കവിത
ശ്രീരാഗ് രാജ്
ഇനി നീ എന്നിലേയ്ക്ക് തിരിഞ്ഞുനോക്കുക,
നമ്മൾക്കിടയിലെ അകലം അവിടെ ചെറുതായിരിക്കും,
വേർപ്പെട്ടതല്ല..,ആഗ്രഹിച്ചതുമല്ല..!
നീ എന്നിൽ ശാശ്വതമല്ലെന്ന്
പഠിപ്പിച്ചപ്പോൾ ഉൾക്കൊണ്ടതാണ്.
എന്നോ കഴിഞ്ഞുപോയ രാത്രികളുടെ
നിശബ്ദത ഇന്നെനിക്ക് കേൾക്കാം, എന്നെ എനിക്ക് കാണാം.
എന്റെ സ്വപ്നങ്ങളെ താലോലിച്ച
ഈ നാലു ചുമരുകൾക്കിടയിലെ ഗന്ധം
ഇന്നെനിക്ക് മടുത്തിരിക്കുന്നൂ,
രാവ് പകലിനോട് പറയുന്ന കഥകളിൽ
ഇന്നെനിക്ക് നമ്മളെ കാണാം,
എനിക്ക് വാക്കിടറുന്നു!
ഇനിയൊന്നു തനിച്ചുനടക്കണം,
ഭംഗിയില്ലെന്ന് പറഞ്ഞതിനെയെല്ലാം
ഭംഗിയോടെ ആസ്വാദിച്ച് ചെവിയിൽ ചൂടണം, മാറോടണയണം.
നീട്ടി കുറുക്കി വരച്ച് നിർത്തുകയാണിവിടെ
വേദനയല്ല, മറിച്ച് മരവിപ്പാണ്.
…