിത്രീകരണം : സുബേഷ് പത്മനാഭൻപച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ ഹാരി ബട്കേ ദേവ്രണ്ണാ ദേവ്രറ ഗുരിയറെ കിക്ക്വ മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ...ചാട മുട്ടതോ ലവ്വൊലിയോ - വർണ്ണാ ലവ്വൊലിയോ... ക്കെമ്മെ...

രാജാവ് നഗ്നനാണ്

പ്രവീൺഒരു പകര്‍ച്ചവ്യാധിയായിരുന്നു. ആ സ്വപ്നം. സ്വപ്നം കണ്ടവർ കണ്ടവർ തെരുവിൽ അടിഞ്ഞുകൂടി. അവരുടെ ക്ഷുപിതം രാജാവിന്‍റെ മുടിയിൽ കറുപ്പ് പൂശിച്ചു. മലവും മൂത്രവും, കിടക്കയിൽ തന്നെ അഴിച്ചു വിടുന്ന തിരുമനസ്സ്. ചാരന്മാരിലൂടെ തെരുവിന്‍റെ കാരണമറിഞ്ഞു. നിങ്ങൾക്ക് മുൻപ് അതെ സ്വപ്നം കണ്ടവൻ എന്ന നിലയ്ക്ക്. അദ്ദേഹം മട്ടുപാവിൽ നിന്ന് തുണിയൂരി നഗ്നനായി. ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in

ബോധിവൃക്ഷത്തിലെ ഉയിർപ്പൂക്കൾ

കവിതബിനേഷ് ചേമഞ്ചേരിഅവരെന്നെ പകുത്തെടുക്കുമ്പോൾ കയ്പ്പേറുമീ കരൾ മാത്രം ബാക്കിവെക്കുന്നു.ഉടൽ കത്തുന്നോരടുപ്പിലെന്നും ഉയിർപ്പൂക്കൾ ചാരമാവുന്നു. വിളവെടുപ്പിന്നു പാകമാവുന്നതിൻ മുൻപെ സ്വപ്നവിത്തുകളെല്ലാമവർ അരിഞ്ഞെടുക്കുന്നു.മനസ്സിൻ മരച്ചില്ലയിൽ മടുപ്പിൻ കരിങ്കുരങ്ങുകൾ ചവർപ്പിൻ നെല്ലിക്കകൾ കൊഴിച്ചിടുന്നു. മുടിയഴിച്ചാടുന്ന തെയ്യങ്ങൾ ചുറ്റിലും കനൽച്ചീളുകൾ കാൽപന്തുപോലുരുട്ടുന്നു.(adsbygoogle =...

ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ്

കവിത ഹാഷിം ഷാജഹാൻ മണ്ണാർക്കാട് ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ് നിന്ന നിൽപ്പിൽ പലരെയും പല വഴിക്ക് പറഞ്ഞയക്കുന്ന തിരക്കുണ്ടതിന്പ്ലസ് വണ്ണിൽ പഠിക്കുന്ന അനുജത്തിയെ ദിവസേന സ്കൂളിൽ പറഞ്ഞ് വിടുകയും കൈ കാണിച്ച് വണ്ടി നിർത്തിച്ച് തിരിച്ചിറക്കുകയും ചെയ്യുന്നുആശുപത്രിയിൽ പോകാൻ നിൽക്കുന്ന ശാന്തേടത്തിയുടെ കിട്ടാതെ പോയ ബസിന് പകരം കാലിയടിച്ച് വരുന്ന ഓട്ടോറിക്ഷ പറഞ്ഞയക്കുകയും സമയത്തിന് സ്ഥലത്തെത്തിക്കുകയും ചെയ്യുന്നുഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജെയ്സൺ എന്ന് പേരുള്ള കുട്ടിയെ സ്കൂളിന്റെ മുൻപിലൂടെ എവിടേക്കോ പോകുന്ന...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

പലതും അടക്കിവെയ്ക്കുമ്പോൾ

കവിത അലോഷ്യസ് കന്നിട്ടയിൽഏറെയും കഠിനമായവ, ലളിതമായൊരിറക്കത്തിൽ ചരിഞ്ഞിറങ്ങുന്നു. നൊടിയിടയിൽ, തിടുക്കത്തോടെ അകലേയ്ക്ക് പറന്നകലുവാൻ വെമ്പൽ കൊള്ളുന്നോരു പക്ഷി മനസ്സ്. കൂടണഞ്ഞുപോയ ചിറകിൻക്കാറ്റിൽ നിശബ്ദം പ്രാർത്ഥിക്കുന്നു. ശബ്ദസമുദ്രത്തിന്റെ ലോകം.മൂളിപ്പാട്ടിന്റെ സൗമ്യ സാന്ദ്രതയിൽ ലയിച്ചുറങ്ങുന്നു.ഗ്രന്ഥ ചുരുളിൽ ഒറ്റവരിയുടെ ആഴക്കടൽ. നിനക്കുമെനിക്കുമറിയാവുന്ന ആത്മാവിൻ്റെ പേരിടാത്ത ഒറ്റ പ്രാണനിൽ കൊത്തിയ കാവ്യം ജന്മങ്ങളുടെ പണിതീരാത്ത വംശരേഖയിൽ ഒറ്റ ജീവതം കൊണ്ടെങ്ങനെ ജീവിച്ചു തീർക്കുവാൻ കഴിയും?എല്ലാമൊരു തുടർച്ചകളാണ്, അങ്ങനെയും പറഞ്ഞാശ്വസിക്കാം ആരും കാണാത്ത ജീവന്റെ അക്ഷരതാളുകളിൽ രമിച്ചും,...

വെളുത്ത പൂക്കളുടെ വസന്തവും, അക്ഷരങ്ങളുടെ മൗനവും

ജുനൈദ് അബൂബക്കർഈ കെട്ടിടത്തിൽ ആരും കാണാത്തൊരു സ്ഥലമുണ്ടെന്ന് പറഞ്ഞു തന്നത് വിനോദനാണ്, എങ്കിലും അവന് ഇവിടം അറിയാമെന്ന് നമ്മൾ സൗകര്യപൂർവ്വം മറന്നു,സ്ഥലം കാട്ടിയതിന് പ്രതിഫലമായ് എന്റെ ബൈക്കും കൊണ്ട് അവന്റെ അനേകം കാമുകിമാരിൽ ആരെയോ കാണാൻ പോയതും അന്നായിരുന്നുഅന്ന് നീയുടുത്ത ഇളം നീല സാരിയിലെ വെളുത്ത...

ഇലകൾ പച്ച

സന്ദീപ് എം.പിപരിസ്ഥിതി ദിനത്തിൽ സംസാരിക്കാൻ തുടങ്ങുകയാണ്. ഞാനാരെയും അഭിസംബോധന ചെയ്യുന്നില്ല. നാട്ടുകാരെ സഹോദരീ സഹോദരൻമാരെ സഖാക്കളെ പൗരപ്രമുഖരെ ആരാധ്യരെ... തുടങ്ങിയവയിലൊന്നും മരങ്ങളും ചെടികളും പൂക്കളും പുഴുക്കളും പൂമ്പാറ്റകളും പക്ഷികളുമില്ലെന്ന് വെറുതെ ആരെങ്കിലുമൊരാൾ തെറ്റിദ്ധരിച്ചാലോ ! …ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ...

ഹൈക്കു കവിതകൾ

കവിതസതീഷ് കളത്തിൽ 1. പാതാളത്തിലെ പണം ശർക്കര നൂലിന്നറ്റത്തെ ദുര ചിരിക്കുന്ന ദൈവം.2. ആകാശത്തെ പട്ടം ഭൂമിയിൽ, പൊട്ടിയ നൂല് മനസിലെ ചിത.3. രക്തം പുതഞ്ഞ തറ ചിലയ്ക്കുന്ന ഘടികാരം കഴുമരം കാത്തിരിക്കുന്ന കബന്ധം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
spot_imgspot_img